Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ശാപം കിട്ടിയ കല്ലറ, തുറന്നവരെല്ലാം മരിച്ചു, 3200 വര്‍ഷം പഴക്കമുള്ള നിഗൂഢ മമ്മി
പുരാതന ഈജിപ്തിന്റെ പേര് കേള്‍ക്കുമ്പോഴെല്ലാം ഓര്‍മ്മയില്‍ വരുന്നത് മമ്മി, ശവകുടീരം, പിരമിഡ് എന്നിങ്ങനെയുള്ള കാര്യങ്ങളാണ്. പുരാവസ്തു ഗവേഷകര്‍ക്കും ശാസ്ത്രത്തിനും എന്നും ഇഷ്ടവിഷയമാണ് ഈജിപ്ത്. സഹസ്രാബ്ദങ്ങളോളം പഴക്കമുള്ള പുരാതന കാല മമ്മികള്‍ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത് നിഗൂഢമായ ഒരു മമ്മിയുടെ കഥയാണ്. ഇതില്‍ സ്പര്‍ശിച്ചവരെല്ലാം മരിച്ചുവെന്ന് പറയപ്പെടുന്നു!
1922 ല്‍ അദ്ദേഹത്തിന്റെ ശവക്കല്ലറ തുറന്ന പലരും സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചു. ഈ കല്ലറ ശപിക്കപ്പെട്ടതാണെന്ന് പലരും അവകാശപ്പെട്ടു. ഫറവോയുടെ ശാപം കാരണം ആ കല്ലറ തുറക്കുന്നവരെല്ലാം മരിക്കുമെന്ന് വിശ്വസിക്കുന്നു. ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത് ആ ശാപം കിട്ടിയ ശവക്കല്ലറയെക്കുറിച്ചാണ്.

തുത്തന്‍ഖാമുന്‍ രാജാവ്
3200 വര്‍ഷത്തോളം ഭൂമിക്കടിയില്‍ കിടന്നിരുന്ന ഈജിപ്തിലെ കുട്ടി രാജാവായ തുത്തന്ഖാമുന്റേതാണ് ആ നിഗൂഢ മമ്മി. 97 വര്‍ഷം മുമ്പ്, അതായത് 1922 ലാണ് ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ ഹോവാര്‍ഡ് കാര്‍ട്ടറാണ് ഈ നിഗൂഢ മമ്മി കണ്ടെത്തിയത്. തുത്തന്‍ഖാമുന്റെ ശവകുടീരത്തിനടിയില്‍ അമൂല്യമായ ഒരു നിധി അടക്കം ചെയ്തതായി പറയപ്പെടുന്നു. പുരാവസ്തു ഗവേഷകര്‍ അദ്ദേഹത്തിന്റെ മമ്മിയുടെ അടിയില്‍ ഒരു മുറിയിലേക്കുള്ള പടവുകള്‍ കണ്ടെത്തി. ആ മുറി നിറയെ സ്വര്‍ണ്ണവും വെള്ളിയും ആയിരുന്നു.
19 വയസില്‍ മരണം
പുരാതന ഈജിപ്ത് ഭരിച്ചിരുന്നത് ഫറവോയായിരുന്നു തൂത്തന്‍ഖാമുന്‍. 1332 ബി.സിയിലാണ് തൂത്തന്‍ഖാമുന്‍ ഫറവോയായി ഈജിപ്ത് ഭരിച്ചക്. തൂത്തന്‍ഖാമുന്‍ സിംഹാസനം ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന് 9 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയല്‍രാജ്യമായ നോബിയയുമായി ഒരു യുദ്ധം നടക്കുന്ന സമയമായിരുന്നു അത്. ഫറവോന്റെ സിംഹാസനം ഏറ്റെടുത്ത ശേഷം 19ാം വയസ്സില്‍ തുത്തന്‍ഖാമുന്‍ മരിച്ചു.
