Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
സ്ത്രീകളെ ആകര്‍ഷിക്കും പുരുഷ ഗുണങ്ങള്‍ ചാണക്യന് പറയുന്നത്
ചാണക്യ നീതി പ്രകാരം ജീവിതത്തില്‍ സംഭവിക്കാനിടയുള്ള മാറ്റങ്ങളെക്കുറിച്ച് ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ജീവിതത്തിന്റെ എല്ലാ മേഖലകളെക്കുറിച്ചും ചാണക്യ നീതിയില്‍ വിവരിച്ചിട്ടുണ്ട്. ദാമ്പത്യം, കരിയര്‍, ധനം തുടങ്ങി എല്ലാ മേഖലകളിലും ചാണക്യന് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വിവാഹ ജീവിതത്തിലും ദാമ്പത്യത്തിലും പ്രണയത്തിലും ഒരു പുരുഷനിലേക്ക് സ്ത്രീ ആകര്‍ഷിക്കപ്പെടുന്നത് ചില ഗുണങ്ങളുടെ കൂടെ അടിസ്ഥാനത്തിലാണ് എന്നാണ് ചാണക്യന് പറയുന്നത്.
ചാണക്യന് തന്റെ അര്ത്ഥശാസ്ത്രത്തിലൂടെയും നീതിശാസ്ത്രത്തിലൂടെയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉണ്ടാവാനിടയുള്ള കാര്യങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് ഓരോ ബന്ധത്തെക്കുറിച്ച് പറയുന്നതും. സ്ത്രീകളെ ആകര്‍ഷിക്കുന്നതിന് വേണ്ടി പുരുഷന് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ചില ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

സത്യസന്ധത മുഖമുദ്ര
നീതിയും സത്യസന്ധതയും തന്നെയാണ് സ്ത്രീകളെ ആകര്‍ഷിക്കുന്ന ഏറ്റവും വലിയ ഘടകം എന്നാണ് ചാണക്യന് പറയുന്നത്. തന്റെ പങ്കാളിയോട് നീതി പുലര്‍ത്തുന്ന എപ്പോഴും കാര്യങ്ങളെ അതിന്റേതായ സത്യസന്ധതയോടെ അവതരിപ്പിക്കുന്ന പുരുഷന്മാരെ സ്ത്രീകള്‍ എപ്പോഴും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇത് തന്നെയാണ് ഒരു ദാമ്പത്യത്തിന്റെ വിജയത്തിന് പിന്നിലും ആ ബന്ധം കൂടുതല്‍ മനോഹരമായി നിലനില്ക്കുകയും ചെയ്യുന്നു. അത്തരം പുരുഷന്മാരുമായി ബന്ധം നിലനിര്‍ത്താന്‍ സ്ത്രീകള്‍ കൂടുതലായി ആഗ്രഹിക്കുന്നു എന്നതില്‍ തെറ്റില്ലെന്നാണ് ചാണക്യന് പറയുന്നത്.
സ്ത്രീകളെ കേള്‍ക്കുന്നവര്‍
എപ്പോഴും സ്ത്രീകളെ ശ്രദ്ധയോടെ കേള്‍ക്കുന്നവരിലേക്കും അവര്‍ ആകൃഷ്ടരാവുന്നു. പങ്കാളി തങ്ങളുടെ അഭിപ്രായത്തിന് വില നല്‍കുകയും അതിന് വേണ്ട പ്രാധാന്യം നല്‍കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് നിങ്ങളുടെ ദാമ്പത്യം സുന്ദരമായിരിക്കും എന്നത് തന്നെയാണ്. പലപ്പോഴും സ്ത്രീകള്‍ക്ക് സന്തോഷം തോന്നുന്നതിനും അത്തരം പുരുഷന്മാരെ കൂടുതല്‍ സ്നേഹിക്കുന്നതിനും ജീവിതാവസാനം വരെ ഒപ്പം കൂട്ടുന്നതിനും ഇവര്‍ ആഗ്രഹിക്കുന്നു.
മികച്ച വ്യക്തിത്വം
എപ്പോഴും ബാഹ്യ സൗന്ദര്യത്തേക്കാള്‍ ആന്തരിക സൗന്ദര്യമുള്ളവരെയാണ് പലപ്പോഴും സ്ത്രികള്‍ തിരഞ്ഞെടുക്കുന്നത്. അത് മാത്രമല്ല വ്യക്തമായ തീരുമാനവും ഉറച്ച മനസ്സും മികച്ച വ്യക്തിത്വുമുള്ള പുരുഷന്മാരെ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു. അത് മാത്രമല്ല ശാന്തവും സൗമ്യവുമായ സ്വഭാവക്കാരെങ്കിലും ഇവര്‍ക്ക് ജീവിതത്തില്‍ നേട്ടവും വിജയവും കരസ്ഥമാക്കാന്‍ സാധിക്കുന്നു. അത്തരക്കാരായ പുരുഷന്മാരോടൊപ്പം ജീവിക്കുന്നതിനും സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു.

രഹസ്യം സൂക്ഷിക്കുന്നവര്‍
തങ്ങളുടെ സ്വകാര്യ ജീവിതത്തിലെ രഹസ്യങ്ങള്‍ മറ്റൊരാളുമായി പങ്കു വെക്കാതിരിക്കുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്ന പുരുഷന്മാരിലേക്കും സ്ത്രീകള്‍ ആകൃഷ്ടരാവുന്നു, മാത്രമല്ല അത്തരം പുരുഷന്മാരെ ഇവര്‍ ഒരിക്കലും ഉപേക്ഷിക്കുകയില്ല. എന്ന മാത്രമല്ല ഇവരോടൊപ്പം കൂടുതല്‍ കാലം ജീവിക്കുന്നതിനും സ്ത്രീകള്‍ താല്‍പ്പര്യപ്പെടുന്നു. കൂടാതെ പങ്കാളിക്ക് എല്ലാ കാര്യത്തിലും പൂര്‍ണ സ്വാതന്ത്ര്യവും അതിന് തടസ്സം നില്‍ക്കാത്ത പുരുഷന്മാരുമെങ്കില് അവരെയും സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു.
ബഹുമാനവും സ്നേഹവും
താന്‍ നല്കുന്ന അതേ ബഹുമാനവും സ്നേഹവും തിരിച്ച് കിട്ടുന്ന ബന്ധത്തിലും സ്ത്രീകള്‍ ആകൃഷ്ടരാവുന്നു. അത് മാത്രമല്ല തങ്ങളുടെ പങ്കാളി തനിക്ക് ബഹുമാനവും അംഗീകാരവും നല്കുമ്പോള് അത് ആ ബന്ധത്തെ കൂടുതല്‍ മികച്ചതാക്കുന്നു. പങ്കാളിയിലുണ്ടാവുന്ന ചെറിയ മാറ്റം പോലും മനസ്സിലാക്കുകയും അവരുടെ തീരുമാനങ്ങളില്‍ പിന്തുണ നല്‍കുകയും ചെയ്യുന്ന പങ്കാളിയിലും സ്ത്രീകള്‍ വളരെ പെട്ടെന്ന് ആകൃഷ്ടരാവുന്നു. അത്തരം പുരുഷന്മാരെ സ്ത്രീകള്‍ എപ്പോഴും ആദരവോടെ കാണുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications