Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
ജനനവും മരണവും മനുഷ്യനെ സംബന്ധിച്ചെടുത്തോളം നിഗൂഢ സത്യങ്ങളാണ്. എത്ര ശ്രമിച്ചിട്ടും ശാസ്ത്രത്തിന് ഇതെക്കുറിച്ചുള്ള സത്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. സാധാരണഗതിയില്‍ ഒരു ജീവന് ഭൂമിയില്‍ എത്തുന്നതും ഭൂമിയില്‍ നിന്ന് ആ ജീവന് ഇല്ലാതാകുന്നതും ജീവിതകാലത്തിനിടയില്‍ അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതുമെല്ലാം പ്രവചനാതീതമായ കാര്യങ്ങളാണ്. ശാസ്ത്രത്തിന്റെ പിന്‍ബലമില്ലാതെ ഇക്കാര്യങ്ങള്‍ സംബന്ധിച്ച് പല പ്രവചനങ്ങളും നടക്കുന്നുവെന്നത് ശരിതന്നെ. എങ്കിലും അവയിലെ സത്യവും പൊള്ളത്തരവും ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

പക്ഷേ സാങ്കേതികവിദ്യ, ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ അമാനുഷികമായ പല കാര്യങ്ങളും ചെയ്യുന്ന യുഗത്തിലാണ് നമ്മള് ജീവിക്കുന്നത്. നമ്മുടെ ചിന്തയ്ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന കംപ്യൂട്ടറുകള്‍ വികസിപ്പിക്കുന്ന കാലമാണിത്. ഈ സാഹചര്യത്തിലാണ് സാങ്കേതികവിദ്യയ്ക്ക് എന്തൊക്കെ സാധിക്കും അതിലെ അപകടവശങ്ങള്‍ എന്തെല്ലാമാണ് എന്നീ കാര്യങ്ങളില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഡെന്മാര്ക്കിലെ ഒരു സംഘം ഗവേഷകര്‍ പുതിയൊരു എഐ അല്‍ഗോരിതം വികസിപ്പിക്കുന്നത്.
ജീവിതഗതി പ്രവചിക്കുന്ന അല്‍ഗോരിതം
ദശലക്ഷക്കണക്കിന് ജനങ്ങളുടെ ഡാറ്റ ഉപയോഗിച്ചുകൊണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്സിന്റെ സഹായത്തോടെ ഒരു വ്യക്തിയുടെ ജീവിതത്തില്‍, ജനനം മുതല്‍ മരണം വരെയുള്ള സംഭവങ്ങള്‍ പ്രവചിക്കാന്‍ പാകത്തിലുള്ള അല്‍ഗോരിതം വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു ഗവേഷകരുടെ ലക്ഷ്യം. മനുഷ്യജീവിതത്തെ കുറിച്ചുള്ള പ്രവചനങ്ങള്‍ നടത്തുന്ന പൊതുവായ ഒരു ചട്ടക്കൂട് ആണ് ഇതെന്ന് ടെക്നിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ഡെന്മാര്ക്കിലെ പ്രഫസറും ഈ അല്‍ഗോരിതത്തിന് പിന്നിലെ ഗവേഷകരിലൊരാളുമായ പ്രഫസര്‍ സുന് ലെഹ്മാന് പറയുന്നു. വന്ധ്യത, പൊണ്ണത്തടി, അര്‍ബുദം ഉണ്ടാകാനുള്ള സാധ്യത അടക്കമുള്ള ആരോഗ്യകാര്യങ്ങളും പണമുണ്ടാക്കാന്‍ സാധിക്കുമോ എന്നതടക്കമുള്ള മറ്റ് വശങ്ങളും ഉള്‍പ്പെടെ ഒരു വ്യക്തിയുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അതിന് പ്രവചിക്കാന്‍ സാധിക്കുമെന്ന് പ്രഫസര്‍ പറയുന്നു.
ചാറ്റ്ജിപിറ്റിക്ക് സമാനം
അടുത്തിടെ സാങ്കേതികലോകത്ത് തരംഗമായ ചാറ്റ്ജിപിറ്റിക്ക് സമാനമായ രീതിയിലാണ് മരണം പ്രവചിക്കുന്ന എഐ ഈ അല്‍ഗോരിതവും പ്രവര്‍ത്തിക്കുന്നത്. പക്ഷേ ഇവിടെ ജനനം, വിദ്യാഭ്യാസം, സാമൂഹികമായ നേട്ടങ്ങള്‍, ജോലിസമയങ്ങള്‍ അടക്കം ഒരാളുടെ ജീവിതവുമായി ബന്ധപ്പെട്ട ഘടകങ്ങളാണ് അത് പരിശോധിക്കുന്നത്. ഭാഷ കൈകാര്യം ചെയ്യുന്ന അല്‍ഗോരിതങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ തരത്തിലുള്ള കണ്ടുപിടിത്തമാണ് ഗവേഷകര്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ വിശദമായ ജീവിതസംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി മനുഷ്യ ജീവിതത്തിന്റെ പരിണാമവും പ്രവചനസാധ്യതയും കണ്ടെത്താനാകുമെന്ന് അവര്‍ കരുതുന്നു.
ജീവിതമെന്നാല്‍ സംഭവങ്ങളുടെ ഒരു ശ്രേണിയാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. ആളുകള്‍ ജനിക്കുന്നു, പ്രാഥമിക ജീവിതശേഷികള് നേടുന്നു, സ്കൂളില്‍ പോകുന്നു, ജോലി നേടുന്നു, വിവാഹം കഴിക്കുന്നു, താമസം മാറുന്നു അങ്ങനെ മിക്കവരുടെയും ജീവിതത്തില്‍ ഒരേ രീതിയിലുള്ള സംഭവങ്ങളാണ് നടക്കുന്നത്. ഇങ്ങനെയുള്ള അനേകായിരം പേരുടെ ഡാറ്റ പഠിച്ചുകൊണ്ട് ജീവിതം പ്രവചിക്കാന്‍ കഴിയുന്ന അല്‍ഗോരിതമാണ് ഗവേഷകര്‍ ഉണ്ടാക്കിയത്.
മരണം പ്രവചിക്കുമോ
ഏതാണ്ട് ആറ് ദശലക്ഷത്തോളം അജ്ഞാതരായ ഡെന്മാര്ക്കുകാരുടെ ജീവിത വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ ഈ അല്‍ഗോരിതം തയ്യാറാക്കിയിരിക്കുന്നത്. ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ അവസാന ശ്വാസം വരെയുള്ള കാര്യങ്ങള്‍ ഈ അല്‍ഗോരിതം പ്രവചിക്കും. മരണ പ്രവചനത്തില്‍ 78 ശതമാനം കേസുകളിലും ഈ അല്‍ഗോരിതം കൃത്യമായിരുന്നുവെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
അകാല മരണവും കൃത്യമായി പ്രവചിക്കാന്‍ അല്‍ഗോരിതത്തിന് സാധിക്കുന്നുണ്ടത്രേ. എട്ടുവര്‍ഷ കാലയളവില്‍ 35നും 65നും ഇടയില്‍ പ്രായമായവരുടെ ഇടയില്‍ നടത്തിയ പഠനത്തില്‍ ഇക്കാര്യം ഉറപ്പിക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഗവേഷണത്തിനല്ലാതെ, പുറത്ത് ഉപയോഗിക്കാന്‍ ഈ അല്‍ഗോരിതം ഇനിയും തയ്യാറായിട്ടില്ല. ഇതിന്റെ സാധ്യതകള്‍ സംബന്ധിച്ച് പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
life2vec എന്ന പേരിലുള്ള ഈ പുതിയ അല്‍ഗോരിതം പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ മരണം പ്രവചിക്കുന്ന എഐ സാങ്കേതികവിദ്യ എന്ന പേരില്‍ പല വ്യാജ വെബ്സൈറ്റുകളും 'Death Calculator' എന്ന പുതിയ സംവിധാനം അവരുടെ വെബ്സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വ്യക്തിപരമായ വിവരങ്ങള്‍ നല്കിയാല് മരണം പ്രവചിക്കാം എന്നതാണ് ഇവ നല്കുന്ന വാഗ്ദാനം. എന്നാല്‍ തങ്ങളുടെ ഈ പ്രോഗ്രാം വളരെ രഹസ്യമാണെന്നും ഇന്റെര്‍നെറ്റില്‍ ലഭ്യമല്ലെന്നും ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.



Click it and Unblock the Notifications