Lunar Eclipse 2025: ചന്ദ്രഗ്രഹണം പൂർണമായി, നിരവധി ആളുകൾ ഗ്രഹണം വീക്ഷിച്ചു

ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണമാണ് സെപ്റ്റംബര്‍ 7, ഞായറാഴ്ച ദിനത്തില്‍ ആരംഭിച്ച് കഴിഞ്ഞു .2025-ലെ അവസാനത്തേയും രണ്ടാമത്തേയും ഗ്രഹണമാണ് സംഭവിക്കാന്‍ പോവുന്നത്. ഇത് ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ദൃശ്യമാവും എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും. പൂര്‍ണ ചന്ദ്രഗ്രഹണമാണ് ഈ സമയം സംഭവിക്കുന്നതും. ആത്മീയമായ പ്രാധാന്യവും മതപരമായ പ്രാധാന്യവും ഗ്രഹണത്തിനുണ്ട് എന്നതാണ് ഏറ്റവും വലിയ കാര്യം. അത് മാത്രമല്ല പിതൃപക്ഷ ദിനത്തോട് ചേര്‍ന്ന് വരുന്നതിനാല്‍ ഗ്രഹണത്തിന്റെ പ്രാധാന്യം വളരെയധികം വര്‍ദ്ധിക്കും.

എന്താണ് ചന്ദ്രഗ്രഹണം എന്ന് നമുക്ക് നോക്കാം. സൂര്യനും ചന്ദ്രനും ഇടയില്‍ ഭൂമി വരുമ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നതാണ് ചന്ദ്രഗ്രഹണം എന്ന് പറയുന്നത്. ഈ ഗ്രഹണത്തിന്റെ ഫലമായി ഇന്ത്യയില്‍ ചന്ദ്രന്‍ കാണുന്ന എല്ലാ ഇടങ്ങളില്‍ നിന്നും നമുക്ക് ഗ്രഹണം കാണാന്‍ സാധിക്കും. ഈ വര്‍ഷത്തെ ഗ്രഹണം എവിടെ എപ്പോള്‍ എപ്രകാരം എങ്ങനെ കാണാം എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

Chandra Grahan 2025

Lunar Eclipse 2025 കേരളത്തിലെ സമയം
രാത്രി 08:58 മണിയ്ക്ക് ചന്ദ്രഗ്രഹണം ആരംഭിച്ചു
രാത്രി 09:57 മണിയ്ക്ക്- ഭാഗിക ചന്ദ്ര ഗ്രഹണ നടന്നു

രാത്രി 11 ന്്- പൂര്‍ണ ഗ്രഹണത്തോട് അടുക്കുന്നു
രാത്രി 11:41ന്- ചന്ദ്രഗ്രഹണം ഏറ്റവും ഉയര്‍ന്ന സമയത്തിലേക്ക് മാറും

പുലര്‍ച്ചെ 12:22ന്- പൂര്‍ണ ചന്ദ്രഗ്രഹണം അവസാനിക്കും

പുലര്‍ച്ചെ 01:26ന്്- ഭാഗിക ചന്ദ്രഗ്രഹണം അവസാനിക്കുന്നു
പുലര്‍ച്ചെ 02:25ന്- ചന്ദ്ര ഗ്രഹണം പൂര്‍ണമാവും

പെനുമ്പ്രല്‍ ഗ്രഹണം 8.58-ന് ആരംഭമായിരുന്നു, ഗ്രഹണത്തിന്റെ പകുതിയാരംഭം കുറിച്ച് കഴിഞ്ഞു. 82 മിനിറ്റോളമാണ് ബ്ലഡ് മൂണ്‍ നിലനില്‍ക്കുന്നത്. അടുത്ത ചന്ദ്രഗ്രഹണം സംഭവിക്കുന്നത് മാര്‍ച്ച് 3- 2026-ലാണ്. കിഴക്കന്‍ ഏഷ്യ, ഓസ്ട്രേലിയ, പസഫിക്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നാണ് ഇത് ദൃശ്യമാവുന്നത്.

ഗ്രഹണം എവിടെയെല്ലാം കാണാം?
ഈ വര്‍ഷത്തെ അവസാന ഗ്രഹണം ഇന്ത്യയില്‍ എവിടെയെല്ലാം കാണാം എന്ന് നോക്കാം. ഉത്തരേന്ത്യയില്‍ ഡല്‍ഹി, ചണ്ഡീഗഡ്, ജയ്പൂര്‍, ലഖ്നൗ എന്നിവിടങ്ങളിലും, പടിഞ്ഞാറന്‍ ഇന്ത്യയില്‍ മുംബൈ, അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമാവുന്നു. ദക്ഷിണേന്ത്യയില്‍ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലും കിഴക്കേ ഇന്ത്യയില്‍ കൊല്‍ക്കത്ത, ഭുവനേശ്വര്‍, ഗുവാഹത്തി എന്നിവിടങ്ങളിലും മധ്യ ഇന്ത്യയില്‍ ഭോപ്പാല്‍, നാഗ്പൂര്‍, റായ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ഗ്രഹണം കാണാവുന്നതാണ്.

