Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
ചാണക്യനീതി; വിഷമഘട്ടത്തില്‍ ഈ 8 കാര്യം മറക്കരുത്, വിജയം സുനിശ്ചിതം
ഒരു വിദഗ്ദ്ധനായ രാഷ്ട്രീയക്കാരനും സമര്‍ത്ഥനായ പണ്ഡിതനും നയതന്ത്രജ്ഞനും സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു ചാണക്യന്. അദ്ദേഹത്തിന്റെ മിടുക്കും തന്ത്രവുമാണ് ചന്ദ്രഗുപ്ത മൗര്യനെ ചക്രവര്‍ത്തിയാക്കി മാറ്റിയത്. തന്ത്രം, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം എന്നിവയില്‍ അഗാധ പാണ്ഡിത്യമുള്ള ആളായിരുന്നു ചാണക്യന്. ചാണക്യന് തന്റെ ജീവിതത്തില്‍ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അതിലൊന്നാണ് ചാണക്യനീതി. ചാണക്യന്റെ നയങ്ങള്‍ കൊണ്ട് പ്രയോജനം ലഭിക്കാത്തവരായി ആരുമില്ല. ജീവിതവുമായി ബന്ധപ്പെട്ട പല സുപ്രധാന കാര്യങ്ങളും ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
എല്ലാവരുടെ ജീവിതത്തിലും ഒരു മോശം സമയം വരുമെന്ന് ചാണക്യന് പറയുന്നു. അത്തരം സമയങ്ങളെ എങ്ങനെ നേരിടണമെന്നും അതില്‍ നിന്ന് എങ്ങനെ പുറത്തുകടക്കണമെന്നും ഓരോരുത്തരും അറിഞ്ഞിരിക്കണം. വിഷമകരമായ സാഹചര്യങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ നേരിടുന്ന ഒരു മനുഷ്യന് ഒരിക്കലും ജീവിതത്തില്‍ തോല്‍ക്കില്ല. അതുകൊണ്ടാണ് മോശം സമയങ്ങളില്‍ ചാണക്യന്റെ ചില നയങ്ങള്‍ നിങ്ങള്‍ ഓര്‍ത്തുവയ്ക്കുക. അതിലൂടെ നിങ്ങള്‍ക്ക് വിഷമകരമായ സാഹചര്യങ്ങളെ എളുപ്പത്തില്‍ നേരിടാനുള്ള ധൈര്യം ലഭിക്കും. മോശം സാഹചര്യങ്ങളെ നേരിടാന്‍ ഒരു വ്യക്തിക്ക് ശക്തി നല്കുന്ന ചില കാര്യങ്ങള്‍ ചാണക്യനീതിയില്‍ പറയുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ ശ്രദ്ധിക്കേണ്ട അത്തരം കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ക്ഷമ
പ്രയാസകരമായ സാഹചര്യങ്ങളില്‍ ഒരു മനുഷ്യന് തന്റെ ശക്തിയും ആത്മനിയന്ത്രണവും ശക്തിയും പ്രകടിപ്പിക്കണമെന്ന് ചാണക്യന് പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, മോശം സമയത്തെ മറികടക്കാന്‍ ഒരാള്‍ക്ക് ക്ഷമ ഉണ്ടായിരിക്കണം. ക്ഷമയിലൂടെ മാത്രമേ നിങ്ങള്‍ക്ക് സമയത്തിനൊത്ത് നീങ്ങാന്‍ സാധിക്കൂ.

ശാന്തമായിരിക്കുക
ഒരു വ്യക്തിയുടെ ജീവിതത്തില്‍ പലപ്പോഴും മോശം സമയങ്ങള്‍ വരുന്നു. ചാണക്യന്റെ നയമനുസരിച്ച്, അത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ ആത്മനിയന്ത്രണം പാലിക്കണം, ഒരിക്കലും ക്ഷമ കൈവിടരുത്. ഒരു ദിവസം നിങ്ങളുടെ മോശം സമയം അവസാനിക്കുമെന്ന് അംഗീകരിക്കുകയും അതിനായി കഠിനാധ്വാനം ചെയ്യുകയും ചെയ്യുക. നിങ്ങളുടെ തത്വങ്ങളില്‍ ഉറച്ചുനില്ക്കുക. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ത് സംഭവിച്ചാലും നിങ്ങളുടെ ആത്മബലം കൈവിടരുത് എന്നതാണ്. ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ ആത്മവിശ്വാസം നിലനിര്‍ത്തുന്നതിലൂടെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ തീരുമാനങ്ങള്‍ എടുക്കാനാകും.

അടുത്ത ആളുകള്‍ക്കൊപ്പം താമസിക്കുക
മോശം സമയങ്ങളില്‍ നിങ്ങളുടെ കൂടെ നില്ക്കുന്ന വ്യക്തികളാണ് നിങ്ങളോട് യഥാര്‍ത്ഥ സ്നേഹമുള്ളവര്. പ്രയാസകരമായ സമയങ്ങളില്‍ നിങ്ങളോടൊപ്പം നില്ക്കാന് അത്തരം ആളുകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എല്ലാ ബുദ്ധിമുട്ടുകളും തരണം ചെയ്യാനാകും. നിങ്ങളുടെ കുടുംബമായാലും സ്നേഹിതരായാലും, പ്രതിസന്ധി ഘട്ടങ്ങളില്‍ അവരോടൊപ്പം താമസിക്കുന്നത് നിങ്ങള്‍ക്ക് മാനസികമായി വളരെയധികം ശക്തി നല്കുന്നു.

പോസിറ്റീവ് ആയി ചിന്തിക്കുക
ജീവിതത്തില്‍ എത്ര വലിയ പ്രതിസന്ധികള്‍ വന്നാലും നിങ്ങളുടെ ചിന്തകള്‍ എപ്പോഴും പോസിറ്റീവായി സൂക്ഷിക്കുക. നിങ്ങളുടെ മനസ്സ് പോസിറ്റീവ് ആണെങ്കില്‍ നിങ്ങള്‍ക്ക് ഒരു പ്രശ്നവും നേരിടേണ്ടി വരില്ല. നിങ്ങള്‍ എന്ത് വിചാരിച്ചാലും അത് നല്ലതോ ചീത്തയോ ആകട്ടെ, അത് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. അതിനാല്‍ മോശമായ ചിന്തകള്‍ക്ക് പകരം നല്ല ചിന്തകള്‍ വച്ചുപുലര്‍ത്തുക. മോശം സമയങ്ങളില്‍ പോസിറ്റീവ് ചിന്തകള്‍ സൂക്ഷിക്കുന്ന വ്യക്തിക്ക് ഒരിക്കലും നഷ്ടം സഹിക്കേണ്ടി വരില്ലെന്ന് ചാണക്യന് പറയുന്നു.

ആസൂത്രണം
മോശം സമയം വരുമ്പോള്‍ സംയമനത്തോടെ പ്രവര്‍ത്തിക്കുകയും അതില്‍ നിന്ന് കരകയറാനുള്ള തന്ത്രം ഒരുക്കുകയും ചെയ്യണമെന്ന് ചാണക്യന് പറയുന്നു. അതുകാരണം, പ്രയാസകരമായ സമയങ്ങളില്‍ നിങ്ങള്‍ക്ക് വലിയ നഷ്ടം സഹിക്കേണ്ടിവരില്ല. മികച്ച തന്ത്രങ്ങള്‍ ഒരുക്കുന്നതിലൂടെ നിങ്ങള്‍ക്ക് മോശം സമയങ്ങളെ മറികടക്കുന്നത് എളുപ്പമാകും.

ഭയത്തെ മറികടക്കുക
ഭയം നമ്മെ ദുര്‍ബലരാക്കുന്ന ഒരു കാര്യമാണ്, പിന്നീട് അത് ക്രമേണ നമ്മുടെ ജീവിതത്തില്‍ ആധിപത്യം സ്ഥാപിക്കുന്നു. ആത്മവിശ്വാസമുള്ള ഒരു വ്യക്തിക്ക് മോശം സാഹചര്യങ്ങളെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും, എന്നാല്‍ ഭയമുള്ള ഒരാള്‍ക്ക് കഴിയില്ല. ഭയപ്പെടുന്ന ഒരാള്‍ക്ക് സ്വയം രക്ഷിക്കാനോ കഠിനമായ സാഹചര്യം നിയന്ത്രിക്കാനോ കഴിയില്ല. സാഹചര്യത്തോട് പോരാടുന്നതിന് മുമ്പ് നിങ്ങള്‍ ഭയത്തെ ചെറുക്കേണ്ടതുണ്ട്.

ശക്തിയുള്ളവനാണെന്ന് കാണിക്കുക
വിഷമകരമായ ഏത് സാഹചര്യത്തിലും നിങ്ങളുടെ ആന്തരിക ശക്തി നിങ്ങളെ വിജത്തിലെത്തിക്കുന്നു. നിങ്ങളുടെ ഉള്ളിലെ ശക്തി നിങ്ങളുടെ ശത്രുവിന്റെ ആത്മവിശ്വാസത്തെ ദുര്‍ബലപ്പെടുത്തുന്നു. നിങ്ങളുടെ ശത്രു ശക്തനാണെങ്കില്‍ നിങ്ങള്‍ ഭയപ്പെടും, അത്തരം ആളുകളില്‍ നിന്ന് നിങ്ങള്‍ അകന്നു നില്ക്കും. അവര്‍ ആദ്യം ആക്രമിക്കുന്നത് ദുര്‍ബലരെയാണ്. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്കുള്ള ഏറ്റവും നല്ല വഴി ഉള്ളില്‍ നിന്ന് ശക്തനാകുക എന്നതാണ്. നിങ്ങള്‍ ശക്തനാണെന്ന് നിങ്ങളുടെ എതിരാളികളെ കാണിക്കുക.

വിശ്വസിക്കാന്‍ കഴിയാത്ത ആളുകളെ ഒഴിവാക്കുക
നിങ്ങളുടെ സുഹൃത്തുക്കളായി മാറുന്ന പലരെയും നിങ്ങള്‍ കണ്ടിട്ടുണ്ടാകും, അവര്‍ വന്ന് നിങ്ങളോടൊപ്പം ഇരിക്കുകയും നിങ്ങളോട് സംസാരിക്കുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങളുടെ മോശം കാലത്ത് അത്തരക്കാര്‍ ചിലപ്പോള്‍ നിങ്ങളെ ശ്രദ്ധയോടെ കേള്‍ക്കാതെ അവഗണിക്കുന്നതായി കണ്ടേക്കാം. അത്തരം ആളുകളുമായി നിങ്ങളുടെ വ്യക്തിപരമായ അല്ലെങ്കില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കുക. ഇത്തരക്കാര്‍ ഈ കാര്യങ്ങള്‍ മറ്റുള്ളവരോട് പറയും. ഇത്തരം ആളുകളെ അകറ്റി നിര്‍ത്തുന്നതാണ് നല്ലത്.



Click it and Unblock the Notifications
