Latest Updates
-
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം!
chanakya niti: സ്വഭാവം നശിച്ചാല് ജീവിതം നശിക്കും; സ്ത്രീകളെ വെട്ടിലാക്കുന്നത് ഈ 7 ശീലം
chanakya niti: മനുഷ്യജീവിതത്തിന്റെ പ്രയോജനത്തിനായി നിരവധി പ്രവര്ത്തനങ്ങള് ചെയ്തിട്ടുള്ള വ്യക്തിയാണ് ചാണക്യന്. അദ്ദേഹം തന്റെ അറിവും അനുഭവവങ്ങളും ചാണക്യ നീതി എന്ന പേരില് ഒരു നയമാക്കി മാറ്റിയിട്ടുണ്ട്. ചാണക്യന്റെ ഈ നയത്തില് മനുഷ്യജീവിതവുമായി ബന്ധപ്പെട്ട പല പ്രധാനപ്പെട്ട കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ഇന്നത്തെക്കാലത്തും ചാണക്യനീതി വളരെ പ്രസക്തമാണ്.
ഈ നയങ്ങള് ജീവിതത്തില് ശരിയായി പിന്തുടരുകയാണെങ്കില് ഒരു വ്യക്തിക്ക് പല പ്രശ്നങ്ങളും ഒഴിവാക്കാന് കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. ചാണക്യനീതി ശാസ്ത്രത്തില് സ്ത്രീകളുടെ ഏറ്റവും അപകടകരമായ ചില സ്വഭാവങ്ങള് ചാണക്യന് പരിഗണിച്ചിട്ടുണ്ട്. സദാചാരിയായ സ്ത്രീ ഉള്ള വീട് ആ വീട് സ്വര്ഗം പോലെയാകുമെന്ന് ചാണക്യ നയത്തില് പറഞ്ഞിട്ടുണ്ട്. ചാണക്യന്റെ അഭിപ്രായത്തില് സ്ത്രീകള് എപ്പോഴും അകറ്റി നിര്ത്തേണ്ട ദോഷസ്വഭാവം ഇവയാണ്.

അഹംഭാവം
ഒരു വ്യക്തിയുടെ ഏറ്റവും വലിയ ശത്രുവാണ് ഈഗോ. ചാണക്യന്റെ അഭിപ്രായത്തില് സ്ത്രീകള് അഹങ്കാരം ഒഴിവാക്കണം. അഹംഭാവമുള്ള ഒരു സ്ത്രീയുടെ വീട്ടില് നിന്ന് സന്തോഷവും ഐശ്വര്യവും പതുക്കെ നശിച്ചു തുടങ്ങുന്നു. അത്തരക്കാരുടെ വീട്ടില് ലക്ഷ്മി ദേവി വസിക്കില്ല. അതുകൊണ്ടാണ് ചാണക്യന് സ്ത്രീകള്ക്ക് അഹംഭാവം അത്യന്തം അപകടകരമെന്ന് വിശേഷിപ്പിച്ചത്.

അറിവില്ലായ്മ
അറിവില്ലായ്മ ഒരു സ്ത്രീക്ക് ചേര്ന്ന സ്വഭാവമല്ല. ചാണക്യന്റെ അഭിപ്രായത്തില്, ഒരു സ്ത്രീക്ക് അറിവുള്ളവളായിരിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം സമൂഹം കെട്ടിപ്പടുക്കുന്നതില് സ്ത്രീകളുടെ പങ്ക് വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. വിദ്യാഭ്യാസവും അറിവും ഉള്ള സ്ത്രീകള് ഈ സമൂഹത്തിന് പുതിയ ദിശാബോധം നല്കുന്നു. വിദ്യാഭ്യാസവും അറിവും ഉള്ള ഒരു സ്ത്രീ വീടിനെ സ്വര്ഗ്ഗമാക്കുന്നു. മറുവശത്ത്, അറിവില്ലാത്ത സ്ത്രീകള്ക്ക് തനിക്കോ മറ്റുള്ളവര്ക്കോ വേണ്ടി ഒന്നും ചെയ്യാന് കഴിയില്ല.

