Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
കേക്ക് ഇല്ലാതെ എന്ത് ക്രിസ്തുമസ് ആഘോഷം; ക്രിസ്തുമസ് കേക്ക് വന്ന വഴി
ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷത്തിന്റെ തിരക്കിലാണ്. കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണങ്ങളില്‍ ഉള്ള നക്ഷത്രങ്ങള്‍, ക്രിസ്തുമസ് ട്രീ, പുല്‍ക്കൂട്.. ആഘോഷങ്ങളുടെ നീണ്ട നിരകള്‍ക്കിടയില്‍ വളരെ പ്രധാനപ്പെട്ട മറ്റൊന്നാണ് ക്രിസ്തുമസ് കേക്കുകള്‍. ക്രിസ്തുമസിന് കേക്ക് മുരിക്കതവരും പരസ്പരം കൈമാറാത്തവരുമായി ആരും ഉണ്ടാവില്ല.
ക്രിസ്തുമസ് ആഘോഷത്തോളം പ്രധാനപ്പെട്ടതാണ് ക്രിസ്തുമസ് കേക്കും എന്നാല്‍ ക്രിസ്തുമ ആഘോഷത്തിന്റെ ആരംഭത്തില്‍ ഈ കേക്ക് മുറിക്കുന്ന പതിവ് ഉണ്ടായിരുന്നില്ല എന്നത് നിങ്ങള്‍ വിശ്വസിക്കുമോ ? അതേ, ശരിയാണ് കേക്കിന്റെ കഥ തുടങ്ങുന്നത് ക്രിസ്തുമസ് ആഘോഷിച്ച് തുടങ്ങി വളരെ വൈകിയാണ്. രസകരമായ ക്രിസ്തുമസ് കേക്കിന്റെ കഥ ഇവിടെ വായിക്കൂ.

ക്രിസ്മസ് കേക്കിന്റെ ചരിത്രം :
ക്രിസ്മസിന് കേക്ക് മുറിക്കുന്ന പതിവ് തുടക്കത്തിൽ ഉണ്ടായിരുന്നില്ല. ക്രിസ്മസിന് കേക്ക് മുറിക്കുന്ന ആശയം പതിനാറാം നൂറ്റാണ്ടിലാണ് വന്നത്. എന്നാല്‍ തുടക്കം ഇപ്പോള്‍ കാണുന്ന തരത്തിലുള്ള മധുരമേറിയ കേക്കില്‍ നിന്നായിരുന്നില്ല. ബ്രെഡും പച്ചക്കറികളും ചേർത്ത് ഒരു വിഭവം ഉണ്ടാക്കുകയും അതിനെ പരമ്പരാഗതമായി പ്ലം പുഡ്ഡിംഗ് എന്ന് വിളിക്കുകായും ചെയ്തിരുന്നു. 16-ാം നൂറ്റാണ്ടിൽ പുഡ്ഡിംഗിന് പകരം ഗോതമ്പ് പൊടി ഉപയോഗിച്ചു. മുട്ട, വെണ്ണ, വേവിച്ച പഴം പ്ലം എന്നിവ അതിൽ ചേർക്കുകയും ചിലർ ഈ വിഭവം തന്തൂരി അടുപ്പിൽ വെച്ച് പാകം ചെയ്യുകയും ചെയ്തു. ക്രമേണ ഈ വിഭവം ഇപ്പോള്‍ കാണുന്ന തരത്തിലുള്ള രൂപത്തിലേക്ക് എത്തുകയും ചെയ്തു.
ഒരു മാസത്തെ പ്രയത്നം :
ക്രിസ്തുമസ് വിപണിയിലേക്ക് ലക്ഷ്യം വച്ചുള്ള കേക്കിന്റെ ജോലികള്‍ ഒരു മാസം മുന്‍പേ എങ്കിലും ആരംഭിക്കുന്നു, കാരണം ക്രിസ്മസിന് കേക്കുകൾക്ക് ആവശ്യക്കാരേറെയാണ്. അതിനാല്‍ കൂടുതല്‍ എണ്ണം നിര്മ്മിക്കേണ്ടതിനാലാണ് നിര്‍മ്മാണം നേരത്തെ ആരംഭിക്കുന്നത്.
ഫ്രൂട്ട് കേക്ക് വിപണിയിലെ താരം:
മറ്റ് കേക്കുകളെ അപേക്ഷിച്ച് ഫ്രൂട്ട് കേക്കിന് ആരാധകര്‍ ഏറെയാണ്. ഈ കേക്കിൽ ഉയർന്ന അളവിൽ ഡ്രൈ ഫ്രൂട്ട്സ് ഉണ്ട്. അത് രുചിയും ആരോഗ്യവും നല്കുന്നു. കുറഞ്ഞ വിലയില്‍ തന്നെ ലഭിക്കുന്ന പ്ലം കേക്കുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്.
കേക്കിലെ ഉണക്കമുന്തിരി :
ക്രിസ്മസ് കേക്കിനെ ഫംഗസിൽ നിന്ന് സംരക്ഷിക്കാൻ ഉണക്കമുന്തിരി ഉപയോഗിക്കുന്നു. ഇതിനായി ഒന്നോ രണ്ടോ മാസം മുമ്പ് ഉണക്കമുന്തിരി കഴുകി ഉണക്കുന്നു. ഉണക്കമുന്തിരി രുചിയും നിറവും നല്‍കുന്നതോടൊപ്പം കേക്കിനെ സംരക്ഷിക്കുകയും ചെയ്യുന്നു.
വെറൈറ്റി മുഖ്യം :
പാരമ്പര്യമായി ഉണ്ടാക്കി വരുന്ന കേക്കുകള്‍ക്ക് പുറമേ ഭക്ഷണ കലാകാരന്മാരുടെ കലാ വൈഭവം പ്രകടമാക്കുന്ന മറ്റൊരു മേകലയാണ് കേക്ക് നിര്‍മ്മാണം, രുചിയിലും ഗുണത്തിനും രൂപത്തിലും എന്തിന്, തൂക്കത്തില്‍ പോലും വ്യത്യസ്ഥത കൊണ്ടുവരാന്‍ കേക്ക് നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നതിന്റെ ഫലമായി നമുക്ക് വ്യത്യസ്ഥ കേക്കുകള്‍ ആസ്വദിക്കുവാന്‍ പറ്റുന്നു.



Click it and Unblock the Notifications
