Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
Chanakya Niti: മൗനം വിദ്വാന് ഭൂഷണം, ജീവിതത്തില് മിണ്ടാതിരിക്കേണ്ട സാഹചര്യങ്ങള് ഏതെല്ലാം?
ഭാരതം കണ്ട മികച്ച തത്വചിന്തകനും സാമ്പത്തിക വിദഗ്ധനും രാഷ്ട്ര തന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യന്. അദ്ദേഹത്തിന്റെ ജീവിത ദര്ശനങ്ങളും വരും തലമുറകള്ക്കുള്ള ഉപദേശങ്ങളുമാണ് ചാണക്യ നീതിയില് ഉള്ളത്. ജീവിതത്തിന്റെ സമസ്ത മേഖലകളെ കുറിച്ചും ആഴത്തിലുള്ള അറിവുകളും സാരപദേശങ്ങളും അദ്ദേഹത്തിന്റെ എഴുത്തുകളില് കാണാവുന്നതാണ്.

ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളില് ഒരു വ്യക്തി സംസാരിക്കേണ്ടത് എപ്പോഴാണെന്നും നിശബ്ദത പാലിക്കേണ്ടത് എപ്പോഴാണെന്നും ചാണക്യന് തന്റെ പുസ്തത്തില് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
കുടുംബത്തില് നിശബ്ദനാകേണ്ടത് എപ്പോള്?
കുടുംബത്തില് മുതിര്ന്നവര് സംസാരിക്കുമ്പോള് ഇടയ്ക്ക് കയറി സംസാരിക്കരുതെന്നും അവരെ സംസാരിക്കാന് അനുവദിക്കണമെന്നും ആചാര്യനായ ചാണക്യന് പറയുന്നു.
സുഹൃത്തുക്കള്ക്കിടയില് സംസാരിക്കേണ്ടത് എപ്പോള്?
ചാണക്യതന്ത്രമനുസരിച്ച്, സുഹൃത്തുക്കള് സംസാരിക്കുമ്പോള് അവര് പറയുന്നത് മുഴുവനായും കേള്ക്കണം. ഇനി അഥവാ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില് അവര് സംസാരിച്ച് കഴിഞ്ഞതിന് ശേഷം സമാധാനത്തോടെ സ്വന്തം ചിന്തകള് പങ്കുവെക്കാവുന്നതാണ്.
ആരോടെങ്കിലും സംസാരിക്കുമ്പോള് ശ്രദ്ധിക്കേണ്ടത്
ഒരു വ്യക്തിയോട് സംസാരിക്കുമ്പോള് അവരുടെ പ്രതികരണങ്ങള് സശ്രദ്ധം വീക്ഷിക്കുക. അവര് തങ്ങളുടെ സംസാരത്തില് അല്ലെങ്കില് പറയുന്ന കാര്യത്തില് തല്പ്പരരാണോ എന്ന് അവരുടെ ഭാവപ്രകടനങ്ങളില് നിന്നും പ്രതികരണങ്ങളില് നിന്നും അറിയാന് സാധിക്കും.
നിശബ്ദമാകേണ്ടത് എപ്പോള്
മഠയന്മാര്, അക്രമോത്സുകര്, കോപാകുലര്, ദുര്വാശിയുള്ളവര്, ക്രൂരന്മാര്, സ്വേച്ഛാധിപതികള്, മദ്യലഹരിയിലോ അബോധാവസ്ഥയിലോ ഉള്ള ആളുകള് എന്നിവരോട് നിശബ്ദത പാലിക്കുകയാണ് ഉചിതമെന്ന് ചാണക്യന് ഉപദേശിക്കുന്നു.
മാത്രമല്ല, എന്തെങ്കിലും സംഘര്ഷങ്ങളുടെയോ പ്രശ്നങ്ങളുടെയോ സാഹചര്യത്തിലും മറുഭാഗത്തുള്ളയാള് പറയുന്നത് മിണ്ടാതെ കേള്ക്കുകയും സമാധാനം കൈവിടാതെ പ്രതികരിക്കുകയും വേണം. വാദപ്രതിവാദങ്ങളോ തര്ക്കങ്ങളോ വഴക്കോ നടക്കുമ്പോള് തുടര്ച്ചയായി സംസാരിച്ചുകൊണ്ടിരിക്കുന്നത് സാഹചര്യം കൂടുതല് വഷളാക്കും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
