Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
ചാണക്യനീതി: പുരുഷന്റെ ഈ സ്വഭാവം സ്ത്രീക്ക് ഏറെ ഇഷ്ടം
ജീവിതം ലളിതവും സന്തോഷകരവുമാക്കാന്‍ ചാണക്യ നീതിയില്‍ പല വഴികളും വിവരിച്ചിട്ടുണ്ട്. ആചാര്യ ചാണക്യന്റെ ഈ വാക്കുകള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍, ഏറ്റവും വലിയ പ്രതിസന്ധികളെപ്പോലും നമുക്ക് എളുപ്പത്തില്‍ മറികടക്കാന്‍ കഴിയും. ഏറ്റവും വലിയ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം പോലും ചാണക്യ നീതിയില്‍ വിവരിച്ചിട്ടുണ്ട്.
ചാണക്യനീതിയില്‍ സ്ത്രീകളെ സന്തോഷിപ്പിക്കുകയും ഹൃദയം കവരുകയും ചെയ്യുന്ന കാര്യങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്. സ്ത്രീപുരുഷ ബന്ധത്തെക്കുറിച്ച് ചാണക്യ നീതിയില്‍ പലതും എഴുതിയിട്ടുണ്ട്. സ്ത്രീകള്‍ ഇഷ്ടപ്പെടുന്നതും ജീവിതം സന്തോഷകരമാക്കാന്‍ പുരുഷന്മാര് സ്വീകരിക്കേണ്ടതുമായ ചില ശീലങ്ങള്‍ ഇതാ.

സത്യസന്ധനായ പുരുഷന്
ചാണക്യന്റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ സത്യസന്ധരായ പുരുഷന്മാരെ കൂടുതല്‍ ഇഷ്ടപ്പെടുന്നു. സത്യസന്ധനായ ഒരു വ്യക്തി എപ്പോഴും തന്റെ ബന്ധങ്ങളില്‍ കള്ളത്തരങ്ങളില്ലാതെ മുന്നോട്ട് പോകുന്നു. സത്യസന്ധതയും യഥാര്‍ത്ഥ സ്നേഹവും ഉള്ള ഒരു പുരുഷനെ സ്ത്രീകള്‍ എല്ലായ്പ്പോഴും ഇഷ്ടപ്പെടുന്നു. സത്യസന്ധനായ ഒരു പുരുഷന് തന്റെ ബന്ധത്തില്‍ ഒരിക്കലും വഞ്ചന കാണിക്കില്ല.
നല്ല പെരുമാറ്റഗുണമുള്ള പുരുഷന്
ഒരു വ്യക്തിയുടെ പെരുമാറ്റം ആരെയും ആകര്‍ഷിക്കും. അതുപോലെ, ഒരു പുരുഷന് നല്ലരീതിയില്‍ പെരുമാറുന്നുവെങ്കില്‍ ഒരു സ്ത്രീ അവനെ തീര്‍ച്ചയായും ഇഷ്ടപ്പെടും. പുരുഷന്മാരുടെ സംസാരത്തിലെ മാധുര്യവും വാത്സല്യവും അവരുടെ പ്രത്യേക ഗുണങ്ങളാണ്. ഈ ഗുണങ്ങള്‍ കണ്ടാല്‍ ഏതൊരു സ്ത്രീയും അവരെ ഇഷ്ടപ്പെടുമെന്ന് ചാണക്യന് പറയുന്നു.
സ്ത്രീകളെ ബഹുമാനിക്കുന്ന പുരുഷന്
തന്റെ ജീവിതപങ്കാളി എപ്പോഴും തന്നെ ബഹുമാനിക്കണമെന്ന് ഓരോ സ്ത്രീയും ആഗ്രഹിക്കുന്നു. അവര്‍ പറയുന്നതെല്ലാം ശ്രദ്ധിക്കണം. മറ്റുള്ളവരെ ശ്രദ്ധിക്കാനുള്ള കഴിവുള്ള പുരുഷന്മാര്ക്കൊപ്പം സ്ത്രീകള്‍ സന്തോഷത്തോടെ കഴിയുന്നു. തന്റെ പ്രശ്നങ്ങള്‍ കേട്ട് പരിഹാരം കണ്ടെത്തുന്ന പുരുഷന്മാരില് സ്ത്രീകള്‍ ആകൃഷ്ടരാകുന്നു. അത്തരം പുരുഷന്മാര് എപ്പോഴും സ്ത്രീകള്‍ക്ക് പ്രിയപ്പെട്ടവരാണ്.
മര്യാദയുള്ള പുരുഷന്
ചാണക്യ നിതിയില്‍ പറയുന്നതനുസരിച്ച്, മര്യാദയുള്ള പുരുഷന്മാരെ സ്ത്രീകള്‍ വളരെ വേഗത്തില്‍ ഇഷ്ടപ്പെടുന്നു. അഹങ്കാരികളല്ലാത്ത, ഏത് തെറ്റിനെയും വിനയത്തോടെ സ്വീകരിക്കുന്ന പുരുഷന്മാര് സ്ത്രീകള്‍ക്ക് വളരെ പ്രിയപ്പെട്ടവരാണ്. പുരുഷന്മാരുടെ ഈ ഗുണത്താല്‍ ബന്ധത്തില്‍ സ്നേഹം നിലനില്‍ക്കുമെന്ന് സ്ത്രീകള്‍ വിശ്വസിക്കുന്നു. മര്യാദയുള്ള പുരുഷനൊപ്പം ജീവിക്കുന്ന സ്ത്രീകള്‍ വളരെ സന്തോഷവതികളായിരിക്കുമെന്ന് ചാണക്യന് പറയുന്നു.
വിശ്വാസിക്കാന്‍ കൊള്ളാവുന്ന പുരുഷന്
ചാണക്യന്റെ അഭിപ്രായത്തില്‍, ഏതൊരു ബന്ധത്തിലും പരസ്പര വിശ്വാസം വളരെ പ്രധാനമാണ്. ഒരു സ്ത്രീ, പുരുഷനോട് എന്തെങ്കിലും വ്യക്തിപരമായ കാര്യങ്ങള്‍ പറയുകയും അയാള്‍ അത് തന്നില്‍ത്തന്നെ സൂക്ഷിക്കുകയും ചെയ്യുന്നുവെങ്കില്‍, അത്തരം വിശ്വസ്തരായ പുരുഷന്മാരെ സ്ത്രീകള്‍ വളരെയേറെ ഇഷ്ടപ്പെടുന്നു. തന്റെ വിശ്വാസങ്ങളെ തകര്‍ക്കാത്തതും തങ്ങളുടെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കുന്നതുമായ പുരുഷന്മാര്ക്കൊപ്പം ജീവിക്കന്ന സ്ത്രീകള്‍ സന്തോഷവതികളായിരിക്കുമെന്ന് ചാണക്യന് പറയുന്നു.
സ്ത്രീയെ സംരക്ഷിക്കുന്ന പുരുഷന്
തങ്ങള്‍ക്ക് സുരക്ഷിതത്വം നല്കുന്ന പുരുഷന്മാരെ ഏതൊരു സ്ത്രീയും ഇഷ്ടപ്പെടുന്നു. തന്റെ പങ്കാളി ഉള്ളപ്പോള്‍ താന്‍ സുരക്ഷിതയാണെന്ന തോന്നല്‍ വരുമ്പോള്‍, സ്ത്രീകള്‍ അത്തരമൊരു പുരുഷനെ വിശ്വസിക്കുന്നു. സംരക്ഷണം ഒരുക്കുന്ന പുരുഷനൊപ്പം സ്ത്രീകള്‍ സന്തോഷത്തോടെ കഴിയുന്നു.
സ്ത്രീക്ക് ബഹുമാനം നല്കുന്ന പുരുഷന്
ചാണക്യന്റെ അഭിപ്രായത്തില്‍, മറ്റുള്ളവര്‍ക്ക് ബഹുമാനവും ബഹുമാനം നല്കാന് അറിയാവുന്ന പുരുഷന്മാരിലേക്ക് സ്ത്രീകള്‍ എളുപ്പത്തില്‍ ആകര്‍ഷിക്കപ്പെടുന്നു. പ്രണയ ബന്ധത്തിലായാലും വിവാഹ ബന്ധത്തിലായാലും ആരെയും ബഹുമാനിക്കാത്ത, മറ്റുള്ളവരെ വേദനിപ്പിക്കുന്ന പുരുഷന്മാരോട് സ്ത്രീകള്‍ക്ക് എപ്പോഴും വെറുപ്പാണ്. സ്ത്രീകള്‍ക്ക് ബഹുമാനം നല്കുന്ന പുരുഷനൊപ്പം സ്ത്രീകള്‍ സന്തോഷത്തോടെ ജീവിക്കുന്നു.



Click it and Unblock the Notifications
