Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
ചാണക്യ തന്ത്രങ്ങള്‍ പിന്തുടര്ന്നാല് ഒന്നൊന്നായി വിജയക്കുതിപ്പ് നടത്താം: ജീവിതം വെട്ടിപ്പിടിക്കാം
Chanakya niti: ചാണക്യ തന്ത്രങ്ങളെന്ന് നാം പലപ്പോഴും കേട്ടിട്ടുണ്ടാവും, എന്നാല്‍ എന്താണ് ചാണക്യ തന്ത്രം ജീവിത വിജയത്തിന് അത് നിങ്ങളെ സഹായിക്കുമോ? ബുദ്ധിശക്തിയും തന്ത്രവും ഉണ്ടെങ്കില്‍ ആര്‍ക്കും ജീവിതത്തില്‍ വിജയത്തിലെത്താം. മാത്രമല്ല അതിനെക്കുറിച്ച് കൃത്യമായി പറയുന്നതിന് ചാണക്യനേക്കാള്‍ മികച്ചൊരു വ്യക്തി ലോകത്തില്ല എന്ന് തന്നെ പറയാം. ചാണക്യ നീതി എന്ന ഗ്രന്ഥത്തിന്റെ ഉപഞ്ജാതാവാണ് അദ്ദേബം. പണ്ഡിതന്, സാമ്പത്തിക ശാസ്ത്രജ്ഞന്, രാഷ്ട്രീയ ചിന്തകന്‍ എന്നിങ്ങനെ അദ്ദേഹം കൈവെക്കാത്ത മേഖലകള്‍ തന്നെ ചുരുക്കമാണ്. ഇന്നത്തെ കാലത്ത് പോലും അദ്ദേഹത്തിന്റെ അക്കാലത്തെ ചിന്തകള്‍ പലപ്പോഴും പ്രധാനപ്പെട്ടതായി മാറുന്നു.
കൗടില്യന് അല്ലെങ്കില്‍ വിഷ്ണുഗുപ്തന് എന്നും അറിയപ്പെടുന്ന ചാണക്യന് മൗര്യ സാമ്രാജ്യത്തിന്റെ വിജയത്തിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ചന്ദ്രഗുപ്ത മൗര്യന്റെ ഉപദേശകരില്‍ പ്രധാനപ്പെട്ട വ്യക്തിയായിരുന്നു ചാണക്യന്. ഇപ്പോഴും ജീവിത വിജയത്തിനും ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ക്കും വേണ്ടി ചാണക്യന്റെ ചില തന്ത്രങ്ങള്‍ ഇന്നും പ്രധാനപ്പെട്ടതാണ്. എന്തൊക്കെയാണ് ജീവിതത്തില്‍ വിജയിക്കുന്നതിന് വേണ്ടിയുള്ള പ്രധാന തന്ത്രങ്ങളെന്ന് നോക്കാം.

അറിവാണ് യഥാര്‍ത്ഥ ശക്തി
എന്തൊക്കെയുണ്ടായാലും വിദ്യാഭ്യാസവും അറിവുമുണ്ടെങ്കില്‍ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ആസ്തി. അതിന് മുന്നില്‍ പണവും പ്രതാപവും ഒന്നുമല്ല. ഇവ രണ്ടുമുണ്ടെങ്കില്‍ പണമുണ്ടാക്കുന്നതിനുള്ള വഴിയും തെളിയുമെന്നാണ് ചാണക്യന് പറയുന്നത്. നിമിഷ നേരം കൊണ്ട് മാറി മറിയുന്ന ലോകത്തില്‍ എപ്പോഴും വിവേകവും വിവരവുമുള്ള വ്യക്തിയായിരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അത് വഴി കാര്യങ്ങള്‍ മനസ്സിലാക്കുകയും മത്സരത്തില്‍ വിജയിക്കുകയും ചെയ്യുക.
സംസാരിക്കുന്നതിന് മുന്‍പ് ചിന്തിക്കുക
എപ്പോഴും വാക്കുകള്‍ വായില്‍ നിന്ന് പുറത്തേക്ക് വരുന്നതിന് മുന്‍പ് ചിന്തിക്കുക. അതനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ധൃതി പിടിച്ച് ഒരു തീരുമാനവും എടുക്കരുത്. അത് നിങ്ങള്‍ക്ക് പിന്നീട് തിരുത്താന്‍ സാധിച്ചെന്ന് വരില്ല. അത് ജീവിതത്തില്‍ വിജയം നേടുന്നതിന് അടിസ്ഥാനമായി ഓര്‍ക്കേണ്ട ഒരു കാര്യമാണ് എന്നതാണ് സത്യം. പലപ്പോഴും ക്ഷമയോടേയും വിവേകത്തോടേയും മാത്രം പ്രവര്‍ത്തിക്കുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാം.
സ്വയം അച്ചടക്കം പാലിക്കാം
അച്ചടക്കമില്ലാതെ ജീവിക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും ജീവിത വിജയം കരസ്ഥമാക്കാന്‍ സാധിക്കുകയില്ല. അത് മാത്രമല്ല ഇവര്‍ എപ്പോഴും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ സ്വയം അച്ചടക്കം പാലിക്കുകയും ആത്മനിയന്ത്രണം വരുത്തുകയും ചെയ്യുക. ഇതാണ് നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയും വിജയവും സന്തോഷവും പ്രദാനം ചെയ്യുന്നത് എന്ന കാര്യം മനസ്സിലാക്കുക. അത് ദിനചര്യയിലായാലും ജോലിയിലായാലും ഏത് കാര്യത്തിലായാലും ശ്രദ്ധിക്കേണ്ട കാര്യമാണ്.

സുഹൃത്തുക്കളെ വിവേകത്തോടെ തിരഞ്ഞെടുക്കുക
സൗഹൃദം തിരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും വിവേകത്തോടെ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം. ഒരാളുടെ വിജയത്തില്‍ അസൂയപ്പെടുന്ന തരത്തിലുള്ള സുഹൃത്തുക്കള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഒരിക്കലും അവരെ കൂടെ കൂട്ടരുത്. അത് നിങ്ങളുടെ ജീവിതം താറുമാറാക്കും എന്ന് മാത്രമല്ല പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു, പ്രവൃത്തികളിലൂടെ ജീവിതത്തില്‍ മാറ്റം വരുത്തുന്നതിന് വേണ്ടി നല്ല സൗഹൃദങ്ങളെ തിരഞ്ഞെടുക്കേണ്ടതാണ്.
വാക്കില്‍ ഉറച്ച് നില്ക്കുക
ഇടക്കിടെ വാക്കുമാറ്റുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടോ? എന്നാല്‍ നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും വിജയിക്കാന്‍ പോവുന്നില്ല. കാരണം അത് നിങ്ങളുടെ ജീവിതത്തെ തകര്‍ക്കും എന്ന് മാത്രമല്ല ഒരിക്കലും പുരോഗതിയുണ്ടാക്കുകയും ഇല്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് വാക്കുമാറാതെ നല്ല രീതിയില്‍ മുന്നോട്ട് പോവുന്ന വ്യക്തിയാണെങ്കില്‍ മാത്രമേ ജീവിതത്തില്‍ നിങ്ങള്‍ക്ക് വിജയം കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുകയുള്ളൂ. എപ്പോഴും മാനുഷിക മൂല്യങ്ങള്‍ക്ക് പരിഗണന നല്‍കണം എന്നാണ് ചാണക്യന് പറയുന്നത്.



Click it and Unblock the Notifications