Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ് -
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തടി കുറയ്ക്കാം; ഈ വ്യായാമങ്ങളും പാനീയങ്ങളും പരീക്ഷിച്ചാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? അൾട്രാവയലറ്റ് വികിരണങ്ങളെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
അരദിവസം കൊണ്ട് തടി കുറയുമോ? ജാൻവി കപൂറിന്റെ വൈറൽ കമന്റിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ്
പണക്കാരനാവുന്നതില്‍ നിന്ന് സാധാരണക്കാരനെ തടയുന്ന ആറ് കാര്യങ്ങള്‍: മിഡ്ഡില്ക്ലാസ് ശ്രദ്ധിക്കണം
പലപ്പോഴും പണം സമ്പാദിക്കുക എന്നത് വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പണം സമ്പാദിക്കുന്നതിനെ തടയുന്ന ചില കാര്യങ്ങളുണ്ട്. കോടീശ്വരനാവുന്നത് നിങ്ങള്‍ വിചാരിക്കുന്നത് പോലെ അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ യാഥാര്‍ത്ഥ്യം നോക്കി നില്ക്കുകയാണെങ്കില് നാമെല്ലാവരും പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.
എന്നാല്‍ മോശം ശീലങ്ങള്‍ തന്നെയാണ് പലരേയും പലപ്പോഴും പണക്കാരാവുന്നതില് നിന്ന് തടയുന്നത്. ഇനിപ്പറയുന്ന ശീലങ്ങള്‍ നിങ്ങള്‍ ഇന്ന് തന്നെ ഉപേക്ഷിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ നിങ്ങള്‍ക്കും പണക്കാരാവാം. അതിനായി ഇന്ന് തന്നെ ഉപേക്ഷിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഉറക്കം ഒന്ന് കുറക്കണം
നിങ്ങള്‍ വളരെയധികം സമയം ഉറങ്ങുന്ന വ്യക്തിയാണ് എന്നുണ്ടെങ്കില്‍ കിട്ടുന്ന സമയത്തിന്റെ നല്ലൊരു പങ്കും ഉറക്കത്തിനായി മാറ്റി വെക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം. വര്‍ഷങ്ങളോളം ബിസിനസ് ചെയ്തിട്ടും സമ്പാദിച്ചിട്ടും നിങ്ങള്‍ പണക്കാരനാവാത്തതിന്റെ പിന്നില്‍ ഉറക്കത്തിന്റെ സമയവും ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവര്‍ക്ക് പലപ്പോഴും ജോലി ചെയ്യുന്നതിനും മെയിലുകള്‍ക്ക് ഉത്തരം നല്‍കുന്നതിനും സാധിക്കണം എന്നില്ല. അത് പലപ്പോഴും നിങ്ങളുടെ പ്രൊഡക്റ്റിവിറ്റിയെ കുറക്കുകയാണ് ചെയ്യുന്നത്.
ആരോഗ്യത്തെ അവഗണിക്കുന്നത്
പലപ്പോഴും മോശം ശീലങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് അനാരോഗ്യം. കാരണം എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ അവഗണിക്കുന്നത് പലപ്പോഴും പണത്തിന്റെ കാര്യത്തില്‍ ഇരട്ടിച്ചിലവിലേക്ക് എത്തുന്നു. ആരോഗ്യമില്ലാതിരിക്കുന്ന അവസ്ഥയുണ്ടാവുമ്പോള്‍ അത് നിങ്ങളെ കൂടുതല്‍ ക്ഷീണിതരാക്കുകയും ഉത്പാദനക്ഷമത കുറയുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ കിട്ടുന്ന പണം മുഴുവന്‍ ആശുപത്രിയില്‍ ചിലവാക്കുന്നതിനേ നിങ്ങള്‍ക്ക് തികയുകയുള്ളൂ.
