Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഭാഗ്യത്തിന്റെ പിന്തുണ, സമ്പത്തില്‍ വര്‍ദ്ധനവ്; ചതുര്‍മാസത്തില്‍ ഈശ്വരാനുഗ്രഹത്തിന് ഇത് ചെയ്യൂ
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ചതുര്മാസത്തിന് വളരെയേറെ ആത്മീയ പ്രാധാന്യമുണ്ട്. ഈ സമയം മഹാവിഷ്ണു നാല് മാസത്തേക്ക് യോഗ നിദ്രയിലേക്ക് പോകുന്നു. ദേവശയനി ഏകാദശിയോടെ മഹാവിഷ്ണു യോഗനിദ്രയിലേക്ക് നീങ്ങുകയും കാര്‍ത്തിക മാസത്തില്‍ വരുന്ന ദേവുത്താനി ഏകാദശി നാളില്‍ മഹാവിഷ്ണു ഉണരുകയും ചെയ്യും. സൃഷ്ടിയുടെ ചുമതല ശിവനെ ഏല്‍പ്പിക്കുന്നു. ഈ വര്‍ഷം ചതുര്‍മാസം വളരെ പ്രത്യേകതയുള്ളതാണ്.
കാരണം ഈ വര്‍ഷം അധികമാസം ഉള്ളതിനാല്‍, ചതുര്‍മാസം 5 മാസമായിരിക്കും. ഈ വര്‍ഷം ജൂണ്‍ 29 മുതലാണ് ചതുര്‍മാസം ആരംഭിക്കുന്നത്. ഇത് നവംബര്‍ 23 വരെ തുടരും. ചതുര്‍മാസത്തില്‍ ചില പരിഹാരകര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിലനിര്‍ത്താന്‍ സാധിക്കുന്നതായിരിക്കും. ജീവിതത്തില്‍ ഐശ്വര്യത്തിനായി ചതുര്‍മാസത്തില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ.

ചതുര്‍മാസം 2023
ആഷാഢ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി മുതല്‍ കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി വരെയാണ് ചതുര്‍മാസ് ആഘോഷിക്കുന്നതെന്ന് ഗ്രന്ഥങ്ങള്‍ പറയുന്നു. ഈ സമയത്ത് മഹാവിഷ്ണു യോഗ നിദ്രയിലാഴുന്നു. ഈ സമയത്ത്, ഏതെങ്കിലും തരത്തിലുള്ള മംഗളകരമായ പ്രവൃത്തികള്‍ ചെയ്യുന്നത് നിഷിധമാണ്.
ചതുര്‍മാസത്തില്‍ പരമശിവന് പ്രപഞ്ചത്തിന്റെ ചുമതല ഏറ്റെടുക്കുന്നു. അതുകൊണ്ട് ഈ സമയം മഹാദേവനെ ആരാധിക്കുന്നത് മംഗളകരമായ ഫലങ്ങള്‍ നല്‍കും. ഇതോടൊപ്പം, വിഷ്ണുവിനെയും മഹാലക്ഷ്മിയെയും ആരാധിക്കുന്നത് ശുഭകരമാണ്. കൂടാതെ സൂര്യദേവനെയും പതിവായി ആരാധിക്കണം.
വിഷ്ണു ആരാധന
ചതുര്‍മാസത്തില്‍ മഹാവിഷ്ണുവിനെ പാല്, തൈര്, നെയ്യ്, തേന്‍, പഞ്ചസാര മിഠായി അല്ലെങ്കില്‍ പഞ്ചാമൃതം എന്നിവകൊണ്ട് അഭിഷേകം ചെയ്യുന്നത് നിങ്ങള്‍ക്ക് ജീവിതത്തില്‍ നിത്യസുഖം പ്രദാനം ചെയ്യും.

