പോലീസ് ചെക്കിംഗ് പേടിക്കേണ്ട; ഇന്ത്യന്‍ ലൈസന്‍സ് ഉണ്ടെങ്കില്‍ വാഹനമോടിക്കാവുന്ന ലോക രാജ്യങ്ങള്‍

ഒരു വിദേശ രാജ്യത്തേക്കുള്ള യാത്ര പലർക്കും സ്വപ്നവും ആഗ്രഹവുമാണ്. പുതിയ സ്ഥലങ്ങൾ കാണുന്നതിനും, ജോലിക്കായും ഒക്കെ നാം വിദേശ രാജ്യങ്ങൾ സന്ദർശിക്കാറുണ്ട്. ഈ യാത്രകളിൽ എപ്പോൾ വേണമെങ്കിലും റോഡുകളിൽ എത്താനും ലക്ഷ്യസ്ഥാനത്ത് സഞ്ചരിക്കാനും നിങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ യാത്രയുടെ ആവേശം ഇരട്ടിയാകുന്നു, കാരണം നമ്മുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് സ്വതന്ത്രമായി യാത്ര ചെയ്യാനാവുക എന്നത് ഒരു പ്രത്യേക അനുഭവമാണ്.

യാത്രകളിൽ വാടകയ്‌ക്ക് എടുത്ത വാഹനമോ പൊതുഗതാഗത സംവിധാനങ്ങളോ ഉപയോഗിക്കാം. എന്നാൽ ടാക്സി അല്ലെങ്കി പൊതു ഗതാഗതം ഉപയോഗിക്കുക എന്നത് ചിലപ്പോഴൊക്കെയും സമയത്തെ ബാധിക്കുന്ന കാര്യമാണ്. അതിനാൽ തന്നെ യാത്ര ചെയഹ്ന്ന രാജ്യങ്ങളിൽ സ്വന്തമായി വാഹനമോടിച്ച് പോവുക എന്നത് ഈ സമയത്ത് നാം ആഗ്രഹിക്കുമെങ്കിൽ ലൈസൻസ് ഉൾപ്പടെയുള്ള സാങ്കേതിക കാര്യങ്ങൾ നമുക്ക് മുന്നിൽ പ്രതിസന്ധിയായി നിലനിൽക്കും. ഈ സന്ദർഭത്തിൽ ഇന്ത്യയിലെ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിൽ ചില രാജ്യങ്ങളിൽ നിങ്ങൾക്ക് യാതൊരു നിയമ പ്രശ്നങ്ങളും കൂടാതെ ധൈര്യമായി വാഹനമോടിക്കാവുന്നതാണ്.

ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (ഐഡിപി) ഉപയോഗിച്ചോ അല്ലാതെയോ നിങ്ങൾക്ക് ഡ്രൈവ് ചെയ്യാൻ കഴിയുന്ന 12 രാജ്യങ്ങളുടെ ലിസ്റ്റ് ഇവിടെ വായിക്കൂ..

Indian Driving License

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (USA) :

അമേരിക്കൻ റോഡുകളിൽ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാൻ നിങ്ങൾക്ക് നിയമ സാധുതയുണ്ട. യുഎസിൽ പ്രവേശിച്ച ദിവസം മുതൽ 1 വർഷത്തേക്ക് ഡ്രൈവിംഗ് ലൈസൻസിന് ഇങ്ങനെ ഉപയോഗിക്കാം. എന്നാൽ ഇതിനായി, ഡ്രൈവിംഗ് ലൈസൻസ് ഇന്ത്യയിലെ ഒരു പ്രാദേശിക ഭാഷയിൽ അല്ലാതെ ഇഗ്ലീഷിൽ ആയിരിക്കണം എന്ന നിബന്ധനയുണ്ട്. യുഎസിലേക്കുള്ള നിങ്ങളുടെ നിയമാനുസൃതമായ പ്രവേശനത്തിന്റെ തെളിവായി പ്രവർത്തിക്കുന്ന ഒരു സാക്ഷ്യപ്പെടുത്തിയ I-94 ഫോമും യാത്രകളിൽ കൈവശം വയ്ക്കണം.

