Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചാണക്യനീതി: എവിടെയും ജയിക്കാം, ജീവിതം വട്ടപൂജ്യമാകാതിരിക്കാന് വേണ്ട ചാണക്യ വിജയതന്ത്രം
പൗരാണിക ഇന്ത്യയില്‍ ജീവിച്ചിരുന്ന വലിയ പണ്ഡിതനും തന്ത്രശാലിയായ നയതന്ത്രജ്ഞനുമായിരുന്നു ചാണക്യന്. അദ്ദേഹത്തിന്റെ നയങ്ങള്‍ ഇന്നും പ്രസക്തമാണ്. ചാണക്യ നീതിയില്‍ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട പല പ്രധാന കാര്യങ്ങളും അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. ചാണക്യ നയത്തില്‍ സന്തോഷകരമായ ജീവിതത്തിന്റെ പല രഹസ്യങ്ങളും ചാണക്യന് പറഞ്ഞിട്ടുണ്ട്. ചാണക്യനീതിയിലെ വാക്കുകള്‍ പിന്തുടരുന്നതിലൂടെ ഒരു വ്യക്തിക്ക് തന്റെ ജീവിതം മെച്ചപ്പെടുത്താന്‍ കഴിയും. മതം, ധര്‍മ്മം, കര്‍മ്മം, പാപം, പുണ്യങ്ങള്‍ എന്നിവ കൂടാതെ വിജയത്തിന്റെ പല മന്ത്രങ്ങളും ചാണക്യന് തന്റെ ചാണക്യനീതിയില്‍ പറഞ്ഞിട്ടുണ്ട്.
നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കണമെങ്കില്‍, ചാണക്യന്റെ ഈ വാക്കുകള്‍ തീര്‍ച്ചയായും പിന്തുടരുക. ചാണക്യന്റെ തത്വങ്ങളും ചിന്തകളും സ്വീകരിക്കുന്നതിലൂടെ, നിങ്ങള്‍ക്ക് വളരെ വേഗം ജീവിതത്തില്‍ വിജയം നേടാനാകും. ചാണക്യന് തന്റെ ചാണക്യനീതിയില്‍ ചില ഗുണങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതില്ലാതെ ഒരാള്‍ക്ക് ആഗ്രഹിച്ചാലും ജീവിതത്തില്‍ വിജയിക്കാനാവില്ല. ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തിക്ക് ജീവിതത്തില്‍ വിജയിക്കാന്‍ വേണ്ട ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

