Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
Chanakya Niti: മരണക്കിടക്കയില്‍ പോലും ഇവരോട് സങ്കടം പറയരുത്: അത്രയധികം ദോഷകാരികള്‍
Chanakya niti: നമുക്കൊരു സങ്കടമോ ദു:ഖമോ ഉണ്ടാവുമ്പോള്‍ നമ്മള് അത് നമുക്ക് പ്രിയപ്പെട്ടവരുമായി പങ്ക് വെക്കുന്നു. കാരണം ഇത്തരം സങ്കടങ്ങള്‍ പങ്കു വെക്കുമ്പോള്‍ അതിന്റെ ഭാരം കുറയുന്നു എന്നതും ആശ്വാസം ലഭിക്കുന്നു എന്നതുമാണ് കാര്യം. എന്നാല്‍ നമ്മുടെ സങ്കടം നമ്മള് പങ്ക് വെക്കുമ്പോള്‍ അത് കേള്‍ക്കുന്ന വ്യക്തികള്‍ക്ക് കൂടി അതിന്റെ വികാരം മനസ്സിലാക്കണം. അല്ലെങ്കില്‍ നമ്മളെ ആശ്വസിപ്പിക്കാന്‍ എങ്കിലും സാധിക്കണം. ഇത്തരത്തില്‍ ചില കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട് എന്ന ചിന്തയെങ്കിലും കേള്‍ക്കുന്നവര്‍ക്ക് ഉണ്ടായിരിക്കണം.
എന്നാല്‍ ചാണക്യന്റെ അഭിപ്രായത്തില്‍ ചില ആളുകളോട് ഒരു കാരണവശാലും നമ്മുടെ വേദനകളോ ദു:ഖങ്ങളോ പങ്ക് വെക്കരുത്. ഇത് അത്തരം പ്രശ്നങ്ങള്‍ ഇരട്ടിപ്പിക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. വ്യക്തിപരമായ പ്രശ്നങ്ങള്‍ പങ്ക് വെക്കാന്‍ തുടങ്ങുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. അത്തരം ആളുകള്‍ക്ക് നിങ്ങളുടെ വിശ്വാസം ദുരുപയോഗം ചെയ്യാനും നിങ്ങളുടെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കാനും സാധിക്കും. കൂടുതല്‍ വായിക്കാം.

പങ്കിടാന്‍ പാടില്ലാത്തവര്‍
മുകളില്‍ പറഞ്ഞത് പോലെ സന്തോഷം ഇരട്ടിക്കുകയും സങ്കടം കുറയുകയും ആണ് പങ്കു വെക്കുമ്പോള്‍ സംഭവിക്കുക. ആരുമായും ഒരിക്കലും പങ്ക് വെക്കാന്‍ പാടില്ലാത്ത സങ്കടങ്ങളും ഉണ്ട്. .എന്നാല്‍ ചിലരുമായി വേദനകള്‍ പങ്ക് വെക്കുന്നത് നമ്മുടെ ദു:ഖത്തെ വര്‍ദ്ധിപ്പിക്കും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരക്കാരോട് ഒരു കാരണവശാലും ദു:ഖങ്ങളെക്കുറിച്ച് പറയരുത്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.
വ്യാജസൗഹൃദം നിലനിര്‍ത്തുന്നവര്‍
ഒരു വ്യക്തി വ്യാജമായ സൗഹൃദമാണ് നിലനിര്‍ത്തി പോരുന്നത് എന്ന് നിങ്ങള്‍ക്ക് ഉറപ്പായാല്‍ ഒരു കാരണവശാലും നിങ്ങളുടെ സങ്കടങ്ങള്‍ അവരുമായി പങ്ക് വെക്കരുത്. വ്യക്തിപരമായ കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടാവും. പലപ്പോഴും നിങ്ങളുടെ സ്വകാര്യ പ്രശ്നങ്ങള്‍ ഇവരുമായി പങ്ക് വെക്കരുത്. അത് മറ്റൊരാളോട് വെളിപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ അല്പം ശ്രദ്ധിച്ച് വേണം ഇത്തരക്കാരോട് ഇടപെടുന്നതിന്.
കളിയാക്കുന്നവര്‍
എന്തിനും ഏതിനും കളിയാക്കുന്ന സ്വഭാവക്കാരുണ്ടെങ്കില്‍ അവരേയും ഒരിക്കലും വിശ്വസിക്കരുത്. കാരണം ഇവര്‍ നിങ്ങളുടെ സങ്കടങ്ങളേയും അത്രയെ വിലവെക്കുകയുള്ളൂ. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ മുന്നില്‍ പലപ്പോഴും ഇത് അവര്‍ക്കൊരു കളിതമാശയായിരിക്കും. ഇത്തരക്കാരോട് ഒരിക്കലും നിങ്ങളുടെ സങ്കടം പങ്ക് വെക്കരുത്. അത് കൂടുതല്‍ വെല്ലുവിളികളാണ് നിങ്ങള്‍ക്ക് ഉണ്ടാക്കുന്നത്.
സ്വാര്ത്ഥന്മാര്
പലപ്പോഴും സ്വാര്ത്ഥതയുള്ളവരെ നമുക്ക് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ സാധിക്കുന്നു. എന്നാല്‍ അത് മറന്ന് അവരോട് നിങ്ങളുടെ സങ്കടം പറയാന്‍ പോയാല്‍ നിരാശയായിരിക്കും ഫലം. പലപ്പോഴും ഇവര്‍ നിങ്ങളെ ദ്രോഹിക്കാനും മടികാണിക്കില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ നിങ്ങളുടെ സങ്കടം പറഞ്ഞ് മനസ്സിലാക്കാന്‍ ഇവര്‍ക്ക് സാധിക്കണം എന്നില്ല. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. ഈ കാര്യങ്ങളെല്ലാം തന്നെ ശ്രദ്ധിക്കണം.
അസൂയക്കാര്
നിങ്ങളുടെ സുഹൃത്ത് ഒരു അസൂയയുള്ള വ്യക്തിയാണെങ്കില്‍ അവരോടും ഒരിക്കലും നിങ്ങളുടെ സങ്കടം പറയരുത്. ഇത് നിങ്ങള്‍ക്ക് സങ്കടമോ വിഷമമോ ഉള്ളതില്‍ അവരുടെ ഉള്ളില്‍ സന്തോഷം നിറക്കും. കാലക്രമേണ നിങ്ങളോടുള്ള മനോഭാവത്തിലും മാറ്റം വരുന്നു. ഇത്തരം കാര്യങ്ങള്‍ ദു:ഖങ്ങള്‍ പങ്ക് വെക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ടതാണ്.
അമിത സംസാരക്കാര്‍
പലപ്പോഴും അമിതമായി സംസാരിക്കുന്നവരാണ് നിങ്ങളുടെ സുഹൃത്തെങ്കില്‍ അവരോട് സങ്കടം പറയുമ്പോളും അല്പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ ജീവിതത്തില്‍ പിന്നീടൊരു തലവേദനയായി മാറുന്നതിന് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. ഇനി സങ്കടം പറയുമ്പോള്‍ മുകളിലുള്ള കൂട്ടരെയെല്ലാം തന്നെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications