Latest Updates
-
2026 ഗുരു പ്രദോഷ വ്രതം: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ പൂജാ സമയം ഇതാ -
കേരളത്തിൽ വീണ്ടും മഴക്കെടുതി ഭീഷണി; 5 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം -
ഇന്ന് രവി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും ശുഭകരമായ സമയം, അറിയേണ്ടതെല്ലാം -
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ്: ഓഫറുകൾക്കൊപ്പം ചർമ്മവും സുരക്ഷിതമാക്കാം; വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ
സ്വന്തം പണത്തില്‍ അഹങ്കരിക്കരുത്, സമ്പത്ത് കൂട്ടാന്‍ ചാണക്യന്റെ 7 തന്ത്രങ്ങള്‍
ഏകദേശം മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആചാര്യ ചാണക്യന് ജീവിച്ചിരുന്നത്. അദ്ദേഹം പൗരാണിക ഇന്ത്യയിലെ ഒരു വലിയ തത്ത്വചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും സൈനിക തന്ത്രജ്ഞനുമായിരുന്നു. സമൂഹം, രാഷ്ട്രം, രാഷ്ട്രീയം, സൈനിക ശേഷി എന്നിവയെക്കുറിച്ച് നീതിശാസ്ത്രം എന്ന പേരില്‍ ഒരു പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്, അത് ചാണക്യനീതി എന്നറിയപ്പെടുന്നു. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്നും തികച്ചും പ്രസക്തമായ അമൂല്യമായ നിരവധി കാര്യങ്ങള്‍ ഇതില്‍ ആചാര്യ ചാണക്യന് എഴുതിയിട്ടുണ്ട്.
ഒരു വ്യക്തിക്ക് പണം ലഭിക്കുമ്പോഴെല്ലാം ഈ കാര്യങ്ങള്‍ മറക്കുകയോ അവഗണിക്കുകയോ ചെയ്യരുതെന്ന് ആചാര്യ ചാണക്യന് ഈ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് വലിയ പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. എന്തൊക്കെയാണ് ചാണക്യന് പറയുന്ന ആ കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

സമ്പത്തില്‍ അഹങ്കരിക്കരുത്
പലപ്പോഴും പണം കിട്ടുമ്പോള്‍ ആളുകള്‍ അഹങ്കാരം കാണിക്കാന്‍ തുടങ്ങും. നിങ്ങള്‍ ഒരിക്കലും അത്തരമൊരു തെറ്റ് ചെയ്യരുത്. പകരം, ആ പണം നിങ്ങളുടെയും മറ്റുള്ളവരുടെയും പുരോഗതിക്കായി ഉപയോഗിക്കണം. ഈ പ്രവര്‍ത്തിയില്‍ ദേവീദേവന്മാര് സന്തുഷ്ടരാകുകയും കൂടുതല്‍ പണം വരാനായി നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യുന്നു.
വിവേകത്തോടെ പണം ചെലവഴിക്കുക
നിങ്ങള്‍ക്ക് പണം ലഭിക്കുമ്പോഴെല്ലാം അത് വിവേകത്തോടെ ചെലവഴിക്കണമെന്ന് ആചാര്യ ചാണക്യന് പറയുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ പണമാണ് ഏറ്റവും നല്ല സുഹൃത്ത്. അത്തരമൊരു സാഹചര്യത്തില്‍, പണം സുരക്ഷിതമായി സൂക്ഷിക്കാത്ത ആളുകള്‍ മോശം സമയങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നു.
സമ്പത്തിന്റെ വിവരം മറച്ചുവയ്ക്കുക
സമ്പത്ത് കയ്യില്‍ വരുമ്പോള്‍ അത് പുറത്തുള്ളവരുമായി ചര്‍ച്ച ചെയ്യരുതെന്ന് ചാണക്യനീതിയില്‍ പറയുന്നുണ്ട്. ഇത് ചെയ്യുന്നതിലൂടെ കള്ളന്മാരും ശത്രുക്കളും സജീവമാകുകയും അവര്‍ നിങ്ങളെ ഉപദ്രവിക്കുകയും ചെയ്യും. അതിനാല്‍, നിങ്ങളുടെ സമ്പത്തിനെക്കുറിച്ച് ആരോടും വെളിപ്പെടുത്താതിരിക്കുകയും നിങ്ങളുടെ പണത്തിന്റെ സുരക്ഷയെക്കുറിച്ച് ജാഗ്രത പാലിക്കുകയും ചെയ്യുക.
മറ്റുള്ളവരെ അപമാനിക്കരുത്
പണം മറ്റുള്ളവരെ അപമാനിക്കാനോ ഉപദ്രവിക്കാനോ ഉപയോഗിക്കരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീദേവിയുടെ അപ്രീതി നേരിടേണ്ടിവരികയും വീട്ടില്‍ ദാരിദ്ര്യം പവേശിക്കുകയും ചെയ്യും. അതിനാല്‍, പണം നല്ല രീതിയില്‍ മാത്രമേ ഉപയോഗിക്കാവൂ.
പണം ശരിയായി ഉപയോഗിക്കാന്‍ പഠിക്കുക
ചാണക്യന്റെ നയമനുസരിച്ച്, പണം സമ്പാദിക്കാന്‍ മാത്രമല്ല, അത് ശരിയായി ഉപയോഗിക്കാന്‍ പഠിക്കേണ്ടതും ആവശ്യമാണ്. പണം ശരിയായി ഉപയോഗിച്ചില്ലെങ്കില്‍, അത് വെള്ളം പോലെ കൈകളില്‍ നിന്ന് ഒഴുകും. അതിനാല്‍, പണം വിവേകപൂര്‍വ്വം ഉപയോഗിക്കുക.
അമിതമായ സംഭാവനകള്‍ വേണ്ട
ദാനം ചെയ്യുന്നത് വളരെ ശുഭകരമായ കാര്യമാണ്. എന്നാല്‍ അതിനെക്കുറിച്ച് തന്നെ അമിതമായി ചിന്തിക്കുന്നത് ദോഷത്തിന് കാരണമാകുന്നു. നിങ്ങള്‍ സമ്പാദിക്കുന്നതിനനുസരിച്ച് പണം ലാഭിക്കുകയും അതേ അനുപാതത്തില്‍ തന്നെ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുക.
ചെലവ് നിയന്ത്രിക്കുക
നിങ്ങളുടെ ചെലവുകള്‍ നിങ്ങള്‍ നിയന്ത്രിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ എത്ര പണം സമ്പാദിച്ചിട്ടും ഒരു കാര്യവുമില്ല. കൂടുതല്‍ പണം സമ്പാദിച്ചാലും നിങ്ങള്‍ക്ക് സമ്പന്നനാകാന്‍ കഴിയില്ല. എന്നാല്‍, ഒരു പാത്രത്തില്‍ കുറേക്കാലം വെള്ളം സൂക്ഷിച്ചാല്‍ അത് ചീത്തയായി പോകുന്നതുപോലെ, ശേഖരിക്കപ്പെട്ട സമ്പത്ത് ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ അതിന്റെ പ്രാധാന്യവും കുറയുമെന്നും ചാണക്യന് പറയുന്നു.
ചിന്തിക്കാതെ പണം ചെലവഴിക്കരുത്
ഒരു വ്യക്തി ചിന്തിക്കാതെ പണം ചെലവഴിക്കരുതെന്ന് ചാണക്യന് പറയുന്നു. അവരുടെ കഷ്ടതകള്‍ നിറഞ്ഞ ദിവസങ്ങള്‍ക്കായി പണം ലാഭിക്കണം. കൂടാതെ, പ്രയാസകരമായ സമയത്തുപോലും ഒരാള്‍ ഭാര്യയുടെ പണം ഉപയോഗിക്കരുതെന്ന് അദ്ദേഹം പറയുന്നു. ഇതിനായി നിങ്ങള്‍ സമ്പാദിച്ച പണം മാത്രമേ ചെലവഴിക്കേണ്ടതുള്ളൂ.
ആവശ്യത്തിന് മാത്രം പണം ചെലവഴിക്കുക
ചാണക്യനീതി പ്രകാരം ഒരു വ്യക്തി സമ്പത്ത് ശേഖരിച്ചു വയ്ക്കണം. നിങ്ങളുടെ മോശം സമയങ്ങളില്‍ പണം നിങ്ങളുടെ സഹായത്തിനെത്തും. പ്രതിസന്ധി ഘട്ടങ്ങളില്‍ പണവും ഒരു യഥാര്‍ത്ഥ സുഹൃത്തിന്റെ പങ്ക് വഹിക്കുന്നുവെന്ന് ചാണക്യ നയത്തില്‍ പറഞ്ഞിട്ടുണ്ട്. പണം ഒരു വ്യക്തിയുടെ പക്കലുണ്ടെങ്കില്‍, അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. അതേസമയം, പണമില്ലാത്തപ്പോള്‍ അത് പിരിമുറുക്കത്തിനും പിണക്കത്തിനുമെല്ലാം കാരണമാകുന്നു. വരുമാനത്തേക്കാള്‍ കൂടുതല്‍ പണം ചിലവഴിക്കുന്ന ആളുകള്‍ എപ്പോഴും വിഷമത്തിലായിരിക്കുമെന്ന് ചാണക്യ നിതി പറയുന്നു. പണം ചെലവാക്കുമ്പോള്‍ ചിന്തിച്ച് ചെലവാക്കണം. ആവശ്യമുള്ളപ്പോള്‍ മാത്രം പണം ചെലവഴിക്കണം. അനാവശ്യമായി പണം ചിലവഴിക്കാതിരിക്കുക
പണം സംരക്ഷിക്കുക
പണത്തിന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചാണക്യ നീതി പറയുന്നു. പണത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കുന്നവര്‍ പിന്നീട് കഷ്ടപ്പെടേണ്ടി വരും. കഠിനാധ്വാനത്തിലൂടെയാണ് സമ്പത്ത് സമ്പാദിക്കുന്നത്. അതുകൊണ്ടുതന്നെ പണത്തെ ഒരിക്കലും വിലകുറച്ചു കാണരുത്. പണം സംരക്ഷിച്ചില്ലെങ്കില്‍ പണം നഷ്ടപ്പെടും. അതുമൂലം നിങ്ങള്‍ക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും.



Click it and Unblock the Notifications
