Latest Updates
-
36-ാം വയസ്സിലും തിളങ്ങുന്ന കൃതി സനോൺ; 'കോക്ടെയിൽ 2'ന് വേണ്ടി താരം പരീക്ഷിച്ച ആ ഫിറ്റ്നസ് മന്ത്രം ഇതാണ് -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങളും അണുബാധയും: ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യം സുരക്ഷിതമാക്കാം -
വിദേശ കോസ്മെറ്റിക്സ് വാങ്ങുന്നവരാണോ? വ്യാജന്മാരെ തിരിച്ചറിയാൻ ഈ കാര്യങ്ങൾ നിർബന്ധം -
ചന്ദ്രൻ മകരം രാശിയിലേക്ക്: കരിയറിൽ വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടമുണ്ടാക്കാം -
ശനി വക്രഗതി 2026: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണ്ണായക സമയം; ശ്രദ്ധിക്കേണ്ടത് എന്ത്? -
ജൂലൈ 27: വൈധൃതി യോഗം; സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ജൂലൈ 27: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
2026 ജൂലൈ 27 സോമപ്രദോഷം: ചന്ദ്രന്റെ രാശിമാറ്റം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ നേട്ടങ്ങൾ -
2026 ജൂലൈ 26 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
9 കിലോ കുറച്ച് കുനാൽ കെമ്മു; വാട്ടർ ഫാസ്റ്റിംഗ് ശരിക്കും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം
വരാനിരിക്കുന്ന സര്‍വ്വനാശം: സമുദ്രങ്ങളില്‍ വെള്ളി കുമിഞ്ഞ് കൂടുന്നു, കാലാവസ്ഥ മാറ്റം ശ്രദ്ധിക്കണം
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി സമുദ്രത്തിന്റെ അടിത്തട്ടില്‍ വെള്ളി കുമിഞ്ഞ് കൂടുന്നതായി ശാസ്ത്രഞ്ജര്‍ വ്യക്തമാക്കുന്നു. ആഗോള താപനമാണ് ഇത്തരത്തില്‍ സംഭവിക്കുന്നതിന് കാരണമായി പറയുന്നത്. ദക്ഷിണ ചൈനയിലും വിയറ്റ്നാമിന്റെ മറ്റ് ചില തീരപ്രദേശങ്ങളിലും വെള്ളിയുടെ സ്വാധീനം കണ്ടെത്തിയിട്ടുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ചൈനയിലെ ഹെഫീ സര്‍വ്വകലാശാലയിലെ ജിയോസയന്‍സ് അസോസിയേറ്റ് പ്രൊഫസറായ ലിക്വിയാംഗ് സുവാണ് ഇത്തരത്തില്‍ ഒരു പഠനത്തിന് നേതൃത്വം കൊടുത്തതും നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നതും. ചൈനയില്‍ കടലില്‍ വന്‍ വെള്ളിശേഖരണമാണ് നിലവിലുള്ളത്.
ഇത്തരത്തിലുള്ള വെള്ളി ശേഖരണം സമുദ്രത്തിലെ മലിനീകരണത്തേയും കാലാവസ്ഥാ മാറ്റത്തേയും ബാധിക്കുകയും ഇത് പ്രപഞ്ചത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും എന്നാണ് പഠനങ്ങള്‍ പറയുന്നത്. ലോകത്തിലെ പല സമുദ്രങ്ങളിലും ഇത്തരത്തില്‍ വെള്ളി അടിയുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇതിനുള്ള സാധ്യതയും വളരെ കൂടുതലാണ് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കൂ....

വെള്ളിയും ഉത്ഭവം
വെള്ളി പല ലോഹങ്ങളേയും പോലെ തന്നെ ഭൂമിയില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഒരു ലോഗമാണ്. കാലാവസ്ഥാ മാറ്റങ്ങള്‍ വഴി പലപ്പോഴും മഴവെള്ളത്തിലൂടേയും മറ്റും സമുദ്രത്തിലേക്ക് ഒലിച്ചിറങ്ങുന്ന വെള്ളത്തിലൂടയാണ് കടലിന്റെ ആഴങ്ങളില്‍ വെള്ളി രൂപപ്പെടുന്നതിന് കാരണമായിരിക്കുന്നത്. പലപ്പോഴും വെള്ളി പോലുള്ള ധാതുക്കളും സമുദ്രത്തിലേയ്ക്കു പ്രവേശിക്കുകയും, ഇവയുടെ താപനിലയും സാന്ദ്രതയും നിലയ്ക്കുകയും ചെയ്യുന്നു. ആഗോള താപനവും ഇത്തരത്തില്‍ സംഭവിക്കുന്നതിന് ഒരു പ്രധാന കാരണം തന്നെയാണ് എന്നാണ് ഗവേഷകാഭിപ്രായം.
പാര്‍ശ്വഫലങ്ങള്‍ ഇപ്രകാരം
കടലില്‍ ഇത്തരത്തില്‍ അമിതമായ തോതില്‍ വെള്ളി നിക്ഷേപിക്കപ്പെടുമ്പോള്‍ അത് പലപ്പോഴും കൂടുതല്‍ പാര്‍ശ്വഫലങ്ങളിലേക്കാണ് നമ്മുടെ പ്രപഞ്ചത്തെ എത്തിക്കുന്നത്. ഇത് ആദ്യം തന്നെ കടലിലെ ജീവിവര്‍ഗ്ഗങ്ങള്‍ക്ക് ദോഷമുണ്ടാക്കുന്നു. കൂടാതെ ഇതിന്റെ അളവ് കൂടുമ്പോള്‍ അത് കടലിലെ ജീവിവര്‍ഗ്ഗങ്ങളുടെ നാശത്തിന് വഴിവെക്കുന്നു. കടലിന്റെ സ്വാഭാവിക ചുറ്റുപാടില്‍ ജീവിക്കുന്ന ജീവികളിലും ജല വസ്തുക്കളുടെ ഘടനയിലും മറ്റും മാറ്റം വരുത്തുന്നു. ഇതിന്റെ ഫലമായി കടല്‍ സമ്പത്ത് പതിയെ പതിയേ ഇല്ലാതാവും. അവിടേയും സംഭവിക്കുന്നത് കാലാവസ്ഥാ മാറ്റങ്ങളുടെ സാരമായ പ്രതിഫലനങ്ങളാണ് എന്നതാണ്.
സമുദ്രത്തില്‍ വെള്ളിയുടെ പ്രവര്‍ത്തനം
സമുദ്രത്തിന്റെ ആഴങ്ങളില്‍ വെള്ളി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതലറിയാന്‍ തക്ക തരത്തിലുള്ള പഠനവും നടന്നു കൊണ്ടിരിക്കുകയാണ്. ഇതില്‍ പ്രാഥമിക പഠനത്തില്‍ സമുദ്രത്തിലെ സമ്പന്നമായ ഉപരിതല ആവാസവ്യവസ്ഥയെ നിലനിര്‍ത്തുന്ന പോഷകങ്ങളെല്ലാം തന്നെ ഇത് വഴി നഷ്ടപ്പെടുന്നു. ഇത്തരം അവസ്ഥയില്‍ അത് കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് സമുദ്രത്തെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു അവസ്ഥയിലേക്കാണ് നമ്മുടെ ഭൂമി എത്തിക്കൊണ്ടിരിക്കുന്നത്.
ജീവന്റെ നിലനില്‍പ്പിന് ഭീഷണി
ജീവന്റെ നിലനില്‍പ്പിന് ഭീഷണിയുണ്ടാക്കുന്ന തരത്തിലേക്ക് പലപ്പോഴും കാര്യങ്ങള്‍ എത്തുന്നതിനുള്ള സാധ്യതയും അവര്‍ പറയുന്നു. അതുകൊണ്ട് തന്നെ ആഗോള താപനം കുറക്കുക എന്നതാണ് ആദ്യത്തെ കാര്യം. കാരണം ആഗോള താപനം വര്‍ദ്ധിക്കുന്നത് വഴി പലപ്പോഴും ജലോപരിതലത്തിലേക്ക് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇത് നിങ്ങളുടെ മുഴുവന്‍ ഭക്ഷണശൃംഖലകളേയും പോഷിപ്പിക്കുന്ന പായലിന്റ സമൃദ്ധി വര്‍ദ്ധിപ്പിക്കുന്നു. ഇതിന്റെ ഫലമായി കൂടുതല്‍ വെള്ളി വെള്ളത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ഒടുവില്‍ ജലജന്യവസ്തുക്കള് എല്ലാം നശിക്കുകയും ചെയ്യുന്നു.
പരിസ്ഥിതിയിലെ പ്രത്യാഘാതങ്ങള്‍
പരിസ്ഥിതിയിലെ പ്രത്യാഘാതങ്ങള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാവുന്ന വെള്ളി നിക്ഷേപം പലപ്പോഴും ശാസ്ത്രലോകത്ത് സൃഷ്ടിച്ചിരിക്കുന്നത് വലിയ പ്രതിസന്ധിയും ആശങ്കയും തന്നെയാണ്, സമുദ്രത്തില്‍ മാറ്റങ്ങള്‍ വന്നാല്‍ അത് മനുഷ്യ നിലനില്‍പ്പിനേയും കാര്യമായി തന്നെ ബാധിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. മികച്ച രീതിയില്‍ തന്നെ ഈ ആശങ്ക കൈകാര്യം ചെയ്യപ്പെടേണ്ടത് അനിവാര്യമാണ്.



Click it and Unblock the Notifications