Latest Updates
-
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ
ചാണക്യനീതി: ഈ ശരീരവിശേഷണം ധാരാളം, സ്ത്രീകളുടെ സ്വഭാവം മനസിലാക്കാന്‍ ചാണക്യതന്ത്രം
ചാണക്യന് തന്റെ ചാണക്യ നിതിയില്‍ ദൈനംദിന ജീവിതത്തില്‍ ഉപയോഗപ്രദമായ നിരവധി കാര്യങ്ങളെക്കുറിച്ച് പറയുകയും നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ വ്യക്തിത്വം മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് ചാണക്യ നീതിയില്‍ പറഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഏത് സമയത്താണ് സന്തോഷം തോന്നുന്നത്, ഏത് സമയത്താണ് അവര്‍ക്ക് സങ്കടം തോന്നുന്നത് എന്നറിയാന്‍ ബുദ്ധിമുട്ടാണ് എന്ന് പറയാറുണ്ട്.
സ്ത്രീകളുടെ സ്വഭാവം മനസ്സിലാക്കുക എന്നത് ഈ ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പലരും വിശ്വസിക്കുന്നു. എന്നാല്‍ ഒരു സ്ത്രീയുടെ ശരീരത്തിലെ ചില സവിശേഷതകളിലൂടെ അവരുടെ സ്വഭാവം തിരിച്ചറിയാമെന്ന് ചാണക്യന് വിവരിച്ചിട്ടുണ്ട്. അവരുടെ വ്യക്തിത്വം എന്താണെന്നും മറ്റുള്ളവരോട് എങ്ങനെ പെരുമാറാന്‍ അവര്‍ ഇഷ്ടപ്പെടുന്നുവെന്നും മനസ്സിലാക്കാന്‍ കഴിയും. ചാണക്യനീതിയില്‍ പറഞ്ഞിരിക്കുന്ന അത്തരം ചില സൂചനകള്‍ ഇതാ.

നീണ്ട കഴുത്ത്
നീളമുള്ള കഴുത്തുള്ള, അതായത് നാലില്‍ കൂടുതല്‍ വിരലിന്റെ വലിപ്പമുള്ള കഴുത്തുള്ള സ്ത്രീകള്‍ രാജവംശത്തിന്റെ നാശത്തിന് കാരണമാകുമെന്ന് ചാണക്യന് പറയുന്നു. അങ്ങനെയുള്ള ഒരു സ്ത്രീയെ അപൂര്‍വ്വമായി മാത്രമേ കാണാനാകൂ.
ചെറിയ കഴുത്ത്
ചെറിയ കഴുത്തുള്ള ഒരു സ്ത്രീ ഏത് തീരുമാനത്തിനും മറ്റുള്ളവരെ ആശ്രയിക്കുന്നു, ഒരിക്കലും സ്വയം ഒരു തീരുമാനവും എടുക്കാന്‍ ഇത്തരം സ്ത്രീകള്‍ക്ക് കഴിയാറില്ലെന്ന് ചാണക്യന് പറയുന്നു.
നുണക്കുഴി
കവിളില്‍ നുണക്കുഴികളുള്ള സ്ത്രീകളടെ സ്വഭാവം അത്ര നല്ലതാണെന്ന് പറയില്ല. അങ്ങനെയുള്ള സ്ത്രീ ആഗ്രഹിക്കാതെ തന്നെ മറ്റുള്ളവരുടെ ആകര്‍ഷണ കേന്ദ്രമായി മാറുന്നു. അവര്‍ പിന്നീട് വഴിവിട്ട ജീവിതം നയിക്കാനും സാധ്യതയുണ്ടെന്ന് ചാണക്യന് പറയുന്നു.
കൈപ്പത്തിയില്‍ അടയാളം
മാംസഭോജിയായ ഒരു മൃഗത്തിന്റെയോ പക്ഷിയുടെയോ രൂപം കൈപ്പത്തിയില്‍ കാണുന്ന ഒരു സ്ത്രീ മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ക്ക് കാരണമാകുന്നു. അത്തരമൊരു സ്ത്രീയില്‍ നിന്ന് എപ്പോഴും അകന്നു നില്‍ക്കണമെന്ന് ചാണക്യന് പറയുന്നു.
