Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ചാണക്യനീതി: ഭര്‍ത്താവിന്റെ ഭാഗ്യം ഉണര്‍ത്തും സ്ത്രീകളുടെ ഈ 8 ഗുണം, കുടുംബത്തിന് സല്പേര്
വ്യക്തിജീവിതം, ജോലി, ബിസിനസ്സ്, ബന്ധങ്ങള്‍, സൗഹൃദം, ശത്രു തുടങ്ങിയ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ചാണക്യന് തന്റെ ചാണക്യനീതിയില്‍ പങ്കുവെച്ചിട്ടുണ്ട്. സന്തുഷ്ട കുടുംബത്തിന്, ഭാര്യാഭര്ത്താക്കന്മാരുടെ പ്രാധാന്യവും സംഭാവനയും ആവശ്യമാണ്. എന്നാല്‍, സ്ത്രീയെ കുടുംബത്തിന്റെ നെടുംതൂണായി കണക്കാക്കുന്നു. കാരണം അവള് കുട്ടികള്‍ക്ക് മൂല്യങ്ങള്‍ പകര്‍ന്നുനല്‍കുന്നു, വീട്ടിലെ എല്ലാ അംഗങ്ങളെയും ഒരുമിച്ച് നിര്‍ത്തുന്നു, പ്രയാസകരമായ സമയങ്ങളില്‍ ഭര്‍ത്താവിനെ പ്രോത്സാഹിപ്പിക്കുന്നു.
ചാണക്യന് നൂറ്റാണ്ടുകള്‍ക്കുമുമ്പ് പറഞ്ഞ നയങ്ങളും ഗുണങ്ങളും ജീവിതരീതികളും ഇന്നത്തെ കാലഘട്ടത്തിലും പ്രസക്തമാണ്. ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു സ്ത്രീക്ക് ചില പ്രത്യേക ഗുണങ്ങളുണ്ടെങ്കില്‍, അവളെ വിവാഹം കഴിക്കുന്ന വ്യക്തിയുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരും. അത്തരം സ്ത്രീകള്‍ ഭര്‍ത്താവിന് ഭാഗ്യമാണ്. ഒരു സ്ത്രീക്ക് വേണ്ട അത്തരം ചില ഗുണങ്ങള്‍ ഇതാ.

ശാന്തസ്വഭാവമുള്ള സ്ത്രീകള്‍
ചാണക്യ നയമനുസരിച്ച് ശാന്ത സ്വഭാവമുള്ള സ്ത്രീയെ ലക്ഷ്മിയുടെ രൂപമായി കണക്കാക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ശാന്തമായ മനസ്സുള്ള ഒരു സ്ത്രീ പുരുഷന്റെ ഭാര്യയായി കടന്നുവന്നാല്‍, അവള് വീട് മനോഹരമാക്കുകയും കുടുംബത്തില്‍ ഐക്യവും സമാധാനവും നിലനിര്‍ത്തുകയും ചെയ്യും. അങ്ങനെ ആ കുടുംബം വളരെ പെട്ടെന്ന് പുരോഗതി പ്രാപിക്കുന്നു. ദേഷ്യവും വഴക്കും വീടിന്റെ സമാധാനം കെടുത്തും. വീട്ടില്‍ പല പ്രശ്നങ്ങളും ഉണ്ടാക്കുകയും ചെയ്യും. ശാന്ത സ്വഭാവവും പ്രസന്നതയും ഉള്ള സ്ത്രീകള്‍, വീടുമുഴുവന്‍ പോസിറ്റിവിറ്റി നിറയ്ക്കുന്നു.
വിദ്യാസമ്പന്നരും സംസ്കാരസമ്പന്നരുമായ സ്ത്രീകള്‍
ചാണക്യന്റെ അഭിപ്രായത്തില്‍, വിദ്യാസമ്പന്നയും സദ്ഗുണസമ്പന്നയും സംസ്കാരവുമുള്ള ഒരു സ്ത്രീ പുരുഷന്റെ ജീവിതത്തിലേക്ക് ഭാര്യയായി വന്നാല്‍, അവള് എല്ലാ സാഹചര്യങ്ങളിലും കുടുംബത്ത് സഹായമായി മാറുന്നു. ഇതുമൂലം കുടുംബാംഗങ്ങള്‍ പുരോഗതി പ്രാപിക്കുന്നു. അത്തരം സ്ത്രീകള്‍ വളരെയേറെ ആത്മവിശ്വാസമുള്ളവരായിരിക്കും. അവര്‍ വലിയ തീരുമാനങ്ങള്‍ നിര്‍ഭയമായി എടുക്കുന്നു.

മധുരമായ സംസാരമുള്ള സ്ത്രീകള്‍
ചാണക്യന് പറയുന്നതനുസരിച്ച്, മൃദുവും മധുരവുമായ സംസാരശേഷിയുള്ള സ്ത്രീയെ വിവാഹം കഴിക്കുന്ന പുരുഷന് എപ്പോഴും സന്തോഷകരമായ ജീവിതം നയിക്കുന്നു. അത്തരം സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ബഹുമാനം ലഭിക്കുന്നു. അതേസമയം, അവര്‍ മാതാപിതാക്കളുടെയും അമ്മായിയമ്മയുടെയും അന്തസ്സ് വര്‍ദ്ധിപ്പിക്കുന്നവര്‍ കൂടിയാണ്.
ഇച്ഛാശക്തിയുള്ള സ്ത്രീകള്‍
ചാണക്യന്റെ അഭിപ്രായത്തില്‍, സാഹചര്യങ്ങള്‍ക്കനുസരിച്ച് ആഗ്രഹങ്ങള്‍ മാറ്റാന്‍ അറിയാവുന്ന സ്ത്രീകള്‍ മികച്ച ഭാര്യമാരാണെന്ന് തെളിയിക്കുന്നു. ഇത്തരം സ്ത്രീകള്‍ തങ്ങളുടെ ഭര്ത്താക്കന്മാരെയും കുടുംബത്തെയും നല്ല കാര്യങ്ങള്‍ ചെയ്യാനും ശരിയായ പാതയില്‍ നടക്കാനും പ്രേരിപ്പിക്കുന്നു. അവരുടെ പരിമിതമായ ആഗ്രഹങ്ങള്‍ കാരണം, കുടുംബം ഒരിക്കലും സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങുന്നില്ല. ഇത് കുടുംബത്തിന് മൊത്തം ഗുണം ചെയ്യുന്നു.

സഹിഷ്ണുതയുള്ള സ്ത്രീ
ചാണക്യനീതി പ്രകാരം, സഹിഷ്ണുതയുള്ള ഒരു സ്ത്രീ പ്രയാസകരമായ സമയങ്ങളെ സമാധാനത്തോടെ മറികടക്കുന്നു. അവളുടെ ജീവിത പങ്കാളിയെ ഉപേക്ഷിക്കില്ല. അത്തരമൊരു ഭാര്യയുടെ പിന്തുണയും പ്രോത്സാഹനവും ഭര്‍ത്താവിനെ ഏത് പ്രയാസങ്ങളില്‍ നിന്നും കരകയറ്റുകയും വിജയത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
മതവിശ്വാസിയായ സ്ത്രീ
ജീവിതത്തില്‍ ഏതെങ്കിലും കാര്യത്തില്‍ വിശ്വാസം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. മതവിശ്വാസിയായ ഒരു സ്ത്രീ ഭര്‍ത്താവിനും കുടുംബത്തിനും ഐശ്വര്യമാണെന്ന് ചാണക്യന് പറയുന്നു. ദൈവത്തിലും പ്രകൃതിയിലും മതത്തിലും ഉള്ള അവളുടെ വിശ്വാസം വീടിനെ സുരക്ഷിതമാക്കുന്നു. അത്തരം സ്ത്രീകള്‍ക്ക് നല്ലതും ചീത്തയും വേഗത്തിലും എളുപ്പത്തിലും തിരിച്ചറിയാന്‍ കഴിയും. അവരിലൂടെ കുടുംബം മുഴുവന്‍ ആത്മീയപാത പിന്തുടരുന്നു. കുടുംബാംഗങ്ങളും കുട്ടികളും തെറ്റായ ശീലങ്ങളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും അകന്നു നില്ക്കുന്നു.

പണം ലാഭിക്കാനുള്ള കഴിവ്
ചാണക്യനീതി അനുസരിച്ച്, പണം ലാഭിക്കാന്‍ അറിയാവുന്ന ഒരു സ്ത്രീ ഭര്‍ത്താവിന് ഭാഗ്യമാണെന്ന് പറയുന്നു. അത്തരം സ്ത്രീകള്‍ക്ക് തന്റെ ഭര്‍ത്താവിനോ കുടുംബത്തിനോ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ നട്ടെല്ലായി മാറാന്‍ കഴിയും. പെട്ടെന്നൊരു പണ പ്രശ്നം നേരിടുമ്പോള്‍ ആ സ്ത്രീ അത് എളുപ്പത്തില്‍ കൈകാര്യം ചെയ്യുമെന്ന് ചാണക്യന് പറയുന്നു.
മുതിര്‍ന്നവരെ ബഹുമാനിക്കുന്ന സ്ത്രീ
കുടുംബ ബന്ധങ്ങളെ ഒന്നിപ്പിക്കുന്ന ഒരേയൊരു കാര്യം സ്നേഹമാണ്. എല്ലാവരേയും സ്നേഹിക്കുന്നവളാണ് സ്ത്രീയെങ്കില്‍ ആ വീട് എപ്പോഴും സന്തോഷത്താല്‍ അലയടിക്കും. വീട്ടിലെ മുതിര്‍ന്നവരെ ബഹുമാനിക്കുകയും ഇളയവരെ സ്നേഹിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നത് ഭര്‍ത്താവിന്റെ ഭാഗ്യം പ്രകാശിപ്പിക്കുന്നുവെന്ന് ചാണക്യന് പറയുന്നു.



Click it and Unblock the Notifications
