Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
എങ്ങനെ ഇവര്‍ ധനികരായി, മാറ്റി വെക്കേണ്ടത് 50 രൂപമാത്രം: നിങ്ങളറിയേണ്ട സമ്പന്നരുടെ രഹസ്യം
ജീവിക്കാന്‍ പണം വേണം എന്ന് നമുക്കറിയാം. എന്നാല്‍ പണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പലരും എന്ത് ചെയ്യണം, എവിടെ തുടങ്ങണം എന്നറിയാതെ പകച്ച് നില്ക്കുന്നതായി നമുക്കറിയാം. എങ്കിലും എങ്ങനെയെങ്കിലും നേരായ മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിച്ചാല്‍ മതി എന്ന് വിചാരിക്കുന്നവര്‍ക്ക് പലപ്പോഴും എന്താണ് തുടങ്ങേണ്ടത് എന്നത് ഒരു കണ്‍ഫ്യൂഷനുണ്ടാക്കുന്ന ഒന്നാണ്. പല ശതകോടീശ്വരന്മാരും കഷ്ടപ്പാടിന്റേയും ബുദ്ധിമുട്ടുകളുടേയും ഇടയില്‍ നിന്ന് കയറി വന്നവരാണ്. പലപ്പോഴും അവര്‍ എടുക്കുന്ന ധീരമായ തീരുമാനങ്ങള്‍ തന്നെയാണ് അവരെ പണക്കാരാക്കുന്നതും.
എന്നാല്‍ അതിന് വേണ്ടി എന്ത് ചെയ്യണം എന്ന് ഓരോ സാധാരണക്കാരനും ചിന്തിച്ചാല്‍ ഒരു പരിധി വരെ നമ്മുടെ പ്രശ്നങ്ങളെ നമുക്ക് പരിഹരിക്കുന്നതിനും സാമ്പത്തിക നേട്ടങ്ങളിലേക്ക് എത്തിക്കുന്നതിനും സാധിക്കുന്നു. നിങ്ങള്‍ മാറ്റി വെക്കുന്ന പണം അല്ലെങ്കില്‍ ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ ഓരോ കാര്യത്തിലും എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ നമ്മുടെ ജീവിതത്തില്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. ഇതെല്ലാം തന്നെ പലപ്പോഴും സാമ്പത്തിക സ്ഥിതിയേയും ബാധിക്കുന്നു. ഇന്ന് ധനികരായവരുടെ പട്ടികയില്‍ ഉള്ളവരില്‍ നല്ലൊരു ശതമാനം ആളുകളും ഇനി പറയുന്ന ശീലങ്ങള്‍ ഉള്ളവരായിരിക്കും.

റിസ്കെടുക്കണം
ബിസിനസിലായാലും എന്തിലായാലും വിജയം കരസ്ഥമാക്കണമെങ്കില്‍ റിസ്ക് എടുക്കണം. കൃത്യമായ സമയത്തെടുക്കുന്ന ധീരമായ തീരുമാനങ്ങളാണ് പല ശതകോടീശ്വരന്മാരും സമ്പത്തിലേക്ക് എത്തിയതിന് പിന്നിലെ കാരണം. റിസ്ക് എടുക്കുന്നത് വഴി ജീവിതത്തില്‍ കാര്യമായ സാമ്പത്തിക വിജയം നേടുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.
നവീകരിക്കപ്പെടേണ്ടത് അത്യാവശ്യം
പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുകയും അതില്‍ നവീകരിക്കപ്പെടുകയും ചെയ്യേണ്ടതിന്റെ ആവശ്യകത നിസ്സാരമല്ല. കാരണം മുന്നോട്ടുള്ള യാത്രയില്‍ പലരും എലോണ്‍ മസ്ക്, ജെഫ് ബെസോസ് തുടങ്ങിയ സംരംഭകര്‍ അവരുടെ ആശയങ്ങളെ നവീകരിക്കുകയും പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുകയും ചെയ്ത് കൊണ്ടാണ് അവരുടെ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തത്. ഇത് തന്നെയാണ് അവരെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നതും.
പരാജയങ്ങളില്‍ നിന്ന് പഠിക്കുന്നു
എപ്പോഴും വിജയം മാത്രം പ്രതീക്ഷിച്ച് മുന്നോട്ട് പോവരുത്. പരാജയങ്ങളില്‍ നിന്നും പഠിക്കേണ്ട പാഠങ്ങള്‍ പഠിച്ച് തന്നെ ആകണം. പലപ്പോഴും എന്താണ സംഭവിച്ചത് എവിടെയാണ് പിഴവ് പറ്റിയത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവുന്നതാണ് ഓരോ സംരംഭകരും ബിസിനസുകാരും ചെയ്യുന്നത്. ഇത് തന്നെയാണ് ഇവരുടെ വിജയത്തിന്റെ അടിസ്ഥാനവും. ഇത് വഴി അറിവ് നേടുന്നതിനും സാധിക്കും.
ശക്തമായ നെറ്റ്വര്ക്കുകള്
നിങ്ങള്‍ക്ക് ധനികരാവണമെങ്കില് ആദ്യം തന്നെ ശക്തമായ നെറ്റ് വര്‍ക്കിംഗ് അനിവാര്യമാണ്. മറ്റ് വ്യക്തികളുമായി ബന്ധം സ്ഥാപിക്കുമ്പോള്‍ അവര്‍ ജീവിതത്തില്‍ വിജയിച്ചവരാണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത് നിങ്ങള്‍ക്ക് പുതിയ അവസരങ്ങളിലേക്ക് വാതില്‍ തുറക്കുന്നു. മാത്രമല്ല ഒരു ബിസിനസിനെ എങ്ങനെ മുന്നോട്ട് നയിക്കാം എന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും.
മാറ്റവുമായി പൊരുത്തപ്പെടുക
മാറ്റങ്ങള്‍ എപ്പോഴും അനിവാര്യമാണ്, പ്രത്യേകിച്ച് മാറുന്ന വിപണിയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുക. കോടീശ്വരന്മാരായ പലരും ഇത്തരം ട്രെന്‍ഡുകളെക്കുറിച്ച് കൃത്യമായി അറിയുന്നവരും അതനുസരിച്ച് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നവരും ആയിരിക്കും. അപകട സാധ്യതയെ വരെ ഇവര്‍ മുന്നില്‍ കാണുന്നു.
ദീര്‍ഘകാല നിക്ഷേപവും ലക്ഷ്യവും
നിക്ഷേപങ്ങള്‍ എപ്പോഴും അനിവാര്യമാണ്. എന്നാല്‍ അതിലൊരു ലക്ഷ്യവും അത്യന്താപേക്ഷിതമാണ്. പലപ്പോഴും കോടീശ്വരന്മാരെല്ലാം തന്നെ ഇതില്‍ രണ്ടിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ദീര്‍ഘകാല നിക്ഷേപങ്ങള്‍ പെട്ടെന്ന് നിങ്ങള്‍ക്ക് ഫലം നല്കിയില്ലെങ്കിലും പലപ്പോഴും പതുക്കെ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. ദിവസം 50 രൂപയെങ്കിലും സേവ് ചെയ്താല്‍ അത് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കും എന്നാണ് കോടീശ്വരന്മാരുടെ ജീവിതം നിങ്ങള്‍ക്ക് കാണിച്ച് തരുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