എപ്പോള്‍ ആരംഭം, എപ്പോള്‍ അവസാനിക്കും?
ഈ വര്‍ഷത്തെ അവസാന ഗ്രഹണം എപ്പോള്‍ ആരംഭിക്കും. എപ്പോള്‍ അവസാനിക്കും എന്ന് നമുക്ക് നോക്കാം. സെപ്റ്റംബര്‍ 7 രാത്രി 9.58-നാണ് ഗ്രഹണം ആരംഭിച്ചത്.. ഇത് 11.42 ആവുന്നതോടെ അതിന്റെ ഉയര്‍ന്ന പരിധിയിലേക്ക് എത്തുന്നു. സെപ്റ്റംബര്‍ 8 പുലര്‍ച്ചെ 1.26-നാണ് ഗ്രഹണത്തിന് അവസാനം കുറിയ്ക്കുന്നത്. മൂന്ന് മണിക്കൂര്‍ 28 മിനിറ്റോളം ഗ്രഹണം നീണ്ടു നില്‍ക്കും എന്നാണ് വിദഗ്ധാഭിപ്രായം. അത് മാത്രമല്ല ഇന്ത്യയില്‍ നിന്ന് ഗ്രഹണം കാണുന്നതില്‍ തടസ്സവും ഉണ്ടാവുന്നില്ല. കൂടാതെ നഗ്നനേത്രങ്ങള്‍ കൊണ്ട് ഗ്രഹണം കാണുന്നതിന് സാധിക്കും. അത് മാത്രമല്ല ചന്ദ്രന്‍ ഭൂമിയുടെ നിഴലിലേക്ക് സാവധാനം നീങ്ങുന്നതായി നിങ്ങള്‍ക്ക് കണ്ണുകൊണ്ട് ദൃശ്യമാവുന്നു.

Chandra Grahan 2025

പഞ്ചാംഗം അനുസരിച്ച് എപ്പോള്‍?
ഗ്രഹണത്തിന് മുന്നോടിയായുള്ള സുതക് കാലം ഗ്രഹണത്തിന് 9 മണിക്കൂര്‍ മുന്‍പായി ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 7 ഉച്ചയ്ക്ക് 12.57-നാണ് സുതക് കാലം. ഈ സമയത്ത് പല കാര്യങ്ങളും ഒഴിവാക്കേണ്ടതുണ്ട് എന്നാണ് പല വിശ്വാസങ്ങളും പറയുന്നത്. അത് മാത്രമല്ല ശുഭകാര്യങ്ങള്‍ക്ക്് ഒന്നും അനുകൂലമായ സമയമല്ല. എന്ന് മാത്രമല്ല പുതിയ സംരംഭങ്ങള്‍ക്ക് ഒന്നും തിടുക്കം കാണിക്കരുത്. ഈ സമയം ദോഷങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി ഗ്രഹണ ദിനം സുതക് കാലം മുതല്‍ ഉപവാസവും ധ്യാനവും നല്ലതാണ്. അത് മാത്രമല്ല ഈ സമയത്തെ ഊര്‍ജ്ജത്തിനും വളരെയധികം പ്രാധാന്യം നല്‍കണം.

പിതൃപക്ഷത്തോടൊപ്പം
ഈ ദിനത്തില്‍ ഗ്രഹണവുമായി ബന്ധപ്പെട്ട് പിതൃപക്ഷ്‌ത്തോടെ ചേര്‍ന്ന് വരുന്നു എന്നതും ഏറ്റവും വലിയ പ്രത്യേകതയാണ്. അത് മാത്രമല്ല പൂര്‍വ്വികരെ ആദരിക്കുന്നതിനും അവര്‍ക്ക് വേണ്ടി പ്രത്യേക പൂജയും ചടങ്ങളുകളും നടത്തുന്ന സമയമാണ്. ഈ ദിനത്തില്‍ ശ്രാദ്ധകര്‍മ്മങ്ങളും നടത്താറുണ്ട് എന്നതാണ്. പിതൃപക്ഷം സെപ്റ്റംബര്‍ 7-നാരംഭിച്ച് സെപ്റ്റംബര്‍ 21 വരെയാണ് വരുന്നത്. ഗ്രഹണ സമയം ആരാധനയും ക്ഷേത്രദര്‍ശനം പോലുള്ളവയും നിരോധിച്ചിരിക്കുന്നു. അത് മാത്രമല്ല സുതക കാലം മുതല്‍ വിഗ്രഹങ്ങളും പലപ്പോഴും ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നതും.

X
Desktop Bottom Promotion