Latest Updates
-
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം
സ്ത്രീ ലക്ഷണത്തില്‍ ഇത് നിസ്സാരമല്ല: വെച്ചടി വെച്ചടി കയറ്റം, ഏത് മേഖലയിലും മുന്നിലെത്തുന്നവര്‍
ലക്ഷണശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്കുന്നവര് നമുക്ക് ചുറ്റുമുണ്ട്. പലപ്പോഴും മുഖത്തിന്റെ ആകൃതിയും മറുകിന്റെ എണ്ണവും ചുണ്ടിന്റെ നിറവും എല്ലാം ലക്ഷണശാസ്ത്രപ്രകാരം ഭാഗ്യം നല്കുന്നതാണോ അല്ലയോ എന്ന് പലരും ചിന്തിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ ലക്ഷണശാസ്ത്രപ്രകാരം ഒരു വ്യക്തിയുടെ ഭാഗ്യവും ഭാഗ്യദോഷവും മനസ്സിലാക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്. സ്ത്രീ പുരുഷ ലക്ഷണങ്ങളില്‍ പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്ന പല കാര്യങ്ങളും ഉണ്ട്. ഇതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയാല്‍ വരാന്‍ പോവുന്ന ഭാഗ്യ നിര്ഭാഗ്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നു.
പുരികങ്ങളുടെ ആകൃതി നോക്കി എല്ലാ കാര്യങ്ങളും സ്വഭാവവും വരെ മനസ്സിലാക്കാന്‍ സാധിക്കുന്നു. ഓരോരുത്തര്‍ക്കും ശാരീരിക പ്രത്യേകതകള്‍ ഓരോ തരത്തിലാണ്. അതുകൊണ്ട് തന്നെ ഓരോ തരത്തിലുള്ള മാറ്റങ്ങളും ജീവിതത്തേയും ബാധിക്കുന്നു. പുരികത്തിന്റെ ആകൃതി നോക്കി നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. മറുകാണെങ്കിലും ശാരീരിക പ്രത്യേകതകള്‍ ആണെങ്കിലും അതിനെക്കുറിച്ച് മുന്നേയറിയാം.

വളഞ്ഞ പുരികങ്ങള്‍:
നിങ്ങളുടെ പുരികങ്ങള്‍ വളഞ്ഞ ആകൃതിയുള്ളതാണെങ്കില് ഇവര്‍ വളരെയധികം ആത്മവിശ്വാസമുള്ളവരായിരിക്കും. അത് മാത്രമല്ല ഇവര്‍ ഊര്‍ജ്ജസ്വലരും അതോടൊപ്പം തന്നെ നിശ്ചയദാര്‍ഢ്യമുള്ളവരും ആയിരിക്കും. കൂടാതെ ആരേയും ഇവര്‍ ഭയപ്പെടുകയും ഇല്ല.
നേരായ പുരികങ്ങള്‍:
നിങ്ങളുടെ പുരികങ്ങള്‍ നേരായതാണെങ്കില്‍ ഇവര്‍ക്ക് വളരെയധികം ശക്തിയുക്തമായ സ്വഭാവമായിരിക്കും. കൂടാതെ വ്യക്തമായ രീതിയില്‍ ഏത് കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നവായിരിക്കും. എങ്കിലും പലപ്പോഴും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നു.
കൂടുതല്‍ വളഞ്ഞ പുരികങ്ങള്‍:
നിങ്ങളുടെ പുരികങ്ങള്‍ കൂടുതല്‍ വളഞ്ഞതാണെങ്കില്‍ ഇവര്‍ വളരെയധികം സര്ഗ്ഗാത്മകയുള്ളവരായിരിക്കും. കൂടാതെ വൈകാരിക സ്വഭാവവും ഇവര്‍ക്ക് കൂടുതലായിരിക്കും. സഹാനുഭൂതിയും വളരെയധികം ഉണ്ടായിരിക്കും. കൂടാതെ സൗമ്യ സ്വഭാവത്തിന് ഉടമകളായിരിക്കും.
വൃത്താകൃതിയിലുള്ള പുരികങ്ങള്‍:
പലപ്പോഴും വൃത്താകൃതിയിലുള്ള പുരികങ്ങളാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ഇവര്‍ സൗഹാര്‍ദ്ദപരമായി ഏത് കാര്യത്തേയും സമീപിക്കുന്നവരായിരിക്കും. കൂടാതെ സംവേദനക്ഷമതയും ഇവര്‍ക്കുണ്ടായിരിക്കും. സന്തോഷത്തിനാണ് ഇവര്‍ കൂടുതല്‍ പ്രധാനം നല്‍കുന്നത്.
കട്ടിയുള്ള പുരികങ്ങള്‍:
നിങ്ങളുടെ കട്ടിയുള്ള പുരികങ്ങള്‍ നിങ്ങളെക്കുറിച്ച് പറയുന്നത് ആത്മവിശ്വാസമുള്ളവരാണ് എന്നുള്ളതാണ്. ഇത് കൂടാതെ ഏത് തീരുമാനത്തിലും ഉറച്ച് നില്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. നിശ്ചയദാര്‍ഢ്യത്തോടെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.
നേര്‍ത്ത പുരികങ്ങള്‍:
നേര്‍ത്ത പുരികങ്ങളുള്ള വ്യക്തികള്‍ പലപ്പോഴും പരിഷ്കൃതരായിരിക്കും. ഏത് കാര്യത്തിനും വിശദാംശത്തെയാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ജീവിതത്തെ കൂടുതല്‍ സൂക്ഷ്മതയോടെ ഇവര്‍ കൈകാര്യം ചെയ്യുന്നു. എല്ലാ കാര്യത്തിലും മുന്‍ഗണന നല്കി വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. സുരക്ഷിതരായിരിക്കുക എന്നതാണ് ഇവരുടെ സ്വഭാവം.
ചുളിവുള്ള പുരികങ്ങള്‍:
നിങ്ങള്‍ നെറ്റി ചുളിക്കുമ്പോള്‍ പുരികവും അതുപോലെ തന്നെ ചുളിയുന്നവരാണ് എന്നുണ്ടെങ്കില്‍ ഇവര്‍ പലപ്പോഴും ഏത് കാര്യത്തേയും ഗൗരവത്തോടെ കണക്കാക്കുന്നതാണ്. ഇവര്‍ എപ്പോഴും ലക്ഷ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു. തീവ്രമായ പല കാര്യങ്ങളും ഇവര്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നു.
ഉയര്‍ന്ന വളഞ്ഞ പുരികങ്ങള്‍:
നിങ്ങള്‍ ഉയര്‍ന്ന് വളഞ്ഞ പുരികങ്ങള്‍ക്ക് ഉടമയാണെങ്കില്‍ ഇവര്‍ ഏവരുടേയും ശ്രദ്ധ ആകര്‍ഷിക്കുന്നവരായിരിക്കും. ശ്രദ്ധയും അംഗീകാരവും വളരെയധികം തേടി എത്തുന്നു. മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications