Latest Updates
-
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത്
തുടര്‍ച്ചയായി സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരാജയം, അഭയം തേടിയത് കളരിയില്‍, ഇന്ന് സംരംഭക
Kajal Srivastava: നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ പരാജങ്ങള്‍ സര്‍വ്വസാധാരണമാണ്. എന്നാല്‍, ചിലര്‍ നിരന്തരം പരാജയങ്ങള്‍ ഏറ്റുവാങ്ങുന്നതോടെ ജീവിതം മടുക്കും. മറ്റുചിലരാകട്ടെ, ജീവിതത്തെ മുന്നോട്ട് നയിക്കാന്‍, പരാജയങ്ങളില്‍ നിന്നും പുത്തന്‍ ആശ്യങ്ങള്‍ കണ്ടെത്തി മുന്നേറും. ഇതില്‍ തന്നെ ചിലര്‍ പരാജയത്തിന്റെ വിഷമം ഇല്ലാതാക്കാന്‍ മറ്റു വഴികളിലേയ്ക്ക് ശ്രദ്ധ തിരിക്കുന്നവരും ഉണ്ട്. അത്തരത്തില്‍ ജീവിതത്തില്‍ നിരന്തരം പരാജയം ഏറ്റുവാങ്ങിയ വ്യക്തിയാണ് കാജല്‍ ശ്രീവാസ്തവ.

ഇന്ത്യയിലെ ഉന്നതതല പരീക്ഷകളില്‍ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ. ആറ് തവണയാണ് ശ്രീ വാസ്തവ ഈ പരീക്ഷ എഴുതിയത്. ആറ് തവണയും വന്‍ പരാജയമായിരുന്നു ശ്രീ വാസ്തവയെ കാത്തിരുന്നത്. പരാജയത്തിന്റെ വേദനയെ ഇല്ലാതാക്കാന്‍ ശ്രീ വാസ്തവ ആശ്രയിച്ചത് കളരിയെയായിരുന്നു. ഇന്ന് ഇവര്‍ അറിയപ്പെടുന്ന സംരഭകയാണ്. ഈ മാറ്റത്തിലേയ്ക്ക് ശ്രീ വാസ്തവയെ നയിച്ച ഘടകങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
സിവില്‍ സര്‍വ്വീസ് എന്ന സ്വപ്നം
ഇന്ന് മിക്ക വിദ്യാര്‍ത്ഥികളുടെ ഒരു സ്വപ്നമാണ് ഭാവിയില്‍ ഒരു സിവില്‍ സര്‍വന്റ് ആകണം എന്നത്. അത്തരത്തില്‍ മനസ്സില്‍ നിറയെ സ്വപ്നങ്ങളുമായി സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതിയ പെണ്‍കുട്ടിയായിരുന്നു നോയ്ഡ കാരിയായ ശ്രീവാസ്തവ. ഭാവിയില്‍ ഒരു ഐപിഎസ് ഓഫീസര്‍ ആകണം എന്നതായിരുന്നു ശ്രീവാസ്തവയുടെ സ്വപ്നം. എന്നാല്‍, ആ ആഗ്രഹത്തിന് തടസ്സമെന്നോണം നിരന്തരം പരാജയമാണ് ശ്രീവാസ്തവ നേരിട്ടുകൊണ്ടിരുന്നത്. ആദ്യത്തെ തവണ പരാജയപ്പെട്ടപ്പോള്‍ അടുത്ത തവണ വിജയിക്കാം എന്നു കരുതി. എന്നാല്‍ അടുത്ത തവണയും പരാജയമാണ് ശ്രീവാസ്തവയെ കാത്തിരുന്നത്. ഓരോ തവണയും പരാജയം ഏറ്റുവാങ്ങിയതോടെ മനസ്സില്‍ മടുപ്പും വിഷമവും ഇരച്ചു കയറാന്‍ ആരംഭിച്ചും. 6 തവണയാണ് ശ്രീവാസ്തവ സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരാജയം നേരിട്ടത്. പലരും മാതാപിതാക്കളോട് നിങ്ങള്‍ പണവും സമയവും പാഴാക്കാണെന്ന് വരെ പറഞ്ഞു. സിവില്‍ സര്‍വീസ് പരീക്ഷയാക്കായി തയ്യാറെടുക്കുന്ന സമയത്ത് വളരെ മിനിമം ലൈഫ്സ്റ്റൈല്‍ മാത്രമാണ് പിന്തുടര്ന്നിരുന്നത് എന്ന് ശ്രീവാസ്തവ ബെറ്റര്‍ ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. പലപ്പോഴും ആഹാരം പോലും കഴിച്ചിരുന്നില്ലെന്നും, അമിതമായിട്ടുള്ള ഉത്കണ്ഠമൂലം പിസിഒഎസും, തൈറോയ്ഡ് രോഗവും വന്നതായും ആ അഭിമുഖത്തില്‍ ശ്രീവാസ്തവ പറയുന്നു. തനിക്ക് ചുറ്റമുള്ളവരെല്ലാം വിവാഹം കഴിക്കുമ്പോള്‍ 32 വയസ്സായ ഞാന്‍, തന്റെ ചെറിയ മുറിയില്‍ പുസ്തകങ്ങള്‍ക്കിടയില്‍ ഇരിക്കുകയായിരുന്നെന്നും ശ്രീ വാസ്തവ ദ ബെറ്റര്‍ ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.