ലക്ഷ്മീകൃപ നേടാന്‍
ചതുര്‍മാസത്തില്‍ വെള്ളി പാത്രത്തില്‍ മഞ്ഞള്‍ ദാനം ചെയ്യുന്നതിലൂടെ, ലക്ഷ്മീദേവി ഉടന്‍ സന്തുഷ്ടയാകുകയും നിങ്ങള്‍ക്ക് അനുഗ്രഹം നല്‍കുകയും ചെയ്യുന്നു.
മന്ത്രം
ചതുര്‍മാസത്തിലെ നാല് മാസങ്ങളില്‍ നിങ്ങളുടെ ഇഷ്ടദേവനെ പ്രത്യേകം ആരാധിക്കുക. മന്ത്രങ്ങള്‍ ജപിക്കുക. നിങ്ങള്‍ക്ക് ശ്രീമദ് ഭഗവത് പാരായണം ചെയ്യാം അല്ലെങ്കില്‍ വിഷ്ണുവിന്റെ മന്ത്രമായ ഓം നമോ ഭഗവതേ വാസുദേവായ ജപിക്കാം. ഇതോടെ രോഗങ്ങളില്‍ നിന്നും ഗ്രഹദോഷങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നതായിരിക്കും.
ആല്‍മര ആരാധന
ചതുര്‍മാസത്തില്‍ ആല് മരത്തെ പ്രത്യേകം പൂജിക്കുക. കാരണം ആല് മരത്തില്‍ ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനും വസിക്കുന്നുവെന്ന് പറയപ്പെടുന്നു. ദിവസവും ആല്മരത്തില് വെള്ളം അര്‍പ്പിക്കുകയും വിളക്ക് കത്തിക്കുകയും ചെയ്താല്‍ പുണ്യ ഫലം ലഭിക്കുന്നതായിരിക്കും.

പിതൃക്കളെ ആരാധിക്കുക
ചതുര്‍മാസത്തില്‍ ലക്ഷ്മി, പാര്‍വതി, ഗണേശന്, കൃഷ്ണന് മുതലായവരെ ആരാധിക്കണം. പിതൃക്കളെ ആരാധിക്കുന്നതിലൂടെ പിതൃദോഷത്തില്‍ നിന്ന് മുക്തി നേടുകയും അവരുടെ അനുഗ്രഹത്താല്‍ വീട്ടില്‍ ഐശ്വര്യം ഉണ്ടാവുകയും ചെയ്യുന്നു.
ജോലിതടസ്സം നീങ്ങാന്‍
ജോലിയില്‍ തടസ്സമുണ്ടെങ്കില്‍, ചതുര്‍മാസത്തില്‍ ചെരിപ്പ്, കുട, വസ്ത്രം, ഭക്ഷണം, കര്‍പ്പൂരം എന്നിവ ദാനം ചെയ്യുക. ഇത് ശിവനെ വളരെയധികം സന്തോഷിപ്പിക്കുന്ന വ്രൃത്തിയാണ്. ജോലി, ബിസിനസ് സംബന്ധമായ എല്ലാ പ്രശ്നങ്ങളും ഇതിലൂടെ പരിഹരിക്കപ്പെടുകയും ചെയ്യുന്നു.
കടബാധ്യത നീങ്ങാന്‍
കടബാധ്യതയില്‍ നിന്ന് മോചനം ലഭിക്കുന്നില്ലെങ്കില്‍ ചതുര്‍മാസത്തില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണവും പശുവിനെയും ദാനം ചെയ്യുക. ഇത് പണം ലഭിക്കാനുള്ള വഴി തുറക്കുമെന്നു വിശ്വസിക്കപ്പെടുന്നു.
സൂര്യ ആരാധന
ചതുര്‍മാസത്തില്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് നിലത്ത് കിടന്ന് ഉറങ്ങുന്നത് ഐശ്വര്യമായി കരുതുന്നു. ചതുര്‍മാസത്തില്‍ സൂര്യനെ ആരാധിക്കുന്നതിലൂടെ നിങ്ങളുടെ ശക്തിയും ബഹുമാനവും വര്‍ദ്ധിക്കുമെന്നാണ് വിശ്വാസം.



Click it and Unblock the Notifications

