Latest Updates
-
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്!
ചാണക്യനീതി: ബന്ധം തകരുമെന്ന ഭയം; ഭര്‍ത്താവില്‍ നിന്ന് ഭാര്യ മറച്ചുവയ്ക്കും ഈ 5 കാര്യങ്ങള്‍
സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്നേഹത്തോടൊപ്പം വിശ്വാസവും വളരെ പ്രധാനമാണ്. ദാമ്പത്യ ബന്ധത്തില്‍ വിള്ളലുണ്ടാകാതിരിക്കാന്‍ ഭാര്യയും ഭര്‍ത്താവും ചില കാര്യങ്ങള്‍ ചെയ്യണം. പരസ്പരം സമയം ചെലവഴിക്കുക, പരസ്പരം സഹായിക്കുക, സ്നേഹിക്കുക തുടങ്ങി പല കാര്യങ്ങളും. എന്നാല്‍ ഭാര്യമാര്‍ തങ്ങളുടെ ജീവിതത്തെ കുറിച്ച് ഒരിക്കലും ഭര്ത്താക്കന്മാരോട് പറയാത്ത ചില കാര്യങ്ങളുണ്ട് എന്നറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടും. അങ്ങനെ ചെയ്യുന്നത് ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ ചാണക്യന് പറയുന്നതനുസരിച്ച്, ഈ കാര്യങ്ങള്‍ പറയാത്തതാണ് ദാമ്പത്യത്തിന് നല്ലത്.
ഭാര്യ ഒരിക്കലും ഭര്‍ത്താവുമായി പങ്കിടാത്ത 5 കാര്യങ്ങള്‍ ചാണക്യനീതിയില്‍ പറയുന്നുണ്ട്. സ്ത്രീകള്‍ യഥാര്‍ത്ഥത്തില്‍ അവരുടെ ജീവിതത്തിലെ ഈ യാഥാര്‍ത്ഥ്യങ്ങള്‍ അവരുടെ പുരുഷന്മാരില് നിന്ന് മറച്ചുവയ്ക്കുന്നു. എന്നാല്‍ ഈ കാര്യങ്ങള്‍ മറച്ചുവെക്കുന്നതിലൂടെ ദാമ്പത്യബന്ധം വഷളാകില്ല, പക്ഷേ കൂടുതല്‍ ശക്തമാകുകയേ ഉള്ളൂ. ചാണക്യനീതി പ്രകാരം, ഭാര്യമാര്‍ തങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും ഭര്ത്താക്കന്മാരോട് പറയാത്ത ചില കാര്യങ്ങള്‍ ഇതാ.

പണമിടപാടുകള്‍
ഭാര്യമാരെ വീട്ടിലെ ലക്ഷ്മീദേവി എന്നാണ് വിളിക്കുന്നത്. കുടുംബത്തിന്റെ സാമ്പത്തികവും കൈകാര്യം ചെയ്യേണ്ട ചുമതല സ്ത്രീകള്‍ക്കാണ്. അതിനാല്‍ അവള് കുടുംബത്തിന്റെ സമ്പാദ്യത്തില്‍ നിന്ന് പണം ലാഭിച്ചുവയ്ക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഭര്‍ത്താവിന് തുണയായി നില്ക്കുന്നു. അതുകൊണ്ടാണ് അവളെ ലക്ഷ്മി എന്ന് വിളിക്കുന്നത്. ചാണക്യന്റെ അഭിപ്രായത്തില്‍, ഭാര്യ തന്റെ ഭര്‍ത്താവിന്റെയോ അല്ലെങ്കില്‍ സ്വന്തം സമ്പാദ്യത്തിന്റെയോ കുറച്ച് ഭാഗം ചെലവാക്കാതെ സൂക്ഷിക്കുന്നു. അത് ഒരിക്കലും ഭര്‍ത്താവിനോട് പറയില്ല. കുടുംബത്തിന്റെ പ്രയാസകരമായ സമയങ്ങളില്‍ ഈ പണം അവര്‍ ഉപയോഗിക്കുകയും ചെയ്യുന്നു.
ആരോഗ്യപ്രശ്നങ്ങള്‍
ചാണക്യന്റെ നീതിശാസ്ത്രത്തില്‍ പറയുന്നത്, ഒരു ഭാര്യ മിക്ക അവസരങ്ങളിലും തന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഭര്‍ത്താവിനോട് പറയില്ല. വീട്ടിലെ സ്ത്രീകള്‍ എപ്പോഴും തന്റെ ആരോഗ്യത്തെ അവഗണിക്കുകയാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. പലപ്പോഴും സ്ത്രീകള്‍ക്ക് ശരീരവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും അവര്‍ അത് ഭര്‍ത്താവിനോട് പറയാറില്ല. കാരണം, ഭര്‍ത്താവിന്റെ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ അവള് ആഗ്രഹിക്കുന്നില്ല.
രഹസ്യപ്രണയം
ചാണക്യന്റെ നീതിശാസത്രം പ്രകാരം വിവാഹത്തിന് മുമ്പ് പ്രണയബന്ധമുണ്ടായിരുന്നുവെങ്കില് ഭാര്യം അത് ഭര്‍ത്താവിനോട് പറയില്ല. എല്ലാ സ്ത്രീകള്‍ക്കും ചില രഹസ്യ പ്രണയങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. രഹസ്യമായ പ്രണയത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ആരുമായും പങ്കുവയ്ക്കാന്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ് പ്രത്യേകത. ഈ കാര്യം അവളുടെ സുഹൃത്തിനോടോ മറ്റോ പറയുമെങ്കിലും അവള് അത് ഭര്‍ത്താവിനോട് ഒരിക്കലും പറയില്ല.
പ്രണയത്തിന്റെ ആഗ്രഹങ്ങള്‍
ഭാര്യാഭര്‍തൃ ബന്ധത്തില്‍ സ്നേഹവും പ്രണയവും വളരെ പ്രധാനമാണ്. പ്രണയം ഭാര്യയെയും ഭാര്യയെയും ഹൃദയത്തോട് അടുപ്പിക്കുന്നു. സ്വകാര്യ നിമിഷത്തെക്കുറിച്ച് ഭര്‍ത്താവ് ഭാര്യയോട് ചോദിക്കുമ്പോള്‍, പ്രണയത്തിന്റെ പുറത്തുള്ള എല്ലാ കാര്യങ്ങളും അവള് ഭര്‍ത്താവിനോട് പറയില്ല. മാത്രമല്ല, അവള് പ്രണയം ആഗ്രഹിക്കുന്നുവെങ്കില്പോലും, അവള് ഒരിക്കലും ഭര്‍ത്താവിനോട് പറയില്ല.

അഭിപ്രായ വ്യത്യാസങ്ങള്‍
കുടുംബ തീരുമാനങ്ങളില്‍ ഭാര്യാഭര്ത്താക്കന്മാരുടെ സമ്മതം അനിവാര്യമാണെന്ന് പലപ്പോഴും കാണാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഭാര്യ 'അതെ' എന്ന് പറയാന്‍ ആഗ്രഹിക്കാത്ത ചില തീരുമാനങ്ങളും ഉണ്ടാകാറുണ്ട്. ഒന്നുകില്‍ ഭര്‍ത്താവിന് അത് ഇഷ്ടമല്ല അല്ലെങ്കില്‍ അത് വലിയ പ്രയോജനം ഇല്ലാത്തതാണ് കാരണം. ഇതൊക്കെയാണെങ്കിലും, വീട്ടില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിക്കാനായി ഭാര്യ ഭര്‍ത്താവിന്റെ വാക്കുകള്‍ അംഗീകരിക്കുന്നു.
നല്ല ദാമ്പത്യത്തിന് ചാണക്യന് പറയുന്നത്
ഭാര്യമാര്‍ ഒരിക്കലും തങ്ങളുടെ ഭര്‍ത്താവിനെ മറ്റൊരു പുരുഷനുമായി താരതമ്യം ചെയ്യരുത്. ഇത് ചെയ്യുന്നതിലൂടെ ഭര്‍ത്താവിന്റെ ബഹുമാനം വ്രണപ്പെടുമെന്നും ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കം ഉണ്ടാകാന്‍ തുടങ്ങുമെന്നും ചാണക്യന് പറയുന്നു. ഈ കാര്യം ഭര്ത്താക്കന്മാര്ക്കും ബാധകമാണ്. ഭര്ത്താക്കന്മാര് ഒരിക്കലും ഭാര്യമാരെ മറ്റൊരു സ്ത്രീയുമായി താരതമ്യം ചെയ്യരുത്.
നല്ല പെരുമാറ്റം
ചാണക്യന്റെ അഭിപ്രായത്തില്‍ ഭാര്യാഭര്ത്താക്കന്മാര് പരസ്പരം മാന്യമായി പെരുമാറണം. വിനയത്തോടെ ഒരാള്‍ക്ക് ഹൃദയങ്ങളെ കീഴടക്കാന്‍ സാധിക്കും. മര്യാദയുള്ള പെരുമാറ്റം കോപത്തെ ഇല്ലാതാക്കുന്നു, അതിനാല്‍ ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്കിടയില്‍ വഴക്കുണ്ടാകാനുള്ള സാധ്യത കുറവായിരിക്കും.
ദേഷ്യം നിയന്ത്രിക്കുക
കോപം നിയന്ത്രിക്കുന്നതിലൂടെ ദാമ്പത്യ ജീവിതം വിജയകരമാകുമെന്ന് ചാണക്യന് പറയുന്നു. ഒരു വ്യക്തിക്ക് ദേഷ്യം വരുമ്പോള്‍, അയാള്‍ക്ക് നല്ലതും ചീത്തയും വേര്‍തിരിക്കാന്‍ കഴിയില്ല. അത്തരമൊരു സാഹചര്യത്തില്‍, ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാകാം. അതിനാല്‍ നല്ല ദാമ്പത്യത്തിനായി ഭാര്യാഭര്ത്താക്കന്മാര് കോപത്തില്‍ നിന്ന് വിട്ടുനില്‍ക്കണം.



Click it and Unblock the Notifications