Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
ചാണക്യനീതി: ഈ ആളുകളെ സഹായിക്കുന്നത് മണ്ടത്തരം, സ്വയം ദോഷം വിളിച്ചുവരുത്തും
പൗരാണിക ഭാരതത്തിലെ ഒരു മികച്ച അധ്യാപകനും തത്ത്വചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും രാജകീയ ഉപദേശകനുമായിരുന്നു ചാണക്യന്. അദ്ദേഹം കൗടില്യന് അല്ലെങ്കില്‍ വിഷ്ണുഗുപ്തന് എന്നാണ് അറിയപ്പെടുന്നത്. ജീവിത വിജയത്തിനായി അദ്ദേഹം നല്കിയ മന്ത്രങ്ങള്‍ ഇപ്പോഴും ദശലക്ഷക്കണക്കിന് ആളുകള്‍ പിന്തുടരുന്നു. ഈ ആധുനിക കാലഘട്ടത്തിലും ചാണക്യന്റെ ചാണക്യനീതി വളരെ ഫലപ്രദമാണ്.
ചാണക്യന്റെ വാക്കുകള്‍ അനുസരിച്ചാല്‍ ജീവിതത്തില്‍ തീര്‍ച്ചയായും ഒരാള്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും. പല വിഷയങ്ങളിലും ചാണക്യന് തന്റെ നയം നമുക്ക് നല്‍കിയിട്ടുണ്ട്. പരസ്പരം സഹായിച്ചു ജീവിച്ചാലേ സമൂഹത്തില്‍ നമുക്ക് ഉന്നതി ഉണ്ടാകൂ. അല്ലാത്തപക്ഷം നമ്മുടെ അവസ്ഥ മോശമാകും. അതുകൊണ്ട് കഷ്ടപ്പെടുന്നവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. എന്നാല്‍ ഇവിടെ പ്രധാനം നമ്മള് ആരെ സഹായിക്കുന്നു എന്നതാണ്. ചാണക്യന്റെ അഭിപ്രായത്തില്‍ നമ്മള് ചിലതരം ആളുകളെ സഹായിക്കാന്‍ പാടില്ല. അത് നമ്മുടെ തന്നെ മാനം കെടുത്തുമെന്ന് ചാണക്യന് പറയുന്നു. ചാണക്യനീതി പ്രകാരം നിങ്ങള്‍ സഹായിക്കാന്‍ പാടില്ലാത്ത ആളുകള്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

കള്ളം പറയുന്നവര്‍
ചാണക്യന് പറയുന്നതനുസരിച്ച്, കള്ളം പറയുന്ന ഒരാളെ നിങ്ങള്‍ ഒരിക്കലും സഹായിക്കരുത്. അത്തരക്കാര്‍ നമ്മെ വിശ്വസിപ്പിച്ച് വഞ്ചിച്ചേക്കാം. കള്ളം പറഞ്ഞ് സഹായം വാങ്ങുന്നവര്‍ പിന്നീട് നമുക്ക് തന്നെ ദോഷം ചെയ്യും.
ബോധമില്ലാത്തവര്
മയക്കുമരുന്നിനും ലഹരിക്കും അടിമപ്പെട്ടവരെ ഒരു കാരണവശാലും സഹായിക്കാന്‍ പാടില്ലെന്ന് ചാണക്യന് പറയുന്നു. അവരില്‍ നിന്ന് പരമാവധി അകന്നു നില്‍ക്കുന്നതാണ് നമ്മുടെ ജീവിതത്തിന് നല്ലത്.
അസൂയാലുക്കള്‍
ദുഷിച്ച ചിന്തകളുള്ള അല്ലെങ്കില്‍ എപ്പോഴും അസൂയയുള്ള ഒരു വ്യക്തിയെ ഒരിക്കലും സഹായിക്കരുത്. കാരണം അവര്‍ നിങ്ങളില്‍ നിന്ന് സഹായം നേടുകയും പിന്നീട് നിങ്ങളെ കുറിച്ച് തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തേക്കാം. അസൂയാലുക്കളെ നിങ്ങള്‍ സൂക്ഷിക്കണം. കാരണം അവര്‍ തനിക്ക് ഉള്ളതില്‍ തൃപ്തരാകുന്നില്ല. മറ്റുള്ളവര്‍ക്ക് ഉള്ളതില്‍ എപ്പോഴും അവര്‍ അസൂയ കൊള്ളുന്നു. അത്തരക്കാരില്‍ നിന്ന് അകന്നു നില്‍ക്കുന്നതാണ് നല്ലത്.
