Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
തോല്‍ക്കുന്നതിനേക്കാള്‍ നല്ലത് മരണം; പരാജയത്തില്‍ വീഴാതിരിക്കാന്‍ വേണ്ടത് ഈ ജീവിത ഗുണങ്ങള്‍
മഹാപണ്ഡിതനും നയതന്ത്രജ്ഞനുമായ ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്. ചാണക്യന് പറഞ്ഞ നയങ്ങള്‍ ഇന്നത്തെക്കാലത്തും ജനങ്ങള്‍ക്ക് ഉപകാരപ്രദമാണ്. അദ്ദേഹത്തിന്റെ നയങ്ങള്‍ ഒരു വ്യക്തിക്ക് ജീവിതത്തില്‍ ശരിയായ പാത കാണിച്ചുതരുന്നു. ചില ജോലികള്‍ ചെയ്യാന്‍ നാം നമ്മുടെ മുഴുവന്‍ കഴിവും സമര്‍പ്പിക്കുന്നു. എന്നാല്‍ പലപ്പോഴും കഠിനാധ്വാനം ചെയ്താലും ചിലര്‍ക്ക് വിജയിക്കാന്‍ കഴിയുന്നില്ല.
ചാണക്യന്റെ അഭിപ്രായത്തില്‍, പരാജയത്തിന്റെ കാരണം ആ വ്യക്തി തന്നെയാണ്. ഒരു വ്യക്തിക്ക് തന്റെ പരാജയത്തെ എളുപ്പത്തില്‍ വിജയമാക്കി മാറ്റാന്‍ കഴിയുന്ന ചില മന്ത്രങ്ങള്‍ ചാണക്യനീതിയില്‍ പങ്കുവയ്ക്കുന്നുണ്ട്. മനുഷ്യജീവിതം ലളിതവും വിജയകരവുമാക്കുന്നതുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ അദ്ദേഹം തന്റെ നീതി ശാസ്ത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ചാണക്യന്റെ അഭിപ്രായത്തില്‍, ജീവിതത്തില്‍ വിജയിക്കുന്നതിന് ഒരു വ്യക്തിയില്‍ ഈ ഗുണങ്ങള്‍ ഉണ്ടായിരിക്കണം.

ആത്മവിശ്വാസം
ആത്മവിശ്വാസമുണ്ടെങ്കില്‍, ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളില്‍പ്പോലും ഒരു വ്യക്തിക്ക് എളുപ്പത്തില്‍ തരണം ചെയ്യാന്‍ സാധിക്കും. ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തിയെ ഒരിക്കലും തോല്‍പ്പിക്കാന്‍ അനുവദിക്കാത്ത ഒന്നാണ് ആത്മവിശ്വാസം. അതുകൊണ്ട് തന്നെ ആത്മവിശ്വാസമുണ്ടെങ്കില്‍ ജീവിതത്തില്‍ നിങ്ങലെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല.
അറിവ്
ഏതൊരു വ്യക്തിയുടെയും യഥാര്‍ത്ഥ സുഹൃത്താണ് അറിവ്. ചാണക്യന്റെ അഭിപ്രായത്തില്‍, അത് പുസ്തകജ്ഞാനമായാലും അല്ലെങ്കില്‍ ചില ജോലികള്‍ ചെയ്യുന്നതിലൂടെ നേടിയ അറിവായാലും, അത് ഒരിക്കലും പാഴാകില്ല. അറിവുള്ള വ്യക്തികള്‍ ജീവിതത്തില്‍ ഒരിക്കലും പരാജയപ്പെടില്ലെന്ന് ചാണക്യന് പറയുന്നു.

കഠിനാധ്വാനം
ഒരു വ്യക്തി വിചാരിച്ചാല്‍ തന്റെ കഠിനാധ്വാനത്തിന്റെ ബലത്തില്‍ അസാധ്യമായ ഏതൊരു കാര്യവും അവര്‍ക്ക് സാധ്യമാക്കാനാകും. നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനത്തിന് തീര്‍ച്ചയായും ഒരു ദിവസം അതിന്റെ ഫലം തിരികെ ലഭിക്കും. ചാണക്യന്റെ അഭിപ്രായത്തില്‍ കഠിനാധ്വാനമാണ് വിജയത്തിന്റെ താക്കോല്‍. അത്തരമൊരു സാഹചര്യത്തില്‍ കഠിനാധ്വാനിയായ ഒരു വ്യക്തി ജീവിതത്തില്‍ എപ്പോഴും വിജയിക്കുന്നു.
ജാഗ്രത
ഏത് കഠിനമായ സാഹചര്യത്തിലും കണ്ണും കാതും തുറന്നിരിക്കുന്ന വ്യക്തികള്‍ക്ക് പരാജയത്തെ അഭിമുഖീകരിക്കേണ്ടി വരില്ല. പണം ശരിയായി ഉപയോഗിക്കാനറിയുകയും മോശം സമയങ്ങളില്‍ പണം സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്ന വ്യക്തി ജീവിതത്തില്‍ വിജയിക്കുമെന്നും ചാണക്യന് പറയുന്നു.
സമ്പത്ത്
ജീവിതത്തില്‍ നല്ലതും ചീത്തയുമായ സമയങ്ങള്‍ വന്നുപോയ്ക്കൊണ്ടിരിക്കും. എന്നാല്‍ പണം എപ്പോഴും ആവശ്യമാണ്. അതുകൊണ്ട് ജീവിതത്തില്‍ വിജയം നേടുന്നതിന് നിങ്ങളുടെ പക്കല്‍ എപ്പോഴും അധിക പണം ഉണ്ടായിരിക്കണമെന്ന് ചാണക്യന് പറയുന്നു.

ബഹുമാനം
ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തി എപ്പോഴും മാതാപിതാക്കളെ ബഹുമാനിക്കണം. ഇത് ചെയ്താല്‍ നിങ്ങള്‍ക്ക് ജീവിത പ്രശ്നങ്ങള്‍ നേരിടേണ്ടിവരില്ല. മാതാപിതാക്കളെ ബഹുമാനിക്കുന്ന ഒരു വ്യക്തി ജീവിതത്തില്‍ ഒരിക്കലും പരാജയപ്പെടില്ലെന്ന് ചാണക്യന് പറയുന്നു.
ഗുരുക്കന്മാരോടുള്ള ബഹുമാനം
ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തി എപ്പോഴും തന്റെ ഗുരുവിനെ ബഹുമാനിക്കണം. ഗുരുവിനെ ബഹുമാനിക്കുന്ന വ്യക്തിക്ക് ജീവിതത്തില്‍ എപ്പോഴും വിജയം ലഭിക്കും. മാതാപിതാക്കളുടെ അതേ പദവിയാണ് ഗുരുവിനുമുള്ളത്.
സമയം
ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തി എല്ലായ്പ്പോഴും സമയത്തെ ബഹുമാനിക്കണം. സമയം വളരെ ശക്തമായി കണക്കാക്കപ്പെടുന്നു. സമയത്തെ വിലമതിക്കുന്ന വ്യക്തി സമയം അവനെ വിലമതിക്കുന്നു. അത്തരമൊരു വ്യക്തി ജീവിതത്തില്‍ വിജയം നേടുന്നു, ഒരിക്കലും പരാജയത്തെ അഭിമുഖീകരിക്കേണ്ടിവരുന്നില്ല.



Click it and Unblock the Notifications