വലിയ പല്ല്
കട്ടിയുള്ളതും നീളമുള്ളതും വീതിയുള്ളതുമായ പല്ലുകളുള്ള സ്ത്രീകളുടെ ജീവിതം സങ്കടങ്ങള്‍ നിറഞ്ഞതാണ്. അത്തരമൊരു സ്ത്രീക്ക് അവള് ആഗ്രഹിച്ചാലും സന്തോഷമായി തുടരാന്‍ കഴിയില്ലെന്ന് ചാണക്യനീതിയില്‍ പറയുന്നു.
ചെവിയില്‍ രോമം
ചെവിയില്‍ രോമമുള്ള ഒരു സ്ത്രീ ആക്രമണാത്മക സ്വഭാവമുള്ളവളായിരിക്കും. കൂടാതെ ഇത്തരം സ്ത്രീകള്‍ വീട്ടില്‍ കലഹത്തിനും കാരണമാകുന്നു. അത്തരമൊരു സ്ത്രീയുടെ വീട്ടില്‍ എപ്പോഴും പ്രശ്നങ്ങളും വഴിക്കുകളുമായിരിക്കുമെന്ന് ചാണക്യന് പറയുന്നു.
അസൂയയുള്ള സ്ത്രീകള്‍
അസൂയ തോന്നുന്ന സ്ത്രീകള്‍ സമര്‍ത്ഥമായി സ്വയം വിജയം നേടുമെന്നും എന്നാല്‍ മറ്റുള്ളവരുടെ വിജയത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഇത്തരം സ്ത്രീകളെ പെട്ടെന്ന് വിശ്വസിക്കരുതെന്നാണ് ചാണക്യന് പറയുന്നത്. കാരണം സമയം വരുമ്പോള്‍ അവര്‍ നിങ്ങളെയും ചതിച്ചേക്കാം.
അച്ചടക്കം
അച്ചടക്കം പാലിക്കുന്ന സ്ത്രീകള്‍ വളരെ വേഗം വിജയം കൈവരിക്കുമെന്ന് ചാണക്യന് പറയുന്നു. അത്തരം സ്ത്രീകള്‍ മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകും. കാരണം അവള് അവളുടെ പ്രധാന ജോലികളെല്ലാം കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നു, അതിനാല്‍ അവര്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്ന് സ്നേഹവും ജോലിസ്ഥലത്ത് ബഹുമാനവും ലഭിക്കുന്നു.
അലസത
അലസതയുടെ ലഹരിയില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് ജീവിത വിജയം നേടുന്നതിന് നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്ന് പറയപ്പെടുന്നു. അത്തരം സ്ത്രീകള്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ വളരെ പ്രയാസത്തോടെ മാത്രമേ നേടിയെടുക്കാന്‍ കഴിയൂ. വീട്ടുകാരില്‍ നിന്ന് ഇവര്‍ക്ക് സ്നേഹം ലഭിക്കുമെങ്കിലും സമൂഹത്തില്‍ മറ്റുള്ളവര്‍ക്ക് അവരെ ഇഷ്ടമാകില്ലെന്ന് ചാണക്യന് പറയുന്നു.
ആത്മീയത
മതപരമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്ക് വളരെ ശാന്തമായ മനസ്സാണ് എന്ന് ചാണക്യന് പറയുന്നു. അത്തരം സ്ത്രീകള്‍ വിജയം നേടാന്‍ വളരെ ശ്രദ്ധാലുക്കളാണ്. അത്തരം സ്ത്രീകള്‍ മറ്റുള്ളവരുടെ വിജയവും പരാജയവും ശ്രദ്ധിക്കുന്നില്ല. അവര്‍ തന്റെ ജീവിത ലക്ഷ്യത്തിനായി മാത്രം പ്രവര്‍ത്തിക്കുന്നവരായിരിക്കുമെന്ന് ചാണക്യനീതിയില്‍ പറയുന്നു.



Click it and Unblock the Notifications