Latest Updates
-
മുംബൈ മഴക്കാലം: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
2026 ഗുരുപൂർണിമ: സൂര്യ-ഗുരു സംയോഗം; ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, അറിയേണ്ടതെല്ലാം -
ജൂലൈ 28: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും തേടിയെത്തും! -
ചന്ദ്രൻ മകരം രാശിയിലേക്ക്: അശ്വതി മുതൽ രേവതി വരെ ഈ നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക മാറ്റങ്ങൾ! -
ജൂലൈ 27 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നഗരം തിരിച്ചുള്ള ശുഭമുഹൂർത്തങ്ങൾ -
36-ാം വയസ്സിലും തിളങ്ങുന്ന കൃതി സനോൺ; 'കോക്ടെയിൽ 2'ന് വേണ്ടി താരം പരീക്ഷിച്ച ആ ഫിറ്റ്നസ് മന്ത്രം ഇതാണ് -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങളും അണുബാധയും: ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യം സുരക്ഷിതമാക്കാം -
വിദേശ കോസ്മെറ്റിക്സ് വാങ്ങുന്നവരാണോ? വ്യാജന്മാരെ തിരിച്ചറിയാൻ ഈ കാര്യങ്ങൾ നിർബന്ധം -
ചന്ദ്രൻ മകരം രാശിയിലേക്ക്: കരിയറിൽ വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടമുണ്ടാക്കാം
2025-ലെ അവസാന ചന്ദ്രഗ്രഹണം: നിങ്ങള്‍ കരുതും പോലെ പോവില്ല, കരുതിയിരിക്കണം
ചന്ദ്രഗ്രഹണത്തിന്റെ കാര്യത്തില്‍ എപ്പോഴും പല വിധത്തിലുള്ള ആശങ്കകള്‍ പലരിലും ഉണ്ടാവുന്നു. അത് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നതു കൊണ്ടാണ് ഇത്രയധികം ഭയവും പ്രശ്നങ്ങളും പലരും ശ്രദ്ധിക്കുന്നതും. ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണമാണ് ഇന്ന് അതായത് സെപ്റ്റംബര്‍ 7- ഞായറാഴ്ച ദിനത്തില്‍ നടക്കാനിരിക്കുന്നത്. ഇന്നത്തെ ദിവസം അതുകൊണ്ട് തന്നെ അല്പം കരുതലോടെ വേണം മുന്നോട്ട് പോവുന്നതിനും. ഈ സമയം ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ പല കാര്യങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്നതാണ് ആദ്യം അറിയേണ്ടത്.
പലപ്പോഴും ഗ്രഹണം എന്നത് ദോഷഫലങ്ങള്‍ മാത്രം കണക്കാക്കി മുന്നോട്ട് പോവുന്ന ഒന്നായാണ് പറയുന്നത്. ഈ വര്‍ഷത്തെ ഗ്രഹണം രക്തചന്ദ്രന്‍ എന്നാണ് അറിയപ്പെടുന്നതും. അത് മാത്രമല്ല ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ രാഹുഗ്രസ്ത ഗ്രഹണമായാണ് ഈ ഗ്രഹണത്തെ പറയുന്നതും. കുംഭക്കൂറില്‍ ചതയം/ പൂരുരുട്ടാതി നക്ഷത്രത്തിലാണ് ഈ വര്‍ഷത്തെ ഗ്രഹണം സംഭവിക്കുന്നത്. ഗ്രഹണ ദിനത്തില്‍ എന്തൊക്കെ കാര്യത്തില്‍ നാം കൂടുതല്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ചെയ്യേണ്ട കാര്യങ്ങള്‍
എപ്പോഴും ശാന്തമായും പോസിറ്റീവ് ആയും ഇരിക്കുന്നതിന് ശ്രദ്ധിക്കുക. മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല പോസിറ്റീവ് ചിന്തകള്‍ മാത്രം മനസ്സിലുണ്ടായിരിക്കണേ എന്ന് ആഗ്രഹിക്കുക. അതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യുക. ചിന്തയേ പോസിറ്റീവ് ആയി നിലനിര്‍ത്തുന്നത് വഴി അത് നിങ്ങളുടെ ജീവിതത്തില്‍ നിന്നും നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നു. കൂടാതെ ധ്യാനവും പ്രാര്‍ത്ഥനയും നടത്തുന്നതും നല്ലതാണ്. മന്ത്രങ്ങള്‍ ജപിക്കുകയോ ഇഷ്ടദൈവത്തെ ആരാധിക്കുകയോ ചെയ്യാവുന്നതാണ്. മനസ്സിന് സമാധാനവും സന്തോഷവും നിലനിര്‍ത്തുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കാം.
ഭക്ഷണത്തില്‍ ശ്രദ്ധിക്കാം
എപ്പോഴും ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടതാണ്. ഗ്രഹണത്തിന് മുന്‍പ് ലഘുവായതും അല്ലെങ്കില്‍ പെട്ടെന്ന് ദഹിക്കുന്നതുമായ ഭക്ഷണം കഴിക്കാം. ഇത് നിങ്ങള്‍ക്ക് ആരോഗ്യത്തോടെ ഇരിക്കുന്നതിനും ഗ്രഹണസമയത്തുണ്ടാവുന്ന അവശതകളെ ചെറുക്കുന്നതിനും സഹായിക്കും. കൂടാതെ ധാരാളം വെള്ളം കുടിക്കുന്നതിനും ഹെര്‍ബല്‍ ടീ പോലുള്ളവ കുടിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.
ശരീരവും മനസ്സും സംരക്ഷിക്കാം
എപ്പോഴും ശരീരവും മനസ്സും വൃത്തിയായി സംരക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നതിന് സഹായിക്കും. അത് മാത്രമല്ല ഗ്രഹണത്തിന് മുന്‍പും ശേഷവും കുളിയ്ക്കുന്നതിന് ശ്രദ്ധിക്കാം. ഇത് ശരീരത്തില്‍ ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനും നല്ല ചിന്തകള്‍ക്കും സഹായിക്കുന്നു. അതെല്ലാം തന്നെ നിങ്ങളുടെ ഗ്രഹണദോഷത്തെ ഇല്ലാതാക്കുന്നതിന് സാധിക്കും. കൂടാതെ വീട്ടിലെ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങള്‍ എല്ലാം തന്നെ വിലപിടിപ്പുള്ളവയെല്ലാം സംരക്ഷിക്കേണ്ടതാണ്. ഇതെല്ലാം ഗ്രഹണ സമയം മൂടി സൂക്ഷിക്കേണ്ടതാണ്.

ചെയ്യാന്‍ പാടില്ലാത്തത്
ഗ്രഹണ സമയത്ത് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഗ്രഹണ സമയം ഒരിക്കലും ഭക്ഷണം കഴിക്കുകയോ അല്ലെങ്കില്‍ കുടിക്കുകയോ ചെയ്യരുത്. ഇത് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല ഇത്തരത്തില്‍ ഭക്ഷണം കഴിക്കുന്നത് നെഗറ്റീവ് എനര്‍ജി ആഗിരണം ചെയ്യുന്നു എന്നാണ് പറയുന്നത്. അത് മാത്രമല്ല ഗ്രഹണ സമയം പരമാവധി യാത്രകള്‍ ഒഴിവാക്കേണ്ടതാണ്. അത് മാത്രമല്ല ഈ സമയം അനാവശ്യമായി പുറത്തിറങ്ങുന്നതും ഒഴിവാക്കേണ്ടതാണ്. ഇതെല്ലാം ഗ്രഹണദോഷത്തിന് കാരണമാകുന്നു.
ശ്രദ്ധിക്കണം ഇതെല്ലാം
നിങ്ങള്‍ ഈ സമയത്ത് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. അത് കൂടുതല്‍ പ്രശ്നങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഈ സമയം പ്രധാനപ്പെട്ട രേഖകളില്‍ ഒന്നും ഒപ്പിടരുത്. കൂടാതെ സാമ്പത്തിക നിക്ഷേപങ്ങള്‍ നടത്തുകയോ അല്ലെങ്കില്‍ പുതിയ ബിസിനസ് ആരംഭിക്കുകയോ ചെയ്യരുത്. കൂടാതെ ഈ സമയം വാദം, ദേഷ്യം അല്ലെങ്കില്‍ നെഗറ്റീവ് ചിന്തകള്‍ എല്ലാം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ആയാസകരമായ ജോലികള്‍ ഒന്നും ഈ സമയം ചെയ്യരുത്. അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും.



Click it and Unblock the Notifications