ഓസ്ട്രേലിയ :

ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാൻ ഓസ്‌ട്രേലിയിലും നിയമ സാധുതയുണ്ട്. ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്‌ലാൻഡ്, സൗത്ത് ഓസ്‌ട്രേലിയ, ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി എന്നിവിടങ്ങളിൽ ലൈസൻസിന് ഒരു വർഷത്തേക്ക് മാത്രമാണ് അനുവദിക്കുന്നത്. എന്നാൽ വടക്കൻ ഓസ്‌ട്രേലിയയിൽ ലൈസൻസിന് 3 മാസത്തേക്ക് മാത്രമേ സാധുതയുള്ളൂ. മാത്രമല്ല ഒരു അന്താരാഷ്‌ട്ര ഡ്രൈവിംഗ് പെർമിറ്റ് കൈവശം വയ്ക്കുന്നത് വയ്ക്കേണ്ടതുണ്ട്. മാത്രമല്ല ഇന്ത്യയിലെന്നപോലെ ഓസ്‌ട്രേലിയൻ റോഡുകളുടെ ഇടതുവശത്തുകൂടി വാഹനമോടിക്കാം.

ന്യൂസിലാന്റ് :

ന്യൂസിലൻഡും ഒരു വർഷത്തേക്ക് ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാവുന്നതാണ്. ഒരു വർഷത്തിൽ കൂടുതൽ താമസിക്കണമെങ്കിൽ NZ ഡ്രൈവിംഗ് ലൈസൻസോ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റോ ആവശ്യമാണ്. നിങ്ങൾക്ക് കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണം, നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് ഇംഗ്ലീഷിലായിരിക്കണം. ഇല്ലെങ്കിൽ, നിങ്ങൾക്ക് ന്യൂസിലാൻഡ് ട്രാൻസ്പോർട്ട് ഏജൻസിയിൽ നിന്ന് വിവർത്തനം ചെയ്ത പകർപ്പ് ലഭിക്കും.

യുണൈറ്റഡ് കിംഗ്ഡം (UK) :

ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ പ്രദേശങ്ങളിൽ പ്രവേശിച്ച ദിവസം മുതൽ ഒരു വർഷത്തേക്ക് നിയമപരമായി ഉപയോഗിക്കാം. എന്നാൽ ലൈസൻസിൽ പരാമർശിച്ചിരിക്കുന്ന പ്രത്യേക വിഭാഗത്തിലെ വാഹനങ്ങൾ മാത്രമേ ഓടിക്കാൻ കഴിയൂ. എന്നാൽ, മോട്ടോർസൈക്കിളുകളും കാറുകളും പോലുള്ള ചെറിയ വാഹനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മാത്രമല്ല ലൈസൻസ്‌ ഇംഗ്ലീഷിൽ ആയിരിക്കണം. ഇന്ത്യയിലേത് പോലെ തന്നെ ഇവിടെയും നിങ്ങൾക്ക് റോഡിന്റെ ഇടതുവശത്ത് കൂടി ഡ്രൈവ് ചെയ്യാവുന്നതാണ്.

സ്വിറ്റ്സർലൻഡ് :

മനോഹരമായ രാജ്യമായ സ്വിറ്റ്‌സർലൻഡ് ഒരു ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ്‌ ഉപയോഗിച്ച് ഒരു വർഷം വരെ സഞ്ചരിക്കാൻ അനുവദിക്കുന്നു. എന്നാൽ ലൈസൻസ് ഇംഗ്ലീഷിൽ ആയിരിക്കണം എന്നത് നിർബന്ധമാണ്.

ജർമ്മനി :

ആറ് മാസത്തേക്ക് മാത്രം ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാൻ അനുവദിക്കുന്ന മറ്റൊരു യൂറോപ്യൻ രാജ്യമാണ് ജർമ്മനി. ലൈസൻസ് ഇംഗ്ലീഷിലോ ജർമ്മനിലോ ആയിരിക്കണം. അല്ലെങ്കിൽ, പോലീസ് അധികാരികളോ ഏജൻസികളോ പരിഭാഷപ്പെടുത്തണം. ആറ് മാസത്തിന് ശേഷം, നിങ്ങൾക്ക് ഒരു അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റോ ജർമ്മൻ ഡ്രൈവിംഗ് ലൈസൻസോ ആവശ്യമാണ്. ജർമ്മനിയിലും നിങ്ങൾക്ക് റോഡിന്റെ ഇടതുവശത്ത് കൂടി വാഹനമോടിക്കുവൻ സാധിക്കുന്നു.

ഫ്രാൻസ് :

ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് ഫ്രാൻസിലൂടെ വാഹനമോടിക്കുവാൻ അനുമതിയുണ്ട്. ഡ്രൈവിംഗ് ലൈസൻസിന് 1 വർഷം വരെയാണ് നിയമ സാധുത; മാത്രമല്ല, ഡ്രൈവിംഗ് ലൈസൻസ് ഫ്രഞ്ചിലേക്ക് വിവർത്തനം ചെയ്യണം. ഇന്ത്യയിൽ നിന്നും വ്യത്യസ്തമായി ഫ്രാൻസിൽ വാഹനം റോഡിന്റെ വലതു ഭാഗം ചേർത്താണ് ഓടിക്കേണ്ടത്.

മലേഷ്യ :

ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാൻ മലേഷ്യ അനുവദിക്കുന്നു. പക്ഷെ ലൈസൻസ് ഇംഗ്ലീഷിലോ മലായ് ഭാഷയിലോ ആയിരിക്കണം. ഇത് മറ്റേതെങ്കിലും ഭാഷയിലാണെങ്കിൽ, ഇന്ത്യയിലെയോ മലേഷ്യയിലെയോ ഇന്ത്യൻ എംബസി വഴി അത് വിവർത്തനം ചെയ്യാവുന്നതാണ്. അധിക സുരക്ഷയ്ക്കായി ഡ്രൈവിംഗ് ലൈസൻസിനൊപ്പം നിങ്ങൾക്ക് ഒരു അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റും ഉണ്ടാകേണ്ടതാണ്.

ഭൂട്ടാൻ :

ഭൂട്ടാനും ഇന്ത്യയും തമ്മിൽ വളരെ സൗഹാർദ്ദപരമായ ബന്ധമാണ് ഉള്ളത്, അതുകൊണ്ട് തന്നെ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് ഇന്ത്യക്കാർക്ക് ഭൂട്ടാനിൽ വാഹനമോടിക്കാൻ നിയമ തടസ്സം ഏതുമില്ല. നിങ്ങളുടെ പാസ്‌പോർട്ട്, വോട്ടർ ഐഡി പോലുള്ള മറ്റ് രേഖകളും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം എന്നുള്ളത് നിർബന്ധമാണ്.

സിംഗപ്പൂർ :

സിംഗപ്പൂരിൽ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസിന് 1 വർഷത്തേക്ക് സാധുതയുണ്ട്. എന്നാൽ ലൈസൻസ് ഇംഗ്ലീഷിലാണെന്ന് നിങ്ങൾ ഉറപ്പാക്കണം അല്ലെങ്കിൽ അത് ഇന്ത്യൻ അല്ലെങ്കിൽ സിംഗപ്പൂർ എംബസിയിൽ വിവർത്തനം ചെയ്യണം. അല്ലെങ്കിൽ സിംഗപ്പൂരിൽ അംഗീകരിക്കപ്പെട്ട അധികാരികളിൽ നിന്ന് നിങ്ങൾക്ക് അത് ഓൺലൈനായി ചെയ്യാവുന്നതാണ്. ഒരു വർഷത്തിനുശേഷം, നിങ്ങൾ ഒരു സിംഗപ്പൂർ ഡ്രൈവിംഗ് ലൈസൻസ് നേടണമെന്ന് നിയമം അനുശാസിക്കുന്നു.

ദക്ഷിണാഫ്രിക്ക :

ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസിന് ദക്ഷിണാഫ്രിക്കയിൽ ഒരു വർഷത്തേക്ക് സാധുതയുണ്ട്. എന്നാൽ, ഡ്രൈവിംഗ് ലൈസൻസ് ഇംഗ്ലീഷിൽ ആയിരിക്കണം. യാത്രയിൽ എല്ലാ രേഖകളും ഫോട്ടോകളും കരുതുക. ഒപ്പം ഉചിതമായ യാത്രാ ഇൻഷുറൻസ് കൂടെ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്..

സ്വീഡൻ :

നിങ്ങളുടെ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് നിങ്ങൾക്ക് സ്വീഡനിൽ ഒരു വർഷത്തേക്ക് യാത്ര ചെയ്യാം. നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് ഇംഗ്ലീഷിലോ സ്വീഡൻ അംഗീകരിച്ച മറ്റേതെങ്കിലും ഭാഷയിലോ ആകാം. സ്വീഡിഷ്, ജർമ്മൻ, ഫ്രഞ്ച്, ഡാനിഷ്, നോർവീജിയൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാത്രമല്ല, യാത്രയിൽ ഐഡി പ്രൂഫ്, ഫോട്ടോകൾ എന്നിവയും ഒപ്പം സൂക്ഷിക്കണം.

X
Desktop Bottom Promotion