Latest Updates
-
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ
ചാണക്യനീതി: ആണിന്റെ ഈ 4 മോശം സ്വഭാവം പെണ്ണിന്റെ കണ്ണില്‍ നല്ലത്, കഥയറിയാതെ ആട്ടം കാണും
മനുഷ്യജീവിതം വിജയകരമാക്കുന്നതിന് ചാണക്യന് നിരവധി നയങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ നയങ്ങള്‍ പിന്തുടരുന്ന ഒരാള്‍ക്ക് തന്റെ ജീവിതത്തിലെ പല പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടാന്‍ കഴിയും. ചാണക്യന് തന്റെ ചാണക്യനീതിയില്‍ ജീവിതത്തിന്റെ വിവിധ വശങ്ങള്, ബന്ധങ്ങള്‍, പണം, ജോലി, ശത്രുക്കള്‍, സുഹൃത്തുക്കള്‍ മുതലായവയെക്കുറിച്ച് പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു വ്യക്തി ഈ നുറുങ്ങുകള്‍ പിന്തുടരുകയാണെങ്കില്, ജീവിതത്തിലെ നിരവധി പ്രശ്നങ്ങള്‍ മറികടക്കാന്‍ കഴിയും.
ചാണക്യനീതിയില്‍ വിജയത്തിന്റെ തന്ത്രങ്ങള്‍ മാത്രമല്ല, സാധാരണ ജീവിതവുമായി ബന്ധപ്പെട്ട ആഴത്തിലുള്ള രഹസ്യങ്ങളും ചാണക്യന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഞങ്ങള്‍ നിങ്ങളോട് പുരുഷന്മാരുടെ ചില മോശം ശീലങ്ങളെക്കുറിച്ച് പറയാന്‍ പോകുന്നു. എന്നാല്‍ സ്ത്രീകള്‍ ഈ ശീലങ്ങള്‍ കാണുന്നത് സദ്ഗുണങ്ങളായിട്ടാണ്.

അന്ധമായ പ്രണയം
പ്രണയം അന്ധമാണെന്ന് പലപ്പോഴും നിങ്ങള്‍ കേട്ടിട്ടുണ്ടാകും. സ്നേഹത്തില്‍ നിങ്ങള്‍ സദ്ഗുണങ്ങള്‍ മാത്രമേ കാണുന്നുള്ളൂ, നിങ്ങളുടെ പ്രണയത്തിലെ കുറവുകള്‍ കാണാന്‍ കഴിയില്ല എന്നതിനാലാണ് പ്രണയം അന്ധമാണെന്ന് പറയുന്നത്. സ്ത്രീകള്‍ പുരുഷന്മാരുടെ ഈ ശീലത്തെ സദ്ഗുണങ്ങളായി കണക്കാക്കുകയും പിന്നീട് പശ്ചാത്തപിക്കുകയും ചെയ്യുന്നുവെന്ന് ചാണക്യന് പറയുന്നു.

അമിത ചെലവ്
ഒരു പുരുഷന് മറ്റുള്ളവരേക്കാള്‍ ഉയര്‍ന്നതാണെന്ന് കാണിക്കാനുള്ള ഓട്ടത്തില്‍ അവര്‍ കൂടുതല്‍ പണം ചെലവഴിക്കുന്നു. എന്നാല്‍ സ്ത്രീകള്‍ ഇതിനെ ഒരു പുരുഷന്റെ ഗുണമായി കണക്കാക്കുകയും അല്ലെങ്കില്‍ തന്റെ പുരുഷന് അത്രയും കഴിവുള്ളവനാണെന്ന് പറയുകയും ചെയ്യുന്നു.
അവന് അത്രയും സമ്പാദിക്കുന്നതിനാലാണ് ഇത്രയും ചെലവഴിക്കാന്‍ കഴിയുന്നതെന്ന് അവര്‍ ചിന്തിക്കുന്നു. പക്ഷെ ഇതിന്റെ ദോഷവശം അവര്‍ ചിന്തിക്കുന്നില്ല, വരും കാലങ്ങളില്‍ സാഹചര്യം മാറിയാല്‍ കയ്യില്‍ വല്ലതും വേണം. അത്തരമൊരു സാഹചര്യത്തില്‍, ചെലവിന് അടിമയായ ഒരു മനുഷ്യന് മൊത്തം കുടുംബത്തെയും കുഴപ്പത്തിലാക്കും.

അമിതമായ ലാളന
സ്നേഹത്തില്‍ പരസ്പരം പരിപാലിക്കുകയോ ലാളിക്കുകയോ ചെയ്യുന്നത് സ്വാഭാവികമാണ്. പുരുഷന്മാര്ക്ക് ഈ ശീലമുണ്ട്, സ്ത്രീകള്‍ അവരെ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഈ ശീലം പതിവാക്കിയാല്‍ പോകെപ്പോകെ ബന്ധം കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാകും. പുരുഷന്മാര് അമിതമായി പങ്കാളിയെ പരിപാലിക്കുന്നത് സ്ത്രീകള്‍ക്ക് പിന്നീട് പ്രശ്നമായേക്കാം.

തിരക്കുള്ള ജീവിതം
ജീവിതത്തില്‍ വിജയം ലഭിക്കണമെങ്കില്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യണം. കഠിനാധ്വാനം ചെയ്തതിനുശേഷം മാത്രമേ നിങ്ങള്‍ക്ക് സാമ്പത്തിക സന്തോഷം ലഭിക്കുകയുള്ളൂ. ജീവിതം ആസ്വദിക്കാന്‍, നിങ്ങള്‍ക്ക് ഭൗതിക സുഖസൗകര്യങ്ങള്‍ക്കായി പണം ചെലവഴിക്കാന്‍ കഴിയും. അത്തരം വിജയകരമായ പുരുഷന്മാര്ക്ക് സ്ത്രീകള്‍ അവരുടെ ഹൃദയം നല്കുന്നു.
പലപ്പോഴും പുരുഷന്മാര്ക്ക് അവരുടെ ബിസിനസ്സ് അല്ലെങ്കില്‍ ജോലി കാരണം ഭാര്യക്ക് സമയം നല്കാന് കഴിയുന്നില്ല. ഭര്ത്താക്കന്മാരുടെ യോഗ്യതയായി സ്ത്രീകള്‍ ഇതിനെ അവഗണിക്കുന്നു. എന്നാല്‍ പങ്കാളിയുടെ ഈ തിരക്ക് പിന്നീട് നിങ്ങള്‍ക്ക് തന്നെ തലവേദനയായിത്തീരും. ഇതുമൂലം സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ആ ബന്ധം അധികനാള്‍ നിലനില്‍ക്കില്ല.

നല്ല ബന്ധത്തിന്റെ താക്കോല്‍ - വിശ്വാസം
നിങ്ങളുടെ ബന്ധത്തിന്റെ കെട്ടുറപ്പിന് പങ്കാളികള്‍ തമ്മില്‍ വിശ്വാസമുണ്ടായിരിക്കണമെന്ന് ചാണക്യന് പറഞ്ഞിട്ടുണ്ട്. വിശ്വാസമുള്ള ബന്ധം ജീവിതത്തില്‍ എത്ര വെല്ലുവിളികള്‍ വന്നാലും വിജയിക്കുമെന്ന് ചാണക്യന് പറയുന്നു.
വിനയം
ബന്ധങ്ങളില്‍ അഹംഭാവത്തിന് ഒരിക്കലും സ്ഥാനം നല്‍കരുതെന്നും ഇത് ചെയ്യുന്നതിലൂടെ ബന്ധങ്ങളില്‍ വിള്ളല്‍ വരാന്‍ സാധ്യതയുണ്ടെന്നും ആ ബന്ധം തകരുകമെന്നും ചാണക്യന് പറയുന്നു.
നിസ്വാര്‍ത്ഥത
സ്നേഹം ലാളിത്യത്തോടെയാണെങ്കില് അത് നല്ലതാണ്. ഏതെങ്കിലും തരത്തിലുള്ള സ്വാര്‍ത്ഥത ഒഴിവാക്കുക. ബന്ധങ്ങളില്‍ നിസ്വാര്‍ത്ഥത പുലര്‍ത്തേണ്ടത് പ്രധാനമാണ്. അതിനാല്‍ ആ സ്നേഹം നിസ്വാര്‍ത്ഥ സ്നേഹമായി എന്നും നിലനില്ക്കും.
സ്വാതന്ത്ര്യം
ഏത് ബന്ധത്തിലും സ്വാതന്ത്ര്യം ആവശ്യമാണ്. കാരണം സ്വാതന്ത്ര്യമില്ലാത്ത ബന്ധങ്ങള്‍ കുറച്ച് സമയത്തിന് ശേഷം തകരുന്നതിന്റെ വക്കിലെത്തുന്നു. പങ്കാളികള്‍ തമ്മില്‍ പരസ്പരം ആവശ്യത്തിന് സ്വാതന്ത്ര്യം നല്‍കുക.



Click it and Unblock the Notifications