മറ്റുള്ളവരെക്കുറിച്ച് അറിയാതിരിക്കുക
പലപ്പോഴും സമ്പന്നര്‍ എന്താണ് ചെയ്യുന്നത് അവരുടെ ശീലങ്ങള്‍ എന്തൊക്കെയാണ് മാര്‍ക്കറ്റിലെ ട്രെന്‍ഡ് എന്താണ് വാര്‍ത്തകള്‍ എന്താണ് എന്നതിനെക്കുറിച്ച് പലപ്പോഴും അറിയാതെ പോവുന്നു. അതുകൊണ്ട് തന്നെ ഉത്തരവാദിത്വത്തോടെ ഇത്തരം കാര്യങ്ങളെല്ലാം ചെയ്യുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. സ്വപ്നം കാണുന്നതിനനുസരിച്ച് അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനും മറ്റുള്ളവരെക്കുറിച്ച് അറിയുന്നതിനും ശ്രദ്ധിക്കുക.
വരുമാന മാര്‍ഗ്ഗം
പലപ്പോഴും വരുമാന മാര്‍ഗ്ഗം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ധാരാളം സമ്പാദിക്കുന്നവര്‍ക്ക് ഒന്നില്‍ കൂടുതല്‍ വരുമാനമാര്‍ഗ്ഗം ഉണ്ടാവുന്നു. എന്നാല്‍ പണക്കാരനാവാന്‍ ആഗ്രഹിക്കുന്ന വ്യക്തി എപ്പോഴും ഒരു വരുമാന മാര്‍ഗ്ഗത്തെ മാത്രം ആശ്രയിക്കുന്നത് നിഹ്ങളുടെ സ്വപ്നങ്ങള്‍ക്ക് പരിധി നിശ്ചയിക്കുന്നതിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ ഒന്നില്‍ കൂടുതല്‍ വരുമാന മാര്‍ഗ്ഗങ്ങള്‍ തേടുന്നത് എന്തുകൊണ്ടും നല്ലതാണ്.
മുന്‍കൂട്ടി ചിന്തിക്കരുത്
പലപ്പോഴും നിങ്ങള്‍ പണക്കാരനാവുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം പലരും ഞാന്‍ പണക്കാരനാവില്ല എന്ന് മുന്‍കൂട്ടി ചിന്തിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ചതുപോലുള്ള കാര്യങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. പലപ്പോഴും നിങ്ങളുടെ ജീവിതശീലങ്ങള്‍ മാറ്റുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.. നിങ്ങള്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ചിലവാക്കുന്നവര്‍ക്കും ഇതേ അബദ്ധം പറ്റാം. ഇക്കാര്യങ്ങള്‍ വളരെയധികം മുന്‍ഗണന നല്‍കേണ്ടതാണ്.
ചെറിയ ചിലവുകള്‍ ശ്രദ്ധിക്കാതിരിക്കുക
പലപ്പോഴും ചെറിയ പൈസയാണല്ലോ ചിലവായത് എന്ന് വിചാരിച്ച് പലരും അത് മൈന്‍ഡ് ആക്കാതെ വിടുന്നു. എന്നാല്‍ ഒരു കപ്പ് കാപ്പിക്കായി നിങ്ങള്‍ 15 രൂപ ചിലവ് ചെയ്താല്‍ പലപ്പോഴും അത് പോലും നിങ്ങളുടെ ബജറ്റിനെ താളം തെറ്റിക്കുന്നു. അതുകൊണ്ട് തന്നെ ചെറിയ ചിലവ് പോലും വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. ക്രെഡിറ്റ്കാര്‍ഡിലെ തുക പോലും അടക്കുന്നത് വഴി നിങ്ങള്‍ക്ക് ബജറ്റ് താളം തെറ്റാം. ഇതെല്ലാം കൃത്യമായി ആസൂത്രണം ചെയ്യണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങളും ബജറ്റിലെ താളപ്പിഴകളിലേക്കും എത്തിക്കുന്നു.



Click it and Unblock the Notifications