Latest Updates
-
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം!
ഒരു ഭാര്യ നാല് കാമുകിമാര്, ബോയിംഗ് ബോയിംഗ് രണ്ടാം പാര്ട്ട് അല്ല, നടന്ന സംഭവം, ക്ലൈമാക്സില് ട്വിസ്റ്റ്
മോഹന്ലാലിന്റെ ബോയിംഗ് ബോയിംഗ് സിനിമ കാണാത്ത മലയാളികള് ഉണ്ടാകില്ല. മുകേഷും മോഹന്ലാലും സുകുമാരിയും ചേര്ന്ന് കുടുകുടെ ചിരിപ്പിച്ച ആ പ്രിയദര്ശന് സിനിമയില് മോഹന്ലാലിന് മൂന്നാണ് കാമുകിമാര്. മൂന്നുപേരും എയര്ഹോസ്റ്റസ്മാര്. ഇവര്ക്ക് പരസ്പരം കണ്ടുമുട്ടാന് അവസരം നല്കാതെ, വളരെ വിദഗ്ധമായി ഒരേ അപ്പാര്ട്ട്മെന്റില് മൂന്നുപേരെയും ഒന്നിച്ചുകൊണ്ടുപോകുകയാണ് ശ്യാമെന്ന കഥാപാത്രം. സഹായത്തിനായി സുകുമാരി തകര്ത്തഭിനയിച്ച ഡിക്ക് അമ്മായിയും.

കഴിഞ്ഞ ദിവസം ചൈനയില് നടന്ന ഒരു സംഭവം അറിഞ്ഞാല് ബോയിംഗ് ബോയിംഗ് സിനിമ കണ്ടിട്ട് പ്രചോദനം കൊണ്ടതാണോ എന്ന് മലയാളികള്ക്ക് സംശയം തോന്നിയാല് അതില് തെറ്റ് പറയാന് കഴിയില്ല. മോഹന്ലാലിന്റെ ശ്യാമെന്ന കഥാപാത്രത്തെയും വെല്ലുന്നയാളാണ് ആ യഥാര്ത്ഥ കഥയിലെ നായകന്. ഒരേ കോംപ്ലെക്സില് നാല് കാമുകിമാരെയാണ് ഇയാള് രഹസ്യമായി താമസിപ്പിച്ചത്. ഇവരെക്കൂടാതെ ഒരു ഭാര്യയും. ഇവരാരെയും പരസ്പരം അറിയികകാതെ നാലുവര്ഷം വിദഗ്ധമായി ആ ബന്ധ്ങ്ങള് കൊണ്ടുപോകാന് അയാള്ക്ക് കഴിഞ്ഞു. പിന്നെ എന്താണ് സംഭവിച്ചതെന്ന് വായിച്ചറിയാം.
റിയല് കാസനോവ
ഷിയൗജന് എന്നയാളാണ് ഈ കഥയിലെ നായകന്. ഇത് ഇയാളുടെ കള്ളപ്പേരാണ്. വടക്കുകിഴക്കന് ചൈനയിലെ ജിലിന് പ്രവിശ്യയില് നിന്നുള്ള ഇദ്ദേഹം കോടീശ്വര പുത്രനെന്ന് തെറ്റിദ്ധരിപ്പിച്ചാ കാമുകിമാരെ വലയില് വീഴ്ത്തിയിരുന്നത്. യഥാര്ത്ഥത്തില് ഷിയൗജന്റെ അമ്മ ഒരു ബാത്ത്ഹൗസ് അറ്റന്ഡറാണെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്ട്ട് ചെയ്യുന്നത്. പിതാവ് പലതരം കെട്ടിട നിര്മ്മാണ ജോലികള് പാര്ട്ട് ടൈമായി ചെയ്തുവരികയായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകള് പുറത്തുകാണിക്കാതെ കോടീശ്വര പുത്രന്റെ ഇമേജ് ഷിയൗജന് സ്വന്തമായി സൃഷ്ടിച്ചെടുക്കുകയായിരിന്നു. വ്യവസായ പ്രമുഖന്റെ മകനാണെന്നും കണക്കില്ലാത്ത സ്വത്തുക്കള് ഉണ്ടെന്നും ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണെന്നും ഇയാള് സ്വയം വരുത്തിത്തീര്ത്തു. ഷിയൗജിയ എന്ന ഭാര്യയെയും ഇയാള് ഇതേ തന്ത്രത്തിലൂടെ പാട്ടിലാക്കുകയായിരുന്നു. ഇവര്ക്കൊപ്പം താമസവുമായി. ആഢംബരം കാണിക്കാന് ഓണ്ലൈനായി ഡ്യൂപ്ലിക്കേസ് ആഡംബര സാധനങ്ങള് ഇയാള് ഭാര്യയ്ക്ക് സമ്മാനമായി വാങ്ങി നല്കിയിരുന്നു. ഇതില് മയങ്ങിയാണ് ഷിയൗജിയ ഷിയൗജനെ പ്രണയിക്കുന്നതും ഗര്ഭിണി ആയതിനെ തുടര്ന്ന് വിവാഹം കഴിക്കുന്നതും.