അര്‍പ്പണബോധം
ചാണക്യന്റെ അഭിപ്രായത്തില്‍, സമര്‍പ്പണ മനോഭാവം ഇല്ലാത്ത ഒരാള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും വിജയിക്കാനാവില്ല. കാരണം, ജീവിതത്തില്‍ വിജയിക്കാന്‍ ഒരു വ്യക്തിക്ക് അര്‍പ്പണബോധവും മറ്റുള്ളവരെ സഹായിക്കാനുള്ള സഹജീവി സ്നേഹവും ഉണ്ടായിരിക്കണം. ഈ ഗുണങ്ങള്‍ ഉണ്ടെങ്കില്‍ ഒരു വ്യക്തിക്ക് ജീവിതത്തില്‍ കഷ്ടപ്പെടേണ്ടിവരില്ല. ദൈവകൃപയും ഇവരോടൊപ്പം ഉണ്ടാകും.
അച്ചടക്കം
അച്ചടക്കം പാലിക്കാത്ത വ്യക്തികള്‍ ജീവിതത്തില്‍ വിജയം നേടില്ല. അത്തരക്കാര്‍ എന്ത് നേടിയാലും അത് അധികകാലം നിലനില്ക്കുകയുമില്ല. വിജയിക്കാനായി അവരവരുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ ഗുണമില്ലാതെ ആര്‍ക്കും വിജയം നേടാന്‍ കഴിയില്ലെന്ന് ചാണക്യന് പറയുന്നു.
ശ്രദ്ധ
ജീവിതത്തില്‍ വിജയിച്ച ഒരു വ്യക്തിയാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഏത് ജോലിയും തികഞ്ഞ അര്‍പ്പണബോധത്തോടെയും ആത്മാര്‍ത്ഥതയോടെയും ചെയ്യുക. ജോലിയില്‍ അശ്രദ്ധ കാണിക്കുന്നവര്‍ക്ക് ഒരിക്കലും വിജയം ലഭിക്കില്ല.
അറിവ്
ഏതൊരു വ്യക്തിയുടെയും യഥാര്‍ത്ഥ സുഹൃത്താണ് അറിവ്. ചാണക്യന്റെ അഭിപ്രായത്തില്‍, അത് പുസ്തകജ്ഞാനമായാലും അല്ലെങ്കില്‍ ചില ജോലികള്‍ ചെയ്യുന്നതിലൂടെ നേടിയ അറിവായാലും, അത് ഒരിക്കലും പാഴാകില്ല. അറിവോ അനുഭവപരിചയമോ ഇല്ലാത്ത ഒരാള്‍ക്ക് ജീവിതത്തില്‍ വിജയിക്കാന്‍ പ്രയാസമാണെന്ന് ചാണക്യന് പറയുന്നു.
ഭാവിയെക്കുറിച്ചുള്ള ചിന്ത
ജീവിതത്തില്‍ വിജയിക്കാനായി നിങ്ങള്‍ കടന്നു പോയ സമയത്തെക്കുറിച്ച് ചിന്തിച്ച് പശ്ചാത്തപിക്കുന്നതിനുപകരം, ഭാവികാര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുക. വര്‍ത്തമാനവും ഭാവിയും മനസ്സില്‍ വെച്ചുകൊണ്ട് പ്രവര്‍ത്തിക്കുക. ഒരു വ്യക്തി പരാജയപ്പെടുമ്പോള്‍ എന്തുകൊണ്ട്, എങ്ങനെ പരാജയപ്പെട്ടു എന്ന് ചിന്തിക്കുക. വീണ്ടും പുതിയ രീതിയില്‍ ഒരു തന്ത്രം മെനയുക.

ആത്മാഭിമാനം
നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കാത്ത സ്ഥലത്ത് ഒരു നിമിഷം പോലും നില്‍ക്കരുതെന്ന് ചാണക്യന് പറയുന്നു. നിങ്ങള്‍ ആദ്യം നിങ്ങളുടെ ആത്മാഭിമാനം കാക്കണം. അപ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് ഒരു വിജയകരമായ വ്യക്തിയാകാന്‍ കഴിയൂ.
തെറ്റില്‍ നിന്ന് പഠിക്കുക
ചാണക്യന്റെ അഭിപ്രായത്തില്‍, നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയിക്കണമെങ്കില്‍, നിങ്ങളുടേതില്‍ നിന്ന് മാത്രമല്ല, മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്നുകൂടി പഠിക്കണം. മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കാതെ സ്വയം ജീവിതത്തില്‍ പരീക്ഷണം നടത്തുന്നവര്‍ക്ക് ജീവിതത്തില്‍ പുരോഗതിക്കായി ഒരുപാട് കഷ്ടപ്പെടേണ്ടിവരുമെന്ന് ചാണക്യന് പറയുന്നു.
കഠിനാധ്വാനം
വിജയത്തിനായി നിങ്ങള്‍ ഭാഗ്യത്തെ ആശ്രയിക്കരുത്. മറിച്ച്, ജീവിതത്തില്‍ വിജയിക്കാന്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യണം. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയും കഠിനമായ സാഹചര്യങ്ങളിലും കഠിനാധ്വാനം ചെയ്യുകയും ചെയ്യുക. അങ്ങനെ ചെയ്യുന്നവര്‍ക്ക് ഭാഗ്യം പോലും അനുകൂലമായിരിക്കുമെന്ന് ചാണക്യന് പറയുന്നു.



Click it and Unblock the Notifications