കളരിപ്പയറ്റിലേയ്ക്കുള്ള പ്രവേശനം
6 തവണ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ പരാജയപ്പെട്ടെങ്കിലും ജീവിതത്തില്‍ തോറ്റുകൊടുക്കാന്‍ ശ്രീവാസ്തവ തയ്യാറായില്ല. അങ്ങനെയാണ് ഒരു മാറ്റത്തിനായി കളരിയിലേയ്ക്ക് വന്നെത്തുന്നത്. ഇന്ത്യയില്‍ പണ്ടുകാലം മുതല്‍ നിലനില്‍ക്കുന്ന മാര്‍ഷ്യല്‍ ആര്‍ടാണ് കളരിപ്പയറ്റ്. ഏതൊരു കാര്യത്തിലും വിജയം കൈവരിക്കണമെങ്കില്‍ മനസ്സിന്റെ ഏകാഗ്രത അനിവാര്യമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ നിരന്തരം അലട്ടിയരുന്നതിനാല് ഏകാഗ്രത ലഭിക്കാനുള്ള ബുദ്ധിമുട്ട് ശ്രീ വാസ്തവയെ ഞെരുക്കിയിരുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കുന്ന ഉറവിടം കൂടിയായിരുന്നു കളരിപ്പയറ്റ്. ഇതിനായി ശ്രീവാസ്തവ സമീപിച്ചത് ഗുരുകുലത്തിലെ ഷിന്റെ മാത്യുവിനെയായിരുന്നു. കളരിപ്പയറ്റ് നല്ല മെയ് വഴക്കത്തോടെ പഠിച്ചെടുത്തു. കളരിയില്‍ വിജയിച്ചതോടെ ഗുരുകുലത്തിലെ സഹഅധ്യാപികയായി ശ്രീവാസ്തവ പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുകയും ചെയ്തു. ഒപ്പം തവസി എന്ന മൂന്നേറ്റത്തിന് തുടക്കം കുറിയ്ക്കുകയും ചെയ്തു. തവസി എന്ന പ്രസ്താനത്തിലൂടെ 2000-ത്തില്‍ അധികം മാനസിക വിഷമങ്ങള്‍ അനുഭവിച്ചിരുന്ന വ്യക്തികളെ പുതുജീവന്‍ നല്കി ജീവിതത്തിലേയ്ക്ക് കൊണ്ടുവരാനും, അവര്‍ക്കുവേണ്ട വര്‍ക്ക്ഷോപ്പുകള്‍ നല്‍കാനും സാധിച്ചു.
സ്വദേശി സ്പോര്‍ട്സ് വിയര്
നാച്വറല്‍ നാരുകള്‍ ഉപയോഗിച്ചും, കോട്ടന്‍, ഖാദി, ലിനന്‍ എന്നീ മെറ്റീരിയലുകള്‍ ഉപയോഗിച്ച് സ്പോര്‍ട്സ് വിയറുകള്‍ ഉല്പാദിപ്പിക്കുന്ന സംരംഭമാണ് സ്വദേശം സ്പോര്‍ട്സ് വിയര്. സിന്തറ്റിക് സ്പോര്‍ട്സ് വിയറുകള്‍ ഉപയോഗിച്ച് അണുബാധകള്‍ സ്ഥാരമായതില് പിന്നെയാണ് ശ്രീ വാസ്ത സ്വദേശി സ്പോര്‍ട്സ് വിയര് എന്ന ആശ്യത്തിലേയ്ക്ക് എത്തുന്നത്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ പരാജയം നേരിട്ടെങ്കിലും കളരില്‍ വന്നു ചേര്‍ന്നതോടെ ജീവിതത്തില്‍ വിജയം കൈവരിച്ച വ്യക്തിയാണ് ശ്രീവാസ്തവ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications