Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ക്രിസ്മസ് 2024: ക്രിസ്മസിന് എല്ലാ വീടുകളിലും കെഎഫ്സി, വിചിത്രം ജപ്പാനിലെ ഈ കെഫ്എസി ക്രിസ്മസ് ബന്ധം
വീടിന് മുന്നില്‍ തൂക്കിയിട്ട നക്ഷത്രങ്ങള്‍, അലങ്കരിച്ച ക്രിസ്മസ് ട്രീ, പുല്‍ക്കൂട്, കടകളിലെ ചുവന്ന ഉടുപ്പുകള്‍, കരോള്‍, സാന്റാക്ലോസ്, പ്ലം കേക്ക്... ക്രിസ്മസ് എന്ന് കേട്ടാല്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഇവയെല്ലാമായിരിക്കും. പക്ഷേ ജപ്പാന്‍കാര്‍ക്ക് ഇതിനൊപ്പം തന്നെ കെഎഫ്സി ചിക്കന്‍ കൂടി മനസ്സില്‍ വരും. ക്രിസ്മസും കെഎഫ്സി ചിക്കനും തമ്മിലെന്ത് ബന്ധം എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്, ആ ബന്ധം എന്താണെന്ന് അറിയാം.

കെഫ്എസി ചിക്കനും ക്രിസ്മസും
ജപ്പാന്‍കാര്‍ക്ക് കെഫ്എസി ചിക്കന്‍ എന്നത് ക്രിസ്മസിലെ ഒരു ചടങ്ങ് പോലെയാണ്. കെഎഫ്സി ചിക്കന്‍ കൂടി ഉണ്ടെങ്കിലേ ജപ്പാന്‍കാര്‍ക്ക് ക്രിസ്മസ് ആഘോഷം പൂര്‍ത്തിയാകൂ. ക്രിസ്മസ് രാവില്‍ അവരുടെ അത്താഴം അതാണ്. ക്രിസ്മസ് ദിനത്തില്‍ കോടിക്കണക്കിന് രൂപയാണ് ജപ്പാന്‍കാര്‍ കെഎഫ്സി വാങ്ങാന്‍ ചിലവാക്കാറ്. അതുകൊണ്ട് ഡിസംബര്‍ മാസം ജപ്പാനിലെ കെഎഫ്സി ഔട്ട്ലെറ്റുകളില് തിരക്കോട് തിരക്കായിരിക്കും. പ്രത്യേകിച്ച്, ഡിസംബര്‍ 20 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍. ഈ ദിവസങ്ങളില്‍ ഒരു ദിവസത്തെ കച്ചവടം സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് പത്തിരട്ടിയോളം കൂടും. ആഴ്ചകള്‍ മുമ്പേ ബുക്ക് ചെയ്തെങ്കിലേ ചിലപ്പോള്‍ ക്രിസ്മസിന് 'പരമ്പരാഗത അത്താഴ വിരുന്ന്' ഒരുക്കാന്‍ സാധിക്കുള്ളു. ബുക്ക് ചെയ്യാന്‍ മറന്നാല്‍ മണിക്കൂറുകളോളം ക്യൂ നിന്നെങ്കിലേ കെഎഫ്സി കിട്ടുകയുള്ളു.
ക്രിസ്മസും കെഎഫ്സിയും തമ്മിലുള്ള ബന്ധം
ക്രിസ്മസ് ദിനത്തിലെ ഈ കെഎഫ്സി പാരമ്പര്യം ജപ്പാനില്‍ ബിസിസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വിശദമായി പഠിക്കേണ്ട ഒരു മാര്‍ക്കറ്റിംഗ് തന്ത്രമാണ്. 1970കളിലാണ് അതിന് ആസ്പദമായ സംഭവം. ജപ്പാനിലെ ആദ്യ കെഎഫ്സിയുടെ മാനേജര്‍ ആയ തകെഷി ഒകാവാരയ്ക്കാണ് ഇത്രവലിയ പരസ്യവിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും. 1970കളില്‍ ജപ്പാനില്‍ കെഎഫ്സി തുറന്നതിന് പിന്നാലെ ഒരുദിവസം പാതിരാത്രി സ്വപ്നം കണ്ട് ഉറക്കമുണര്‍ന്ന ഓകാവാരയ്ക്ക് ഒരു പുതിയ ആശയം കിട്ടി. അതായിരുന്നു പാര്‍ട്ടി ബാരല്‍. ക്രിസ്മസിന് പാര്‍ട്ടി ബാരല്‍ ഓഫര്‍ വെക്കണമെന്ന് അങ്ങനെ അവര്‍ തീരുമാനിക്കുകയായിരുന്നു.
കെന്റക്കി ഫോര്‍ ക്രിസ്മസ്
1974-ല്‍ ഒകാവാരയുടെ സ്വപ്നം യാഥാര്‍ത്ഥ്യമായി. കെഎഫ്സി ജപ്പാനില്‍ കെന്റക്കി ഫോര്‍ ക്രിസ്മസ് എന്ന മാര്‍ക്കറ്റിംഗ് തന്ത്രം നടപ്പിലാക്കി. വളരെ പെട്ടെന്ന് തന്നെ ഇത് പടര്‍ന്നുപിടിച്ചു. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിച്ചിറങ്ങിയ ഒകാവാരയുടെ ആശയം വന്‍ഹിറ്റായി. പിന്നീട് സ്ഥാനക്കയറ്റങ്ങളിലൂടെ 1984-2002 കാലയളവില്‍ ജപ്പാനിലെ കെഎഫ്സിയുടെ പ്രസിഡന്റ്, സിഇഒ സ്ഥാനങ്ങളിലേക്ക് ഒകാവാര എത്തി. ക്രിസ്മസിന് കെഎഫ്സിയുടെ പാര്‍ട്ടി ബാരല്‍ ജപ്പാനിലെ ദേശീയ വികാരമായി മാറി.
ക്രിസ്മസ് എന്നാല്‍ കെഎഫ്സി
കെഫ്സിയുടെ പാര്‍ട്ടി ബാരല്‍ ആശയം വരുന്നതിന് മുമ്പ് ജപ്പാനില്‍ ക്രിസ്മസിന് പ്രത്യേകിച്ച് പതിവുകളോ പാരമ്പര്യമായ ആഘോഷങ്ങളോ ഇല്ലായിരുന്നു. അങ്ങനെയൊരു സാഹചര്യത്തിലാണ് കെഎഫ്സി ആഘോഷിക്കാനൊരു പാര്‍ട്ടി ബാരല്‍ എന്ന ആശയം ജപ്പാന്‍കാര്‍ക്ക് നല്‍കുന്നത്.
വീട്ടുകാര്‍ സന്തോഷത്തോടെ ഫ്രൈഡ് ചിക്കന്‍ ബാരലുകള്‍ക്ക് ചുറ്റുമായി കൂട്ടം കൂടി നില്ക്കുന്ന പരസ്യങ്ങള്‍ ക്രിസ്മസിന് മുന്നോടിയായി ജപ്പാനില്‍ പതിവാണ്. ഫ്രൈഡ് ചിക്കന്‍ മാത്രമല്ല കേക്ക്, വൈന്‍ എന്നിവയും ഉള്‍പ്പെട്ട പ്രത്യേക ഫാലിമി പാക്കുകള്‍ ആണ് ക്രിസ്മസിന് ജപ്പാനിലെ പാര്‍ട്ടി ബാരല്‍.



Click it and Unblock the Notifications