കാരണം അവര്‍ നമ്മുടെ മാനസിക സമാധാനത്തെക്കൂടി തകര്‍ക്കും. അസൂയയുള്ള ഒരു വ്യക്തി എപ്പോഴും തന്റെ എതിരാളിയെ പരാജയപ്പെടുത്തുന്നതിനും അസന്തുഷ്ടരായി കാണാനും ആഗ്രഹിക്കുന്നു. അത്തരം ആളുകള്‍ക്ക് നിങ്ങളുടെ മോശം സമയം മുതലെടുത്ത് നിങ്ങളെ വഞ്ചിക്കുകയും ചെയ്തേക്കാം. അത്തരക്കാരെ സഹായിക്കുന്നത് മണ്ടത്തരമാണെന്ന് ചാണക്യന് പറയുന്നു.
അസന്തുഷ്ടരായവര്‍
നിങ്ങള്‍ ഒരിക്കലും അസന്തുഷ്ടരായ ആളുകളെ സഹായിക്കരുതെന്ന് പറയുന്നു. കാരണം അവര്‍ ഒരിക്കലും ഒന്നിലും ആരിലും തൃപ്തരായിരിക്കില്ല. അവര്‍ ഓരോ കാരണങ്ങള്‍ കണ്ടെത്തി പരാതി പറയുന്നു. അത്തരക്കാരെ സഹായിക്കുന്നത് നിങ്ങള്‍ക്ക് തന്നെ ദോഷം ചെയ്യും.
പാപികള്‍
ചാണക്യന്റെ അഭിപ്രായത്തില്‍, ആത്മീതയില്‍ നിന്ന് വ്യതിചലിക്കുന്ന ഒരു വ്യക്തി പാപകരമായ പ്രവൃത്തികള്‍ ചെയ്യാന്‍ തുടങ്ങുകയും മറ്റുള്ളവരെ തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. ഇത്തരക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും അവരെ സഹായിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് അപമാനം ഏല്ക്കേണ്ടിവരുമെന്ന് ചാണക്യന് പറയുന്നു. അതിനാല്‍, അവരില്‍ നിന്ന് എപ്പോഴും അകന്നുനില്ക്കുക.
സ്വാര്‍ത്ഥ താല്പര്യക്കാര്
സ്വന്തം താല്‍പ്പര്യത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരാളോട് ഒരിക്കലും സഹായം തേടരുതെന്ന് ചാണക്യന് പറയുന്നു. ഇത്തരക്കാര്‍ തങ്ങളുടെ സ്വാര്‍ത്ഥതയ്ക്കായി മറ്റുള്ളവരെ വേദനിപ്പിക്കാന്‍ മടിക്കില്ല. അവരില്‍ നിന്ന് അകന്നു നില്‍ക്കുന്നതാണ് നല്ലത്. അവര്‍ തങ്ങളുടെ ജീവിതത്തില്‍ ലാഭമല്ലാതെ മറ്റൊന്നും പരിഗണിക്കുന്നില്ല. തങ്ങളുടെ സ്വാര്‍ത്ഥതയ്ക്കായി അവര്‍ മറ്റുള്ളവരെ വഞ്ചിക്കുന്നു. അത്തരക്കാരില്‍ നിന്ന് അകന്നു നില്‍ക്കുന്നതാണ് നല്ലതെന്ന് ചാണക്യന് പറയുന്നു. ഇക്കൂട്ടരെ സഹായിക്കുന്നതും മണ്ടത്തരമാണ്.
മണ്ടന്മാര്
എപ്പോഴും നിങ്ങള്‍ വിഡ്ഢികളില്‍ നിന്ന് അകന്നു നില്‍ക്കണം. കാരണം ലോകത്തില്‍ നടക്കുന്ന ഒരു കാര്യത്തിലും അവര്‍ക്ക് യാതൊരു ബോധവുമില്ല, കാരണം അവര്‍ മറ്റുള്ളവരുടെ തെറ്റ് കണ്ടെത്തുന്നതില്‍ തിരക്കിലായിരിക്കും. വിഡ്ഢികളെ ഒരിക്കലും ഉപദേശിക്കുകയും സഹായിക്കുകയും ചെയ്യരുതെന്ന് ചാണക്യന് പറയുന്നു. ജീവിതത്തിലെ ശരിയായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവില്ലാത്ത മണ്ടന്മാരെ ഉപദേശിക്കുന്നതിലോ സഹായിക്കുന്നതിലോ യാതൊരു അര്‍ത്ഥവുമില്ല.



Click it and Unblock the Notifications