Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി!
chanakya niti: ഭാര്യയും ഭര്‍ത്താവും രാവിലെ ഈ 4 കാര്യം ചെയ്യൂ; ബന്ധം എക്കാലവും ദൃഢമാകും, ഐശ്വര്യം
Chanakya Niti: മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞനും നയതന്ത്രജ്ഞനുമായ ചാണക്യന്, ദാമ്പത്യ ജീവിതം സന്തോഷകരമാക്കാന്‍ നിരവധി കാര്യങ്ങള്‍ പകര്‍ന്നു നല്‍കിയിട്ടുണ്ട്. മനുഷ്യജീവിതം ലളിതവും വിജയകരവുമാക്കുന്നതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ചാണക്യന് തന്റെ ചാണക്യനീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഈ കാര്യങ്ങള്‍ പാലിക്കുന്നതിലൂടെ, ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് ഒരിക്കലും അകല്ച്ചയുണ്ടാകില്ല. ദാമ്പത്യ ജീവിതം സന്തോഷകരമായി നിലനില്ക്കും. ഭാര്യാഭര്ത്താക്കന്മാര് ഏഴു ജന്മങ്ങളില് പെട്ടവരാണെന്ന് ചാണക്യന് പറയുന്നു. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം നല്ലതാണോ ചീത്തയാണോ എന്നതില്‍ നിങ്ങളുടെ ചുറ്റുമുള്ള ഊര്‍ജവും വലിയ പങ്കുവഹിക്കുന്നു.
നിങ്ങള്‍ക്ക് ചുറ്റും കൂടുതല്‍ പോസിറ്റീവ് എനര്‍ജി ഉണ്ടായിരിക്കാനും നെഗറ്റീവ് എനര്‍ജിയുടെ ഒരു തുമ്പുപോലും അവശേഷിക്കാതിരിക്കാനും എപ്പോഴും ശ്രദ്ദിക്കണം. ഏതൊരു ദിവസവും വിജയകരവും ആസ്വാദ്യകരവുമാക്കുന്നതില് പ്രഭാത സമയം വളരെ പ്രധാനമാണ്. ചാണക്യനയമനുസരിച്ച്, ഒരു സ്ത്രീ എഴുന്നേറ്റ് തന്റെ ഭര്‍ത്താവുമായി ചില പ്രത്യേക ജോലികള്‍ ചെയ്താല്‍, നിങ്ങളുടെ ബന്ധം വളരെ ദൃഢമായിത്തീരും. നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും ഭാഗ്യവും കടന്നുവരും. ചാണക്യനീതി പ്രകാരം, ദിനവും രാവിലെ ഭാര്യാഭര്ത്താക്കന്മാര് ഒരുമിച്ച് ചെയ്യേണ്ട ചില പ്രവൃത്തികള്‍ ഇതാ.

യോഗ
രാവിലെ ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു യോഗ ചെയ്താല്‍ രണ്ടുപേരും ഫിറ്റായി ഇരിക്കും. നിങ്ങളുടെ ശരീരവും ആരോഗ്യവും എക്കാലവും മികച്ചതായിരിക്കും. മനസ്സും ശാന്തമായിരിക്കും. ഇത് നിങ്ങളില്‍ പോസിറ്റീവ് എനര്‍ജി ഉണ്ടാക്കുന്നു. ഇക്കാരണത്താല്‍ ദമ്പതികള്‍ തമ്മില്‍ ഒരിക്കലും വഴക്കുണ്ടാകില്ല. ഇതുമൂലം നിങ്ങളുടെ ദിവസം നന്നായി കടന്നുപോകുകയും ചെയ്യും.

സ്നേഹം
ഭാര്യയും ഭര്‍ത്താവും സ്നേഹത്തോടെ ദിവസം ആരംഭിക്കുകയാണെങ്കില്‍, അവരുടെ മാനസികാവസ്ഥ ദിവസം മുഴുവന്‍ പുതുമയുള്ളതായിരിക്കും. നിങ്ങള്‍ ദിവസം മുഴുവന്‍ ഉത്സാഹം നിറഞ്ഞവരായിരിക്കും. നിങ്ങളുടെ എല്ലാ ജോലികളും കൂടുതല്‍ ഊര്‍ജ്ജത്തോടെ ചെയ്യാന്‍ കഴിയും. ഇക്കാരണത്താല്‍, നിങ്ങളുടെ ബന്ധത്തില്‍ സ്നേഹവും വിശ്വാസവും നിലനില്ക്കുന്നു. അതുകൊണ്ട് ഭാര്യയും ഭര്‍ത്താവും രാവിലെ ഉറക്കമുണര്‍ന്നതിന് ശേഷം പ്രണയിക്കണം. പരസ്പരം ആലിംഗനം ചെയ്ത് ഉറക്കമുണരുക.

ആരാധന
അതിരാവിലെ തന്നെ ദൈവത്തിന്റെ അനുഗ്രഹം തേടി ദിവസം ആരംഭിക്കുന്നത് വളരെ ശുഭകരമാണ്. ഇത് ഒരു നല്ല തുടക്കം നല്കുന്നു. ഇതിലൂടെ നിങ്ങളുടെ ശരീരത്തില്‍ പോസിറ്റീവ് എനര്‍ജി പ്രവഹിക്കുന്നു. അതുകൊണ്ട് ഭാര്യയും ഭര്‍ത്താവും രാവിലെ ദൈവത്തെ ആരാധിക്കുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം നല്‍കും.

തുളസിക്ക് വെള്ളം അര്‍പ്പിക്കുക
രാവിലെ കുളിച്ചതിന് ശേഷം ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് തുളസി ദേവിക്ക് വെള്ളം അര്‍പ്പിച്ചാല്‍, ജീവിതകാലം മുഴുവന്‍ നല്ല ബന്ധത്തില്‍ കഴിയാന്‍ സാധിക്കും. ഇത്തരക്കാരുടെ ദാമ്പത്യ ജീവിതത്തില്‍ ഒരിക്കലും ഒരു പ്രശ്നവുമുണ്ടാകില്ല. നിങ്ങള്‍ക്ക് ഐശ്വര്യം കൈവരും.
നല്ല ദാമ്പത്യത്തിന് 4 കാര്യം - പരസ്പരം ബഹുമാനം
ദാമ്പത്യ ജീവിതം മികച്ചതാക്കുന്നതിന്, ഇരുവരും തമ്മില്‍ സ്നേഹവും പരസ്പര ബഹുമാനവും ഉണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ചാണക്യനീതിയില്‍, പരസ്പര ബഹുമാനം ഉള്ളപ്പോള്‍ നിങ്ങളുടെ ബന്ധം മനോഹരമാകുമെന്ന് പറഞ്ഞിട്ടുണ്ട്. അതിനാല്‍, ഭാര്യാഭര്ത്താക്കന്മാര് എപ്പോഴും പരസ്പരം ബഹുമാനിക്കുകയും സഹകരിക്കുകയും വേണം.
ഒരിക്കലും അഹങ്കരിക്കരുത്
ചാണക്യന്റെ അഭിപ്രായത്തില്‍, ഭാര്യയും ഭര്‍ത്താവും ഒരു വാഹനത്തിന്റെ രണ്ട് ചക്രങ്ങള്‍ പോലെയാണ്. അതിന്റെ രണ്ട് ചക്രങ്ങളും ഒരുമിച്ച് മുന്നോട്ട് പോകുമ്പോള്‍ മാത്രമേ ആ ബന്ധവും നന്നായി നടക്കൂ. ഭാര്യാഭര്ത്താക്കന്മാര് ഒന്നിലും അഹങ്കരിക്കരുതെന്ന് ചാണക്യ നീതിയില്‍ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ മറ്റുള്ളവരോട് അഹങ്കാരം കാണിച്ചാല്‍ നിങ്ങളുടെ ബന്ധം തകരും.

ക്ഷമയോടെയിരിക്കുക
ഏത് സാഹചര്യത്തിലും സംയമനം പാലിക്കുന്നവര്‍ക്ക് ഏറ്റവും മോശം സാഹചര്യത്തെ പോലും എളുപ്പത്തില്‍ നേരിടാനാകും. ഏത് ബുദ്ധിമുട്ടില്‍ നിന്നും എളുപ്പത്തില്‍ കരകയറാനും കഴിയും. നല്ല ബന്ധം നിലനിര്‍ത്താന്‍ ഭാര്യയും ഭര്‍ത്താവും എപ്പോഴും ക്ഷമ പാലിക്കേണ്ടത് ആവശ്യമാണെന്ന് ചാണക്യന് പറയുന്നു.

സ്വകാര്യ കാര്യങ്ങള്‍ ആരുമായും പങ്കുവയ്ക്കരുത്
ഭാര്യയും ഭര്‍ത്താവും തങ്ങളുടെ സ്വകാര്യ കാര്യങ്ങള്‍ ആരോടും പറയരുതെന്ന് ചാണക്യന് ഉപദേശിക്കുന്നു. ഇത് ചെയ്യുന്നത് നിങ്ങളുടെ ബന്ധത്തെ നശിപ്പിക്കുന്നു, കാരണം ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് സംഭവിക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് പരസ്പര വിശ്വാസത്തെ തകര്‍ക്കും. ഭാര്യയും ഭര്‍ത്താവും ഇക്കാര്യം മനസ്സില്‍ സൂക്ഷിക്കണം.



Click it and Unblock the Notifications