കള്ളിവെളിച്ചത്തായി
ഭാര്യയായതിന് ശേഷം മാത്രമാണ് ഷിയൗജിയ ഭര്ത്താവിന്റെ സാമ്പത്തികസ്ഥിതിയെ കുറിച്ചുള്ള സത്യം തിരിച്ചറിയുന്നത്. എന്നാല് ഡിവോഴ്സിന് മുതിരാതെ കുട്ടിയെ സ്വന്തം നിലയ്ക്ക് വളര്ത്താന് അവര് തീരുമാനിച്ചു. ഭര്ത്താവിനെ വീട്ടില് നിന്ന് പുറത്താക്കുകയും ചെയ്തു.
വീടില്ലാതായതോടെ ഷിയൗജന് അടുത്തയാളെ വലയില് വീഴ്ത്താനുള്ള ശ്രമമാരംഭിച്ചു. ഓണ്ലൈനായി പരിചയപ്പെട്ട ഷിയൗഹോംഗ് ആ വലയില് വീണു. മാത്രമല്ല അവരില് നിന്ന് 140,000 യെന് ആണ് ഷിജൗയന് പറ്റിച്ച് വാങ്ങിയത്. ആദ്യഭാര്യ താമസിച്ചതിന് അടുത്തായി മറ്റൊരു ഫ്ളാറ്റിലേക്ക് താമസം മാറുകയും ചെയ്തു.
കഥ തീര്ന്നില്ല. പിന്നെയും മൂന്ന് പെണ്കുട്ടികളുമായി ഷിയൗജന് ബന്ധം സ്ഥാപിച്ചു. ഇവരില് രണ്ടുപേര് കോളെജ് വിദ്യാര്ത്ഥിനികളും ഒരാള് നഴ്സും ആയിരുന്നു. ഇവരില് നിന്നും പലപ്പോഴായി ഇയാള് പണം തട്ടിയെടുത്തു. ഇതുകൊണ്ട് ആഡംബര ജീവിതം നയിക്കലായിരുന്നു ഇയാളുടെ പരിപാടി. പക്ഷേ ഒരു കാമുകിമാരില് ഒരാള് ഇയാളുടെ ബാഗില് നിന്നും വ്യാജനോട്ട് കണ്ടെടുത്തതോടെ കള്ളി വെളിച്ചത്തായി.
ഒടുവില് പോലീസിന്റെ പിടിവീണു
സംശയം തോന്നിയ പെണ്കുട്ടി പോലീസില് റിപ്പോര്ട്ട് ചെയ്തതോടെ ഷിയൗജന്റെ കള്ളി വെളിച്ചത്തായി. അധികൃതര് അയാളെ അറസ്റ്റ് ചെയ്യുകയും മറ്റ് കാമുകിമാരോ് സത്യം അറിയിക്കുകയും ചെയ്തു.



Click it and Unblock the Notifications
