Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ചാണക്യനീതി: ആണിന്റെ ഈ 6 ഗുണത്തില്‍ മയങ്ങും ഏതൊരു പെണ്ണും, പുരുഷന് അറിയേണ്ട രഹസ്യം
ചാണക്യന്റെ വാക്കുകള്‍ ഇന്നത്തെക്കാലത്തും പ്രസക്തമാണ്. ചാണക്യനീതി പിന്തുടരുന്നത്, മനുഷ്യനെ പല പ്രശ്നങ്ങളില്‍ നിന്നും രക്ഷിക്കുന്നു. മനുഷ്യജീവിതം സന്തോഷകരവും വിജയകരവുമാക്കുന്നതിനുള്ള നിരവധി കാര്യങ്ങള്‍ ചാണക്യനീതിയില്‍ പറയുന്നുണ്ട്. ചാണക്യന്റെ വാക്കുകള്‍ പിന്തുടരുന്നത് നിങ്ങളുടെ പ്രശസ്തിയും ബഹുമാനവും വര്‍ധിപ്പിക്കുന്നു. ജീവിതം ലളിതവും സന്തോഷകരവുമാക്കാന്‍ ചാണക്യ നീതിയില്‍ പല വഴികളും വിവരിച്ചിട്ടുണ്ട്.
ചാണക്യന്റെ ഈ വാക്കുകള്‍ ജീവിതത്തില്‍ പ്രയോഗിച്ചാല്‍, ഏറ്റവും വലിയ പ്രയാസത്തെ പോലും എളുപ്പത്തില്‍ മറികടക്കാന്‍ കഴിയും. പുരുഷന്മാരുടെ ചില ഗുണങ്ങളെപ്പറ്റിയും ചാണക്യനീതിയില്‍ വിവരിച്ചിട്ടുണ്ട്. സ്ത്രീകള്‍ ഇത്തരം പുരുഷന്മാരിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നു. സ്ത്രീകള്‍ ഇഷ്ടപ്പെടുന്നതും ജീവിതം സന്തോഷകരമാക്കാന്‍ പുരുഷന്മാര് സ്വീകരിക്കേണ്ടതുമായ ചില ഗുണങ്ങള്‍ ഇതാ.

ബഹുമാനം
സ്ത്രീകളെ ബഹുമാനിക്കുന്ന പുരുഷന്മാരോട് സ്ത്രീകള്‍ കൂടുതല്‍ ചായ്വ് കാണിക്കുമെന്ന് നമ്മള് പലപ്പോഴും കേട്ടിട്ടുണ്ട്. ഏതൊരു സ്ത്രീയും തന്റെ ജീവിത പങ്കാളി തന്നെ ബഹുമാനിക്കണമെന്ന് ആഗ്രഹിക്കുന്നു. അത്തരം പുരുഷന്മാര് വളരെ സ്ഥിരതയുള്ളവരും മറ്റൊരാള്‍ പറയുന്നത് ശ്രദ്ധാപൂര്‍വം ശ്രദ്ധിക്കുന്നവരുമാണ്. അതുകൊണ്ട് സ്ത്രീകള്‍ ഇത്തരം പുരുഷന്മാരില് പെട്ടെന്ന് ആകൃഷ്ടരാകുന്നു.

സത്യസന്ധത
ചാണക്യന്റെ അഭിപ്രായത്തില്‍, സത്യസന്ധരും വിശ്വസ്തരുമായ പുരുഷന്മാരെ സ്ത്രീകള്‍ കൂടുതലായി ഇഷ്ടപ്പെടുന്നു. കള്ളം പറയുന്നവരെ അവര്‍ ഇഷ്ടപ്പെടുന്നില്ല. സത്യസന്ധനായ ഒരു വ്യക്തി എപ്പോഴും സത്യമായ പാതയിലൂടെ മുന്നോട്ട് പോകുന്നു. അത്തരമൊരു സാഹചര്യത്തില്‍ അവര്‍ ഒരിക്കലും തെറ്റായ ഒരു കാര്യവും ചെയ്യില്ല. വിശ്വാസത്തോടെ നിങ്ങള്‍ക്ക് ആരെയും ജയിക്കാനും നിങ്ങളുടെ ജീവിതം സന്തോഷകരമാക്കാനും കഴിയും. സത്യസന്ധത കൈമുതലായുള്ള പുരുഷന്മാരില് സ്ത്രീകള്‍ അതിവേഗം ആകൃഷ്ടരാകുന്നു.

മര്യാദ
ചാണക്യ നീതിയില്‍ പറയുന്നതനുസരിച്ച്, മര്യാദയുള്ള പുരുഷന്മാരെ സ്ത്രീകള്‍ വളരെ വേഗത്തില്‍ ഇഷ്ടപ്പെടുന്നു. അഹങ്കാരികളല്ലാത്ത, ഏത് തെറ്റിനെയും വിനയത്തോടെ സ്വീകരിക്കുന്ന പുരുഷന്മാര് എന്നാണ് ഇതിനര്‍ത്ഥം. അവരുടെ ഈ ഗുണം ഒരു ബന്ധത്തില്‍ മാധുര്യം നിലനിര്‍ത്തുമെന്ന് സ്ത്രീകള്‍ വിശ്വസിക്കുന്നു. അങ്ങനെ, ഒരു പുരുഷന് ആദ്യം മര്യാദയുള്ളവനായിരിക്കണമെന്ന് ചാണക്യന് പറയുന്നു.

പെരുമാറ്റം
പെരുമാറ്റം കൊണ്ട് ആരുടെയും മനസ് കീഴടക്കാം എന്നാണ് പറയപ്പെടുന്നത്. ചാണക്യനീതിയിലും ഈ കാര്യം പറഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ പലപ്പോഴും ലളിതമായ സ്വഭാവമുള്ള പുരുഷന്മാരെ ഇഷ്ടപ്പെടുന്നു. ശാന്തസ്വഭാവമുള്ള പുരുഷന്മാരില് സ്ത്രീകള്‍ വളരെ വേഗത്തില്‍ ആകൃഷ്ടരാകുന്നു. സൗമ്യ സ്വഭാവമുള്ള വ്യക്തിയെ സ്ത്രീകള്‍ പെട്ടെന്ന് പ്രണയിക്കുമെന്ന് ചാണക്യ നീതിയില്‍ പറഞ്ഞിട്ടുണ്ട്.

ശ്രദ്ധ
തങ്ങളുടെ ജീവിത പങ്കാളി തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കണമെന്നും അവര്‍ക്ക് ശ്രദ്ധ നല്‍കണമെന്നും സ്ത്രീകള്‍ ആഗ്രഹിക്കുന്നു. തങ്ങളുടെ ചെറിയ കാര്യം പോലും വളരെ ശ്രദ്ധയോടെ കേള്‍ക്കുന്ന പുരുഷന്മാരെ സ്ത്രീകള്‍ വളരെ പെട്ടെന്ന് ഇഷ്ടപ്പെടുന്നു. അത്തരം ആളുകള്‍ക്ക് സ്ത്രീകള്‍ അവരുടെ ഹൃദയത്തില്‍ എളുപ്പത്തില്‍ സ്ഥാനം നല്കുന്നു.

ധൈര്യം
ധൈര്യശാലികളായ പുരുഷന്മാരെ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു. ഒരു നായ തന്റെ ഉടമയെ എങ്ങനെ സംരക്ഷിക്കുന്നുവോ, അതുപോലെ പുരുഷന് തന്റെ ഭാര്യയുടെ കാര്യത്തില്‍ ധൈര്യം കാണിക്കണമെന്ന് ചാണക്യ നീതിയില്‍ പറയുന്നുണ്ട്. ഭാര്യയെ എക്കാലവും സംരക്ഷിക്കണം, ഒരിക്കലും പിന്മാറരുത്. ധൈര്യശാലികളായ പുരുഷന്മാരെ സ്ത്രീകള്‍ വളരെ വേഗത്തില്‍ ഇഷ്ടപ്പെടുന്നു.



Click it and Unblock the Notifications

