Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
Chanakya Niti: ഇതാണ് പെണ്ണിന്റെ സ്വഭാവമെങ്കില്‍ അവളെ കെട്ടരുത്, ജീവിതം തരിപ്പണമാവും
പുരാതന കാലത്തെ തത്വചിന്തകനായിരുന്നു ചാണക്യന്. അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും ജീവിത ദര്‍ശനങ്ങളും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. ഇന്നത്തെ കാലത്തും ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നവരും കാര്യങ്ങള്‍ ചാണക്യ നീതി പ്രകാരം ചിന്തിച്ച് മുന്നോട്ട് പോവുന്നവരും നിരവധിയാണ്. സാമ്പത്തികവും സാമൂഹ്യപരവും വ്യക്തിപരവുമായ പല പ്രശ്നങ്ങള്‍ക്കും ചാണക്യന് തന്റെ ചാണക്യനീതിയില്‍ പരിഹാരവും നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ ഇത് കൂടാതെ വിവാഹത്തെക്കുറിച്ചും ചാണക്യന് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
വിവാഹത്തില്‍ ഏറ്റവും കൂടുതല്‍ പരിഗണിക്കപ്പെടുന്നത് പലപ്പോഴും സ്ത്രീ സ്വഭാവങ്ങളാണ്. പുരുഷനെക്കാള്‍ സ്ത്രീയാണ് വിവാഹത്തില്‍ ഇന്നും ചര്ച്ചയാകപ്പെടുന്നതും. എന്നാല്‍ വിവാഹത്തിന് മുന്‍പേ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് വിവാഹത്തിലേക്കെത്തുകയില്ല എന്ന് മാത്രമല്ല പുരുഷന് ഈ വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്യും. അത്തരത്തില്‍ ചില സ്ത്രീ സ്വഭാവങ്ങളുണ്ട്.

സ്വഭാവത്തിന്റെ പ്രാധാന്യം
സമ്പത്തും സൗന്ദര്യവും നോക്കുന്നതിന് മുന്‍പ് ഒരു വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. കാരണം സമ്പത്തിനേക്കാളും സൗന്ദര്യത്തെക്കാളും പ്രാധാന്യം നല്‍കേണ്ടത് സ്വഭാവത്തിന് തന്നെയാണ്. സ്വഭാവ ശുദ്ധിയില്ലാത്ത ഒരു സ്ത്രീയെയാണ് വിവാഹം കഴിക്കുന്നതെങ്കില്‍ അത് ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കും. എന്ന് മാത്രമല്ല ഇവര്‍ക്ക് ജീവിതം തന്നെ തകര്‍ന്നടിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു.
സ്വഭാവ ഗുണങ്ങള്‍
വിവാഹം കഴിക്കാന്‍ പോവുന്ന ഒരു സ്ത്രീക്ക് ഉണ്ടായിരിക്കേണ്ട സ്വഭാവ സവിശേഷതകളെക്കുറിച്ചും ചാണക്യന് വിശദീകരിക്കുന്നുണ്ട്. സത്യസന്ധത, വിശ്വസ്തത, ബുദ്ധി തുടങ്ങിയ ഗുണങ്ങളുള്ള ഒരു പങ്കാളിയെ വേണം തിരഞ്ഞെടുക്കുന്നതിന്. ഇതിലൂടെ മാത്രമേ ദാമ്പത്യ ജീവിതത്തില്‍ പരസ്പര ബഹുമാനവും ധാരണയും ഉറപ്പാക്കുന്ന ശക്തമായ ഒരു ബന്ധം കെട്ടിപ്പൊക്കുന്നതിന് സാധിക്കുകയുള്ളൂ. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികളും പ്രതിസന്ധികളും നിറക്കുന്നു എന്നാണ് ചാണക്യന് പറയുന്നത്.
പൊരുത്തക്കേടുകള്‍
പലപ്പോഴും വിവാഹ ജീവിതത്തിന്റെ താളം തെറ്റിക്കുന്നത് പൊരുത്തക്കേടുകള്‍ തന്നെയാണ്. എപ്രകാരം ഇതിനെ കൈകാര്യം ചെയ്യണം എന്നുള്ളത് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ നിങ്ങള്‍ തമ്മിലുള്ള മാനസിക പൊരുത്തവും പരസ്പരം മൂല്യങ്ങളും ബഹുമാനവും മനസ്സിലാക്കാന്‍ പരമാവധി ശ്രദ്ധിക്കുക. എല്ലാ കാര്യത്തിലും യോജിപ്പോടെ മുന്നോട്ട് പോവുന്നതും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും വേണ്ടി ദാമ്പത്യ ജീവിതം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് പൊരുത്തക്കേടുകള്‍ മനസ്സിലാക്കുക.
കുടുംബ പശ്ചാത്തലത്തിന്റെ പ്രാധാന്യം
ചാണക്യന്റെ തത്ത്വചിന്തയില്‍ കുടുംബ പശ്ചാത്തലം ഒരു പ്രധാന പങ്കു വഹിക്കുന്നു. കാരണം ഒരു വ്യക്തിയുടെ സ്വഭാവത്തെ മനസ്സിലാക്കുന്നതിന് കുടുംബത്തില്‍ എപ്രകാരം അവരെ വളര്‍ത്തി എന്നത് സ്വാധീനിക്കുന്നുണ്ട്. ഇത് നിങ്ങളുടെ വിവാഹത്തിലും ദാമ്പത്യ ജീവിതത്തിലും എപ്രകാരം ബാധിക്കുന്നു എന്നതും മനസ്സിലാക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ കുടുംബ പശ്ചാത്തലം മോശമായ ഒരു പെണ്‍കുട്ടിയെങ്കില്‍ ഇവരെ വിവാഹം കഴിക്കുന്നത് നല്ലതുപോലെ ചിന്തിച്ച് വേണം.
നുണപ്രചാരണം സ്ഥിരം
നുണ പറയാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ എന്തിനും ഏതിനും നുണ പറയുന്ന ഒരു വ്യക്തിയാണെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇവരെ വിവാഹം കഴിക്കുന്നവര്‍ ജീവിതത്തില്‍ കൂടുതല്‍ കഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവും. അതുകൊണ്ട് തന്നെ വിവാഹത്തിന് മുന്‍പ് ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം ഇത് നിങ്ങളുടെ ജീവിതത്തില്‍ തകര്‍ച്ചയിലേക്ക് നയിക്കാതിരിക്കാന്‍ സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
