Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
32 വയസ്സുള്ള സ്ത്രീയ്ക്കാണോ അതോ പുരുഷനാണോ കൂടുതല്‍ പക്വത? പഠനങ്ങള്‍ പറയുന്നത് ഇപ്രകാരം
Maturity levels between men and women: വിവാഹം ആലോചിക്കുമ്പോള്‍ മാതാപിതാക്കള്‍ പൊതുവില്‍ പെണ്കുട്ടിയേക്കാള് കൂടുതല്‍ പ്രായമുള്ള പുരുഷന്മാരെയാണ് തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക. ഒട്ടുമിക്ക മാതാപിതാക്കളും ചിന്തിക്കുന്നത് പ്രകാരം, പ്രായം കൂടിയ പുരുഷന്മാരെക്കൊണ്ട് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചാല്‍, പുരുഷന്മാര്ക്ക് പക്വത ഉണ്ടാകും, അതിനാല്‍, ജീവിതം സുരക്ഷിതമായിരിക്കും എന്നാണ്. എന്നാല്‍, ഈ ചിന്ത തെറ്റാണെന്നാണ് പല പഠനങ്ങളിലും ചൂണ്ടികാണിക്കുന്നത്.

32 വയസ്സെത്തിയ സ്ത്രീയുടെ അത്രപോലും പക്വത പുരുഷന്മാരില് ഇല്ലെന്ന് പഠനങ്ങള്‍ പറയുന്നു. ഒരു പുരുഷന് പക്വതയിലെത്താന്‍ കുറഞ്ഞത് 43 വയസ്സെങ്കിലും എടുക്കുമെന്നാണ് പല പഠനങ്ങളും ചൂണ്ടികാണിക്കുന്നത്. എന്നാല്‍, സ്ത്രീകള്‍ 32 വസ്സില്‍ തന്നെ പക്വത കൈവരിക്കുന്നു. വസ്തുതകളിലേയ്ക്ക് കടക്കാം.
പഠനങ്ങള്‍ പറയുന്നത്
Cheeky British Study പ്രകാരം, ഒരു പുരുഷന് പക്വതയിലെത്താന്‍ 43 വയസ്സ് ആകുമെന്നാണ് പറയുന്നത്. എന്നാല്‍, സ്ത്രീകള്‍ 32 വയസ്സില്‍ പത്വത കൈവരിക്കുന്നതായും പറയുന്നു. ഈ പഠനം നടത്തുന്ന സമയത്ത് പല പുരുഷന്മാര് പോലും തങ്ങളിലെ പക്വതക്കുറവ് സമ്മതിച്ചതായും ഗവേഷകര്‍ പറയുന്നുണ്ട്. 2019-ല്‍ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി ഓഫ് മെഡിസിന് 205 വ്യത്യസ്ത പ്രായത്തിലുള്ള സ്ത്രീ പുരുഷന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു പഠനം നടത്തി. PET സ്കാന്‍ ഉപയോഗിച്ച്, ഓരോ വ്യക്തികളുടെയും തലച്ചോറിലുള്ള ഓക്സിജന്റെയും ഗ്ലൂക്കോസിന്റെയും ഫ്ലോ ഇവര്‍ അളന്നു. ഇതില്‍, സ്ത്രീകളുടെ തലച്ചോര്‍ പുരുഷന്മാരെ അപേക്ഷിച്ച് യുവത്വമുള്ളതായി കണ്ടെത്തിയിരുന്നു. 2014-ല്‍ നടത്തിയ പഠനം പ്രകാരം, സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് നീരീക്ഷണ ശേഷി കൂടുതലാണെന്നും, സ്ത്രീകളിലെ തലച്ചോറിന്റെ പ്രവര്‍ത്തനം പുരുഷന്മാരില് നിന്നും വ്യത്യസ്തമാണെന്നും കണ്ടെത്തിയിരുന്നു.
പുരുഷന്മാരിലെ പക്വതക്കുറവിന്റെ ലക്ഷണങ്ങള്‍
Cheeky British പഠനം പ്രകാരം, പുരുഷന്മാരിലെ പക്വതക്കുറവ് ചൂണ്ടികാണിക്കുന്ന നിരവധി സ്വഭാവങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളിലുള്ള പുരുഷന്മാരുടെ ജിജ്ഞാസ, രാത്രി നേരം വൈകി ഫാസ്റ്റ് ഫുഡ് കഴിക്കുന്ന ശീലം, വീഡിയോ ഗെയിം കളിക്കാനുള്ള ത്വര, വാദപ്രതിവാദങ്ങള്ക്ക്ശേഷം നടത്തുന്ന കളിയാക്കലുകള്‍, മത്സരബുദ്ധിയോടെ വാഹനം ഓടിക്കുന്ന ശീലം, പാചകം ചെയ്യാന്‍ അറിയാത്തത്, അശ്ലീലഭാഷകളുടെ പ്രയോഗം എന്നിവയെല്ലാം തന്നെ പുരുഷന്മാരുടെ പക്വതക്കുറവായി ചൂണ്ടികാണിക്കുന്നു.
എന്തുകൊണ്ടാണ് സ്ത്രീകള്‍ വളരെവേഗം പക്വത കൈവരിക്കുന്നത്
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ വളരെ വേഗം പക്വത കൈവരിക്കുന്നതായി പല പഠനങ്ങളിലും പറയുന്നുണ്ട്. പല ഘടകങ്ങളാണ് ഒരു സ്ത്രീയെ പക്വതയിലേയ്ക്ക് നയിക്കുന്നത്. പൊതുവില്‍ നമ്മുടെ സമൂഹത്തില്‍ സ്ത്രീ എന്നാല്‍, കുടുംബത്തെ പരിപാലിക്കുന്ന ഒരു വ്യക്തി എന്ന നിലയിലാണ് സമൂഹം വിലയിരുത്തുന്നത്. പല ഉത്തരവാദിത്തങ്ങളും ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടതായി വരാറുണ്ട്. ഇത്തരം സാമൂഹിക ചുറ്റുപാടുകള്‍ സ്ത്രീകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ് വികസിപ്പിക്കുന്നു. സ്വന്തം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കുന്നു. തികച്ചും ശരിയായ രീതിയില്‍ തീരുമാനങ്ങള്‍ എടുക്കാനും സ്ത്രീകള്‍ക്ക് സാധിക്കുന്നു. പല കാര്യങ്ങളും ഇവര്‍ ചുറ്റുപാടുകളില്‍ നിന്നും പഠിക്കുന്നു. ഇതെല്ലാം ഒരു സ്ത്രീയെ പക്വതയുള്ളവരാക്കി മാറ്റുന്നു. സ്ത്രീകളുടെ ഈ കഴിവ് ദാമ്പത്യത്തിലും ഗഉണകരമാകുന്നതാണ്. പലപ്പോഴും ശരിയായ വിധത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതും സ്ത്രീകള്‍ തന്നെയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
