Latest Updates
-
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
ചാണക്യനീതി: ആപത്ത് അടുത്തെത്തി, മോശം സമയം വരുന്നതിന് മുമ്പ് വീട്ടില്‍ കാണുന്ന 5 സൂചനകള്‍
സാമ്പത്തികം, രാഷ്ട്രീയം, നയതന്ത്രം എന്നിവയില്‍ പ്രാവീണ്യമുള്ള മഹാ പണ്ഡിതനായിരുന്നു ചാണക്യന്. അദ്ദേഹം തന്റെ ധാര്‍മ്മികതയിലൂടെ മനുഷ്യജീവിതത്തിന്റെ പല സുപ്രധാന വശങ്ങളെക്കുറിച്ചുള്ള നയങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഈ നയങ്ങള്‍ പാലിക്കുന്നതിലൂടെ സമൂഹത്തിലും കുടുംബത്തിലും നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കുകയും ജീവിതം കൂടുതല്‍ സുഗമമാകുകയും ചെയ്യും. മോശം സമയം വരുന്നതിനുമുമ്പ്, ഒരു വ്യക്തി തന്റെ വീട്ടില്‍ ചില സൂചനകള്‍ കാണുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഒരു വ്യക്തിക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമ്പോഴെല്ലാം അയാള്‍ക്ക് ഇത്തരം ചില സൂചനകള്‍ ലഭിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ചുറ്റും നടക്കുന്ന ചില സംഭവങ്ങള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണെന്ന് ചാണക്യന് തന്റെ ചാണക്യനീതിയില്‍ പറഞ്ഞിട്ടുണ്ട്. ചാണക്യനീതി പ്രകാരം, മോശം സമയം വരുന്നതിനു മുമ്പ് നിങ്ങളുടെ വീട്ടില്‍ കാണാവുന്ന ചില സൂചനകള്‍ ഇതാ.

തുളസി ചെടി ഉണുന്നത്
തുളസി ചെടിയെ ഒരു പവിത്രമായ സസ്യമായി കണക്കാക്കുന്നു. വീട്ടില്‍ തുളസിച്ചെടി നട്ടുവളര്‍ത്തുന്നത് സന്തോഷവും സമാധാനവും നല്കുന്നു. അതേസമയം വളരെയധികം പരിചരണത്തിന് ശേഷവും തുളസി ചെടി ഉണങ്ങുകയാണെങ്കില്‍, അത് ഭാവിയില്‍ നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുടെ സൂചനയാകുമെന്ന് ചാണക്യന് പറയുന്നു.
വീട്ടില്‍ തര്‍ക്കങ്ങള്‍
നിങ്ങളുടെ വീട്ടില്‍ പെട്ടെന്ന് ദുരിതം വര്‍ദ്ധിക്കുകയും ചെറിയ കാര്യങ്ങളില്‍ കാരണമില്ലാതെ വഴക്കുകള്‍ ഉണ്ടാകുകയും ചെയ്താല്‍, ഇതെല്ലാം വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ചാണക്യന് പറയുന്നു. എന്നിരുന്നാലും, വാസ്തുദോഷം, ഗ്രഹദോഷം എന്നിവ കാരണവും ഗാര്‍ഹിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്.

ചില്ല് തകരുന്നത്
വീട്ടിലെ എന്തെങ്കിലും ഗ്ലാസ് വസ്തുക്കള്‍ ആവര്‍ത്തിച്ച് പൊട്ടുന്നത് ദാരിദ്ര്യത്തെയും സാമ്പത്തിക നഷ്ടത്തെയും സൂചിപ്പിക്കുന്നുവെന്ന് ചാണക്യന് പറയുന്നു. അതിനാല്‍, നിങ്ങളുടെ ചുറ്റുപാടുകള്‍ ശ്രദ്ധിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുക.
പൂജയും ആരാധനയും ചെയ്യാതിരിക്കുന്നത്
വീട്ടില്‍ ആരാധന നടത്താതിരുന്നാലോ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ആരാധന നടത്താന്‍ തോന്നുന്നില്ലെങ്കിലോ, അത് സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അഭാവത്തെ സൂചിപ്പിക്കുന്നു. വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെയാണ് ഈ ലക്ഷണം സൂചിപ്പിക്കുന്നതെന്ന് ചാണക്യന് പറയുന്നു. കാരണം ആരാധനയില്ലാത്ത ഒരു വീട്ടില്‍ ഒരിക്കലും സന്തോഷവും സമൃദ്ധിയും ഉണ്ടാകില്ല.

മുതിര്‍ന്നവരെ അനാദരിക്കുന്നത്
വീട്ടിലെ മുതിര്‍ന്നവരെ എപ്പോഴും ബഹുമാനിക്കണം. കാരണം മുതിര്‍ന്നവര്‍ നമ്മെ നല്ലതിനായി അനുഗ്രഹിക്കുന്നു. അവരെ ബഹുമാനിച്ചില്ലെങ്കില്‍ അവര്‍ ദുഃഖിതരാകും. മുതിര്‍ന്നവരോട് അനാദരവോടെ പെരുമാറുന്ന ആളുകള്‍ ജീവിതത്തില്‍ ഒരിക്കലും സന്തോഷവാന്മാരായി നിലനില്‍ക്കില്ല. ഇതും സാമ്പത്തിക പ്രതിസന്ധിയുടെ സൂചനയാണ്.
ചീത്ത കൂട്ടുകെട്ടുകള്‍
ആരെങ്കിലും മോശമായ സ്ഥലത്തോ മോശം ആളുകള്‍ ഉള്ള സ്ഥലത്തോ താമസിക്കുന്നുണ്ടെങ്കില്‍, നാം അത് ഒഴിവാക്കണം. നല്ല മനുഷ്യരുടെ ഇടയില്‍ ജീവിക്കുന്നവരുമായി മാത്രം സൗഹൃദം സ്ഥാപിക്കുക. മോശം സ്ഥലങ്ങളില്‍ താമസിക്കുന്നവരില്‍ നിന്ന് അകലം പാലിക്കുക. ദുശ്ശീലങ്ങളാല്‍ ചുറ്റപ്പെട്ട ഒരാളുമായി നിങ്ങള്‍ ചങ്ങാത്തം കൂടുകയോ അടുത്തിടപഴകുകയോ ചെയ്താല്‍ നിങ്ങളും അവരെപ്പോലെയാകും. അത്തരം ആളുകളെ ഒഴിവാക്കാന്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം, അല്ലാത്തപക്ഷം നിങ്ങളുടെ ജീവിതത്തെ അത് പ്രതികൂലമായി ബാധിക്കും.



Click it and Unblock the Notifications

