Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
ഭൂമിക്കുള്ളിലേക്ക് പിന്‍വലിഞ്ഞ സമുദ്രം: പുറത്തേക്ക് വന്നാല്‍ ലോകമവസാനം?
ജലത്താല്‍ ചുറ്റപ്പെട്ടാണ് നമ്മുടെ ഭൂമി സ്ഥിതി ചെയ്യുന്നത് എന്ന് നമുക്കറിയാം. ധാരാളം ജലസ്രോതസ്സുകളാണ് നമുക്ക് ചുറ്റും ഉള്ളത്. എന്നാല്‍ ഭൂമിയില്‍ ഉള്ളതിനേക്കാള്‍ ജലസ്രോതസ്സ് ഇപ്പോള്‍ ഭൂമിക്കടിയില്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. പലപ്പോഴും ഗവേഷകര്‍ തര്‍ക്കിച്ച് കൊണ്ടിരുന്ന ഒരു കാര്യമായിരുന്നു ഭൂമിക്കടിയിലെ ജലസ്രോതസ്സിനെക്കുറിച്ച്. പുരാതന സമുദ്രം ഭൂമിക്കടിയില്‍ ഉണ്ട് എന്നതായിരുന്നു ഇക്കാര്യം.
എന്നാല്‍ ഇപ്പോള്‍ ഭൂമിയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ജലം ഭൂമിയുടെ അകക്കാമ്പില്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഭൂമിയുടെ അകക്കാമ്പിലേക്ക് ഉള്‍വലിഞ്ഞ് പോയ ഒരു സമുദ്രം ഉണ്ടെന്നാണ് ഗവേഷകാഭിപ്രായം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

നിരവധി മാറ്റങ്ങള്‍
ഭൂമിയിലെ മനുഷ്യന്റെ നിലനില്‍പ്പിന് വരെ പ്രതിസന്ധി ഉണ്ടാക്കുന്ന ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് ഈ അടുത്ത കാലത്തായി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതില്‍ ഭയപ്പെടുത്തുന്ന തമോഗര്‍ത്തം, സൂര്യനിലെ ദ്വാരം, 375 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതെ പോയ ഭൂഖണ്ഡം എന്നിവയെല്ലാം കണ്ടെത്തി എന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭൂമിയുടെ പുറംതോടിന്റെ അടിയിലായി ഒരു വലിയ സമുദ്രം കണ്ടെത്തി എന്നതായിരുന്നു പുതിയതായി പുറത്തേക്ക് വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ജലവിതരണം
ഭൂമിക്കടിയില്‍ 400 മൈല്‍ ദൂരത്തിലായി 'റിംഗ്വുഡൈറ്റ്' എന്നറിയപ്പെടുന്ന പാറയിലാണ് ഇത്തരത്തില്‍ പുതിയ സമുദ്രം കണ്ടെത്തിയിരിക്കുന്നത്. ഈ പാളി കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രൂപപ്പെട്ടത്. പലതരം മിനറലുകളും അടിഞ്ഞ് കൂടിയ അവശിഷ്ടങ്ങളും എല്ലാം കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ ഇടം എന്നാണ് ശാസ്ത്രജ്ഞര്‍ ഒരുമിച്ച് അഭിപ്രായപ്പെടുന്നത്. ഭൂമിയുടെ ഉത്പ്പത്തിയെക്കുറിച്ചുള്ള പഠനത്തില്‍ ഒരു നാഴികക്കല്ലാണ് ഈ പഠനം എന്നാണ് പറയുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ള കണ്ടെത്തല്‍
വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ഭൂമിക്കടിയില്‍ ജലസാന്നിധ്യം കണ്ടെത്തിയിരുന്നു. അത് സ്പോഞ്ച് പോലുള്ള ഒരു അവസ്ഥയില്‍ പാറക്കുള്ളിലായാണ് സംഭരിച്ച് വെച്ചിരിക്കുന്നത് എന്നതായിരുന്നു. എന്നാല്‍ ഖരമോ, ദ്രാവകമോ വാതകമോ അല്ലാതെ മറ്റൊരു അവസ്ഥയില്‍ ആണ് സംഭരിച്ച് വെച്ചിരിക്കുന്നത്. 'റിംഗ്വുഡൈറ്റ് ഒരു സ്പോഞ്ച് പോലെയാണ് പ്രവര്‍ത്തിക്കുന്നത്.
വെള്ളത്തിന്റെ അളവ്
ഇപ്പോള്‍ കണ്ടെത്തിയ പാറയില്‍ വെള്ളത്തിന്റെ അളവ് വെറും 1% മാത്രമാണെങ്കില്‍ പലപ്പോഴും സമുദ്രത്തില്‍ ഉള്ളതിനേക്കാള്‍ മൂന്നിരട്ടി ജലമാണ് ഇപ്പോള്‍ ഭൂമിയുടെ ഉപരിതലത്തിന് അടിയിലായി ഉള്ളത് എന്നാണ് പറയുന്നത്. അടുത്തിടെ ശാസ്ത്രഞ്ജര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഇത്തരം കണ്ടെത്തല്‍ നടന്നിട്ടുള്ളതും.
സമുദ്രം ഭൂമിയില്‍ ചെലുത്തുന്ന സ്വാധീനം
എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ ഈ സമുദ്ര പാളി ഭൂമിയില്‍ എന്ത് സ്വാധീനമാണ് ചെലുത്തുന്നത് എന്നതിനെക്കുറിച്ച് പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കാരണം ഭൂമിക്കടിയില്‍ മുന്‍പ് എവറസ്റ്റിനേക്കാള്‍ അഞ്ചു മടങ്ങ് വലിപ്പമുള്ള പര്‍വ്വതങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഒരിക്കല്‍ മുങ്ങിപ്പോയ ഈ സമുദ്രം മനുഷ്യ വാസത്തേയും എപ്രകാരം സ്വാധീനിക്കും എന്നതാണ് മനസ്സിലാക്കേണ്ടത്. മാത്രമല്ല ഈ സമുദ്രഭാഗങ്ങള്‍ ഭൂമിയുടെ പുറംഭാഗത്തെ താപനിലയെ നിയന്ത്രിക്കുന്ന കാര്യത്തില്‍ വളരെ വലിയ പങ്ക് വഹിക്കുന്നുമുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications