Latest Updates
-
കേരളത്തിൽ വീണ്ടും മഴക്കെടുതി ഭീഷണി; 5 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം -
ഇന്ന് രവി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും ശുഭകരമായ സമയം, അറിയേണ്ടതെല്ലാം -
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ്: ഓഫറുകൾക്കൊപ്പം ചർമ്മവും സുരക്ഷിതമാക്കാം; വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ!
ധനം കൈനിറയെ എത്തും, ഇപ്രകാരമാണ് കാര്യങ്ങളെങ്കില്‍ - ചാണക്യനീതി
ചാണക്യ നീതി പലപ്പോഴും പലരും പല സാഹചര്യങ്ങളിലും പിന്തുടരുന്ന ഒന്നാണ്. പലപ്പോഴും എത്രത്തോളം പ്രാധാന്യം ഇന്നത്തെ കാലത്തും ചാണക്യന്റെ നീതിശാസ്ത്രത്തിന് ലഭിക്കുന്നുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന നിരവധി സാഹചര്യങ്ങളുണ്ട്. മികച്ച നയതന്ത്രഞ്ജന് മാത്രമല്ല പലപ്പോഴും സാമ്പത്തിക ജ്ഞാനത്തിന്റെ കാര്യത്തിലും ചാണക്യനെ വെല്ലാന്‍ ആര്‍ക്കും സാധിക്കുകയില്ല.
ചാണക്യന് ജീവിത വിജയത്തിനും ധനനേട്ടങ്ങള്്ക്കും വേണ്ടി ചില കാര്യങ്ങളെക്കുറിച്ച് കൂടി പറയുന്നുണ്ട്. കാലാതീതമായി നിലനില്‍ക്കുന്ന ഇത്തരം കാര്യങ്ങള്‍ പലപ്പോഴും നമ്മളെ വിജയത്തിലേക്കും ജീവിതത്തില്‍ ധനസമ്പാദനത്തിലേക്കും ഉയര്‍ച്ചയിലേക്കും എത്തിക്കുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ ചാണക്യന്റെ നീതി ശാസ്ത്രപ്രകാരം നാം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടത് എന്ന് നോക്കാം.

പണം അത്യാവശ്യം, പക്ഷേ
പണം ജീവിതത്തില്‍ അത്യാവശ്യമാണ് എ്ന്ന് നമുക്കറിയാം. എന്നാല്‍ അത് ഉപയോിക്കേണ്ടത് പോലെ കൃത്യമായി ഉപയോഗിക്കണം എന്നാണ് ചാണക്യന് പറയുന്നത്. നമ്മുടെ അന്തസ്സിനും ധാര്‍മ്മികതക്കും നിരക്കുന്ന രീതിയില്‍ മാത്രമേ ഇത് ഉപയോഗിക്കാന്‍ പാടുകയുള്ളൂ. അല്ലാത്ത പക്ഷം അത് ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. മാത്രമല്ല വിവേകത്തോടെ മാത്രമേ പണം ഉപയോഗിക്കാന്‍ പാടുകയുള്ളൂ. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
ലാഭവും ചിലവാക്കലും വിവേകത്തോടെ
പണം ചിലവാക്കുമ്പോള്‍ എപ്പോഴും ലാഭത്തോടെയും അതുപോലെ തന്നെ വിവേകത്തോടേയും ചിലവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികളും അനാവശ്യ സമ്മര്‍ദ്ദങ്ങളും ഉണ്ടാക്കുന്നു. അതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി മാത്രമേ എപ്പോഴും പണം ചിലവാക്കാവൂ. അനാവശ്യ ആഢംബരത്തിന് വേണ്ടി പണം ചിലവാക്കുന്നവര്‍ നാളയെക്കുറിച്ച് കൂടി ചിന്തിക്കേണ്ടതാണ്. നിയന്ത്രണമില്ലാതെ ഒരിക്കലും പണം ചിലവാക്കരുത്.
അറിവിനനുസരിച്ച് നിക്ഷേപിക്കുക
പണം ഏറ്റവും നല്ല രീതിയില്‍ ഉപയോഗിക്കുക നമ്മുടെ അറിവ് അനുസരിച്ച് നിക്ഷപേിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. എന്നാല്‍ മാത്രമേ അത് ഭാവിയിലേക്കും ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. സമ്പത്തിന്റെ ഏറ്റവും മികച്ച രൂപം എന്ന് പറയുന്നത് പലപ്പോഴും അറിവാണ്. അവ വരുമാനം വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ എപ്പോഴും ഉപയോഗപ്പെടുത്തുന്നതിനാണ് ശ്രദ്ധിക്കേണ്ടതാണ്. സമ്പത്ത് നേടുന്നതിനേക്കാള്‍ ഉള്ളതിനെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചാണ് അറിഞ്ഞിരിക്കേണ്ടത്.

മറ്റുള്ളവരെ ആശ്രയിക്കുന്നത്
പണത്തിന്റെ കാര്യത്തില്‍ പലപ്പോഴും മറ്റുള്ളവരെ ആശ്രയിക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. കാരണം ഇതൊരിക്കലും ഒരു നല്ല കാര്യമായല്ല കണക്കാക്കുന്നത്. മാത്രമല്ല പണത്തിന്റെ കാര്യത്തില്‍ നമ്മള് ഒരു വ്യക്തിയോട് മുഷിച്ചില് കാണിച്ചാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ അത്ര നല്ല ഫലങ്ങളല്ല പിന്നീട് അങ്ങോട്ട് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ കഴിയുന്നതും പണത്തിന്റെ കാര്യത്തില്‍ മറ്റൊരാളെ ആശ്രയിക്കാതിരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അത് തന്നെയാണ് ജീവിതത്തില്‍ നാം പഠിക്കേണ്ട കാര്യവും.
സമ്പത്തില്‍ പങ്കാളി വേണ്ട
പലപ്പോഴും പണത്തിന്റെ കാര്യം വരുമ്പോള്‍ പലരും സ്വന്ത ബന്ധങ്ങളെ മറക്കുന്നു. അതുകൊണ്ട് തന്നെ അധ്വാനിച്ചുണ്ടാക്കുന്ന പണത്തിന് ഒരു പങ്കാളി വേണ്ടെന്ന് ഉറപ്പ് വരുത്തുക. ആ പങ്കാളി തെറ്റായ സ്വഭാവക്കാരാണെങ്കില്‍ അത് ജീവിത കാലം മുഴുവന്‍ നിങ്ങളില്‍ പ്രശ്നങ്ങളും തലവേദനയും സൃഷ്ടിക്കുന്നു. ഇനി പങ്കാളിയെങ്കില്‍ അവര്‍ ഉത്തരവാദിത്വമുള്ളവരും സത്യസന്ധരുമായിരിക്കും എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അല്ലാത്ത പക്ഷം നിങ്ങള്‍ സാമ്പത്തികമായി പ്രതിസന്ധികള്‍ നേരിട്ട് കൊണ്ടേ ഇരിക്കും.
അച്ചടക്കം അനിവാര്യം
പണത്തിന്റെ കാര്യത്തില്‍ എപ്പോഴും അച്ചടക്കം അനിവാര്യമാണ്. കാര്യങ്ങളെല്ലാം തന്നെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സ്ഥിരമായ സമ്പാദ്യം നിങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ദീര്‍ഘകാലമായി സമ്പത്ത് വളരുന്നതിന് ഏറ്റവും അനിവാര്യമായി വേണ്ടത് അച്ചടക്കം തന്നെയാണ്. സാമ്പത്തിക അച്ചടക്കത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യമായി ചാണക്യന് പറയുന്നതും.



Click it and Unblock the Notifications