മരണത്തിന്റെ രഹസ്യം
എങ്ങനെ തൂത്തന്‍ഖാമുന്‍ മരിച്ചു എന്നത് ഇപ്പോഴും ഒരു വലിയ രഹസ്യമായി തുടരുകയാണ്. ഈ നിഗൂഢത കണ്ടെത്താന്‍, ലോകമെമ്പാടുമുള്ള പുരാവസ്തു ഗവേഷകരും ശാസ്ത്രജ്ഞരും നൂറുകണക്കിന് വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ മമ്മിക്കായി തിരഞ്ഞുവരികയായിരുന്നു. ഈ തിരച്ചില്‍ 1922-ലാണ് പൂര്‍ത്തിയായത്. തൂത്തന്‍ഖാമുന്റെ ശവകുടീരത്തിനുള്ളില്‍ 4 പ്രധാന മുറികള്‍ ഉണ്ടായിരുന്നു. ഒരു മുന്‍മുറി, ഒരു അനുബന്ധ മുറി, ഒരു ശ്മശാന അറ, ഒരു ട്രഷറി മുറി എന്നിവയായിരുന്നു അത്. ശ്മശാന അറയ്ക്കുള്ളിലെ ശവപ്പെട്ടി തുറന്നപ്പോള്‍ അകത്ത് രണ്ട് ശവപ്പെട്ടികള്‍ കൂടി ഉണ്ടായിരുന്നു. അവസാനത്തേത് അതായത് മൂന്നാമത്തെ ശവപ്പെട്ടി പൂര്‍ണ്ണമായും സ്വര്‍ണ്ണം കൊണ്ടായിരുന്നു നിര്‍മ്മിച്ചിരുന്നത്. തുത്തന്‍ഖാമുന്റെ മമ്മി ഈ ശവപ്പെട്ടിയിലായിരുന്നു ഉണ്ടായിരുന്നത്.
ശവക്കല്ലറയില്‍ നിന്ന് കണ്ടെത്തിയ നിധി
തൂത്തന്‍ഖാമുന്റെ ശവകുടീരത്തിനുള്ളില്‍ നിന്ന് 5000ലധികം സ്വര്‍ണ്ണം, വജ്രം, ആഭരണങ്ങള്‍ എന്നിവ കണ്ടെത്തി. വസ്ത്രങ്ങള്‍, വിലയേറിയ ആഭരണങ്ങള്‍, കിടക്ക, രഥം, തലയിണ, വിനോദ വസ്തുക്കള്‍, സിംഹാസനം തുടങ്ങിയവയും ഇതിലുണ്ടായിരുന്നു. സ്വര്‍ണത്തില്‍ തീര്‍ത്ത നിരവധി ചെറിയ വിഗ്രഹങ്ങളും കല്ലറയില്‍ നിന്ന് കണ്ടെത്തിയ വസ്തുക്കളില്‍പ്പെടുന്നു. ഇവിടെ നിന്ന് കണ്ടെത്തിയ വസ്തുക്കള്‍ എണ്ണാനും ഓരോന്നും വേര്‍തിരിക്കാനും പത്ത് വര്‍ഷമെടുത്തു!
ശാപം കിട്ടിയ കല്ലറ
തുത്തന്‍ഖാമുന്റെ ശവകുടീരം കണ്ടെത്തിയതോടെ ചില അനിഷ്ട സംഭവങ്ങളും തുടരെ തുടരെ വരാന്‍ തുടങ്ങി. തുടക്കത്തില്‍, ആരും അധികം ശ്രദ്ധിക്കാത്ത ചില ആളുകള്‍ മരിച്ചു. ഇവര്‍ സാധാരണ തൊഴിലാളികള്‍ ആയിരുന്നു. മരിച്ചവരെല്ലാം തന്നെ ഈ ശവക്കല്ലറ കണ്ടെത്തിയ സംഘത്തില്‍ ഉണ്ടായിരുന്നതായിരുന്നു. എന്നാല്‍ 1923-ല്‍ ലോര്‍ഡ് കാര്‍നാര്‍വോണ്‍ (തുത്തന്‍ഖാമുന്റെ ശവകുടീരം കണ്ടെത്താന്‍ കാര്‍ട്ടറിന് പണം നല്കിയ വ്യക്തി) ദുരൂഹമായി മരിച്ചതോടെയാണ് ആളുകള്‍ ഈ കല്ലറയുടെ ശാപത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയത്.
തുത്തന്‍ഖാമുന്റെ ശവകുടീരത്തില്‍ നിന്ന് കണ്ടെടുത്ത ചില സാധനങ്ങള്‍ കാര്‍നാര്‍വോണ്‍ പ്രഭു തന്റെ പക്കല്‍ സൂക്ഷിച്ചിരുന്നു. കാര്നാര്വോന് പ്രഭുവിന് ആദ്യം പനിയും പിന്നെ ന്യുമോണിയയും വന്നു. ഇതിനുശേഷം, അബോധാവസ്ഥയില്‍ അദ്ദേഹം എന്തൊക്കെയോ പിറുപിറുക്കാന്‍ തുടങ്ങി, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം മരിച്ചു. ഇതിനുശേഷം, മരണങ്ങളുടെ ഒരു പരമ്പര തന്നെ ആരംഭിച്ചു.
മരണങ്ങളുടെ പരമ്പര
തൂത്തന്‍ഖാമുന്റെ മമ്മിയുടെ എക്സ്-റേ എടുത്ത റേഡിയോളജിസ്റ്റ് ആര്‍ക്കിബാള്‍ഡ് ഡഗ്ലസ്, അസുഖം ബാധിച്ച് 3 ദിവസത്തിനുള്ളില്‍ മരിച്ചു. തുടര്‍ന്ന് കാര്‍നാര്‍വോണ്‍ പ്രഭുവിന്റെ സെക്രട്ടറി റിച്ചാര്‍ഡ് ബെഡല്‍ മരിച്ചു. ശവകുടീരത്തില്‍ പ്രവേശിച്ച രണ്ടാമത്തെ വ്യക്തിയായിരുന്നു റിച്ചാര്‍ഡ്. ഇതിനുശേഷം അമേരിക്കന്‍ ഈജിപ്തോളജിസ്റ്റ് അയണ്‍ എംബറും മരിച്ചു. ഈ ശവക്കല്ലറുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരുന്ന രണ്ട് ഡസന്‍ ആളുകളെങ്കിലും മരിച്ചുവെന്ന് പറയപ്പെടുന്നു. അതില്‍ പലരും സ്വയം ആത്മഹത്യ ചെയ്യുകയായിരുന്നു.
പിന്നീട് തൂത്തന്‍ഖാമുന്റെ നിഗൂഢമായ മമ്മി കണ്ടവരെല്ലാം ഒന്നുകില്‍ ഭ്രാന്തനാകുകയോ മറ്റെന്തെങ്കിലും കാരണത്താല്‍ മരിക്കുകയോ ചെയ്തതായി പറയപ്പെടുന്നു. ഈജിപ്ഷ്യന്‍ രാജകുമാരന് അലി കാമിലിന്റെ കാര്യത്തിലും സമാനമായ ചിലത് സംഭവിച്ചു. പിന്നീട്, ഹോവാര്‍ഡ് കാര്‍ട്ടറിന്റെ ആവശ്യപ്രകാരം, ഗവണ്മെന്റ് തുത്തന്‍ഖാമുന്റെ മമ്മിയെ അതേ സ്ഥലത്ത് വീണ്ടും അടക്കം ചെയ്തു, എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, ജോര്‍ജ്ജ് കാര്‍നാര്‍വോണ്‍ പ്രഭുവിന്റെ മകള്‍ ലേഡി ഈവ്ലിന്റെ ഉത്തരവനുസരിച്ച്, മമ്മി വീണ്ടും ശവകുടീരത്തില്‍ നിന്ന് പുറത്തെടുത്തു. അത് ഈജിപ്തിലേക്ക് കൊണ്ടുപോയി മ്യൂസിയത്തില്‍ സൂക്ഷിച്ചു. ലേഡി എവ്ലിന് എല്ലാ ദിവസവും മ്യൂസിയത്തില്‍ പോകാറുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ഒരു ദിവസം മമ്മിയെ കണ്ടു പുറത്തിറങ്ങിയപ്പോള്‍ പെട്ടെന്ന് ഹൃദയാഘാതം വന്ന് അവരും മരിച്ചു!
ഈ ദുരൂഹ മരണങ്ങള്‍ക്ക് ശേഷം, തുത്തന്‍ഖാമുന്റെ ശവകുടീരം 'മമ്മിയുടെ ശാപം' അല്ലെങ്കില്‍ 'തുത്തന്‍ഖാമുന്‍ രാജാവിന്റെ ശാപം' എന്നറിയപ്പെട്ടു. പിന്നീട് ഈ ശവകുടീരത്തിന്റെ അടുത്തേക്ക് പോലും പോകാന്‍ എല്ലാവരും മടിക്കാന്‍ തുടങ്ങി. തൂത്തന്‍ഖാമുന്റെ ശവകുടീരത്തിന്റെ വാതിലില്‍ പുരാതന ഈജിപ്ഷ്യന്‍ ഭാഷയില്‍ ഒരു മുന്നറിയിപ്പ് ഉണ്ടായിരുന്നു. തൂത്തന്‍ഖാമുന്‍ രാജാവിന്റെ സമാധാനം തകര്‍ക്കുന്നവന്‍ മരിക്കുമെന്ന് ഈ മുന്നറിയിപ്പില്‍ വ്യക്തമായി എഴുതിയിരുന്നു!



Click it and Unblock the Notifications