Latest Updates
-
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ
ദിവസങ്ങള്‍ക്ക് നീളം കൂടുന്നു, ഭൂമിയുടെ കറക്കം മന്ദഗതിയിലാകുന്നു, കാരണമിതാണ്
ഈ സമയമെന്താ ഇങ്ങനെ ഇഴഞ്ഞുനീങ്ങുന്നതെന്ന് ചിലപ്പോള്‍ ആളുകള്‍ ചോദിക്കാറുണ്ട്. വിരസമായ കാര്യങ്ങള്‍ ചെയ്യുമ്പോഴും ആരെയെങ്കിലും കാത്തിരിക്കുമ്പോഴുമെല്ലാമാണ് ആളുകള്‍ക്ക് അങ്ങനെ തോന്നാറ്. അത്തരം സാഹചര്യങ്ങളില്‍ സമയം പോകുന്നില്ലെന്നുള്ളത് ഒരു തോന്നല്‍ മാത്രമാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ സമയത്തിന്റെ ഇഴച്ചിലില്‍ വ്യത്യാസമുണ്ടോ. അതായത്, ദിവസത്തിന്റെ നീളം കൂടുന്നുണ്ടോ. അങ്ങനെ സംഭവിക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതും അസാധാരണ നിരക്കില്‍.

ഭൂമിയുടെ ഭ്രമണം പതുക്കെയാകുന്നു
കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമിയില്‍ ദിവസങ്ങളുടെ ദൈര്‍ഘ്യം അസാധാരണമായ നിരത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ETH സൂറിച്ചില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നത്. ഗ്രീന്‍ലന്‍ഡിലെയും അന്റാര്‍ട്ടിക്കയിലെയും ധ്രുവപ്രദേശങ്ങളിലെ മഞ്ഞ് ഉരുകുന്നത് കാരണം ഭൂമിയുടെ ഗുരുത്വാര്ഷണ കേന്ദ്രം അഥവാ സെന്റര്‍ ഓഫ് ഗ്രാവിറ്റിയുടെ സ്ഥാനം ഭൂമദ്ധ്യരേഖയ്ക്ക് നേര്‍ക്ക് നീങ്ങുകയും തന്മൂലം ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത കുറയുകയും ചെയ്യുന്നതാണ് ദിവസത്തിന്റെ ദൈര്‍ഘ്യം കൂടാനുള്ള കാരണം.
കാലാവസ്ഥ വ്യാതിയാനവുമായുള്ള ബന്ധം
ആഗോളതാപനം ധുവപ്രദേശങ്ങളിലെ മഞ്ഞ് ഉരുകുന്നതിന്റെ പ്രധാന കാരണമാണ്. എമിഷന്‍ അഥവാ ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറച്ചില്ലെങ്കില്‍ 2100 ആകുമ്പോഴേക്കും ദിവസത്തിന്റെ ദൈര്‍ഘ്യം 2.62 മില്ലിസെക്കന്‍ഡുകള്‍ കൂടിയേക്കും. മനുഷ്യന്റെ ഇടപെടലുകള്‍ക്ക് ദിവസത്തിന്റെ ദൈര്‍ഘ്യത്തില്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വലിയ സ്വാധീനമുണ്ടെന്നാണ് ഗവേഷകരുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
മഞ്ഞ് ഉരുകിയാല്‍ ദിവസത്തിന്റെ നീളം കൂടുന്നത് എങ്ങനെ
ഭൂമി സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നതിന്റെ വേഗതയാണ് ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം തീരുമാനിക്കുന്നത്. ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറഞ്ഞാല്‍ ദിവസത്തിന്റെ ദൈര്‍ഘ്യം കൂടും. ഭൂമിയിലെ സമുദ്രങ്ങളിലും കരയിലും അനുഭവപ്പെടുന്ന ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലിവ് അടക്കമുള്ള മറ്റ് പല ഘടകങ്ങളും ഇതിനെ സ്വാധീനിക്കുന്നുണ്ട്.
കുറേകാലം ഭൂമിയുടെ ദിവസത്തിന്റെ ദൈര്‍ഘ്യത്തെ സ്വാധീനിക്കുന്ന പ്രധാനഘടകം ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലിവ് ആയിരുന്നു. ഇക്കാരണത്താല്‍ ഓരോ നൂറ്റാണ്ട് കൂടുമ്പോഴും ദിവസത്തിന്റെ ദൈര്‍ഘ്യം കുറച്ച് മില്ലിസെക്കന്‍ഡുകള്‍ കൂടും. ചന്ദ്രനില്‍ നിന്നുള്ള ഗുരുത്വാകര്‍ഷണ വലിവ് കാരണം സമുദ്രം ചന്ദ്രന് അഭിമുഖമായി ഉയരുകയും തന്മൂലം ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറയുകും ചെയ്യുകയായിരുന്നു സംഭവിച്ചുകൊണ്ടിരുന്നത്.
പക്ഷേ അതുമാത്രമല്ല ഭൂമിയിലെ മഞ്ഞ് ഉരുകുന്നതും ദിവസത്തിന്റെ ദൈര്‍ഘ്യത്തെ ബാധിക്കുന്ന പ്രധാന ഘടകമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഇവിടെ പക്ഷേ മനുഷ്യനിര്‍മ്മിതമായ കാരണങ്ങളാണ് മഞ്ഞുരുകലിന് ഇടയാക്കുന്നത്. ഗ്രീന്‍ലന്‍ഡിലെയും അന്റാര്‍ട്ടിക്കയിലെയും ഉരുകിയ മഞ്ഞ് ജലമായി ധ്രുവപ്രദേശങ്ങളില്‍ നിന്ന് ഭൂമദ്ധ്യരേഖയ്ക്ക് അടുത്തുള്ള സമുദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്നു. ഇത് ഭൂമിയുടെ ആകൃതിയില്‍ തന്നെ വ്യത്യാസമുണ്ടാക്കും. ധ്രുവപ്രദേശങ്ങള്‍ പരക്കുകയും മധ്യഭാഗം കൂടുതല്‍ പരന്ന് ഭൂമിയുടെ കറക്കം പതുക്കെയാകുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