അത്യാഗ്രഹം
ചാണക്യന്റെ അഭിപ്രായത്തില് സ്ത്രീകള് അത്യാഗ്രഹത്തില് നിന്ന് അകന്നു നില്ക്കണം. ഈ സ്വഭാവം ഒരു സ്ത്രീയുടെ കുടുംബത്തെ നശിപ്പിക്കുന്നു. ചാണക്യന്റെ അഭിപ്രായത്തില് ഒരു സ്ത്രീക്ക് അത്യാഗ്രഹം ഉണ്ടാകുമ്പോള്, അവള് വീടിന്റെ സന്തോഷവും സമാധാനവും നശിപ്പിക്കാന് തുടങ്ങുന്നു. അത്യാഗ്രഹം മൂലം കുടുംബത്തില് അസ്ഥിരത ഉണ്ടാകുന്നു.

കള്ളത്തരം
ചാണക്യന്റെ അഭിപ്രായത്തില് ഭൂരിഭാഗം സ്ത്രീകള്ക്കും കള്ളം പറയുന്ന സ്വഭാവമുണ്ട്. കള്ളം പറയുന്നതോ വഞ്ചിക്കുന്നതോ മാത്രമല്ല, മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിക്കുന്നതും ഒരു ദുശ്ശീലമാണ്. ഈ ശീലങ്ങള് ഒന്നല്ലെങ്കില് മറ്റൊരു ദിവസം നിങ്ങളുടെ ജീവിതം ദുസ്സഹമാക്കും. ഈ സ്ത്രീകള്ക്ക് മറ്റുള്ളവരില് നിന്ന് ബഹുമാനവും ലഭിക്കില്ല.

ദേഷ്യം
കോപം കാണിക്കുന്നത് സ്ത്രീകളുടെ ഒരു ശീലമാണ്. എന്നാല്, എല്ലാ കാര്യത്തിലും കോപം കാണിക്കുന്നത് ശരിയല്ല. അതുകൊണ്ട് ഈ കാര്യം മനസ്സില് വയ്ക്കുക, എല്ലാ കാര്യങ്ങളിലും തന്ത്രങ്ങള് കാണിക്കുന്നത് നിര്ത്തുക. കാരണം മുന്നില് നില്ക്കുന്നയാള്ക്ക് ചിലപ്പോള് നിങ്ങളോട് വളരെ ദേഷ്യം തോന്നുകയും അതിന്റെ ദൂഷ്യഫലങ്ങള് നിങ്ങള് അഭിമുഖീകരിക്കേണ്ടി വരുകയും ചെയ്യും.

സ്വാര്ത്ഥത
ഒരു സ്ത്രീ തന്റെ ജീവിതത്തെക്കുറിച്ച് മാത്രമല്ല, മുഴുവന് കുടുംബാംഗങ്ങളെക്കുറിച്ചും ചിന്തിച്ച് ജീവിക്കണം. എന്നാല് എല്ലാ വീടുകളിലും ഇത് നടക്കുന്നില്ല. ചില സ്ത്രീകള്ക്ക് ഈ ഉത്തരവാദിത്തം നിറവേറ്റാന് പ്രയാസമാണ്. ചിലര് പണം, വസ്തുവകകള് എന്നിവയുടെ കാര്യത്തില് കൂടുതല് സ്വാര്ത്ഥത കാണിക്കുന്നു. സ്ത്രീകളുടെ ഇത്തരം സ്വഭാവം അവരെ കഷ്ടത്തിലാക്കും.

എടുത്തുചാട്ടം
ഓരോ സ്ത്രീയും കുടുംബത്തില് ഒരു പ്രധാന പങ്ക് വഹിക്കുന്നു. കുടുംബത്തിന്റെ സന്തോഷത്തിനും അഭിമാനത്തിനും വേണ്ടി ഏത് തീരുമാനവും എടുക്കുന്നതിന് മുമ്പ് ഒരു സ്ത്രീ ശരിയായി ചിന്തിക്കണം. അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ എന്തിനും തലയാട്ടുന്ന സ്വഭാവം സ്ത്രീകള്ക്കുണ്ട്. ഇത് തെറ്റാണെന്ന് ചാണക്യന് പറയുന്നു.



Click it and Unblock the Notifications

