Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Chanakya Niti: പുരുഷന് ഈ ഗുണങ്ങളുള്ളവനെങ്കില് എല്ലാം തികഞ്ഞവന്, വിട്ടുകളയല്ലേ ഇങ്ങനൊരാളെ
ചാണക്യന്റെ നീതി ശാസ്ത്രം പലരും കേട്ടിട്ടുണ്ടാവും, കാരണം നീതി ശാസ്ത്രം അനുസരിച്ച് പല കാര്യങ്ങളെക്കുറിച്ചും ചാണക്യന് പ്രതിപാദിക്കുന്നുണ്ട്. ശാസ്ത്രം, സാമ്പത്തികം, ദാമ്പത്യം, ബന്ധം, കരിയര്‍, ജോലി എന്നിവയെല്ലാം തന്നെ ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ വിശദമായി പറയുന്നുണ്ട്. ചാണക്യ നീതി പ്രകാരം ഒരു വ്യക്തി ബുദ്ധിമാനാണോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ചില ഗുണങ്ങളുണ്ട്.
പുരുഷന്റെ ബൗദ്ധിക നിലവാരവും വൈഞ്ജാനിക അറിവും മനസ്സിലാക്കുന്നതിന് സഹായിക്കുന്നവയാണ് ഇവയെന്നാണ് ചാണക്യന് പറയുന്നതും. പലപ്പോഴും ഇത്തരം ഗുണങ്ങള്‍ തന്നെയാണ് അവരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നത്. ചാണക്യ നിതി പ്രകാരം ഒരു ബുദ്ധിമാനായ മനുഷ്യന്റെ ചില പ്രധാന ഗുണങ്ങള്‍ ഇതെല്ലാമാണ്.

ജ്ഞാനവും വിജ്ഞാനവും
എപ്പോഴും അറിവ് നേടുന്നതിന് വേണ്ടി ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നു. മാത്രമല്ല ഒരു മേഖലയില്‍ നിന്ന് പുതിയ കാര്യങ്ങളെക്കുറിച്ച് പഠിക്കുന്നതിനും അതില്‍ തന്റെ ധാരണ വികസിപ്പിക്കുന്നതിനും എപ്പോഴും പരിശ്രമിക്കും. ഇത് തന്നെയാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതും. അത് ബുദ്ധിമാനായ ഒരു പുരുഷന്റെ ലക്ഷണമായി കണക്കാക്കുന്നു. കൂടാതെ തന്റെ അറിവ് കൃത്യമായ രീതിയില്‍ ഉപയോഗിക്കാനും ഇവര്‍ക്ക് സാധിക്കുന്നു. അതാണ് ബുദ്ധിമാനായ ഒരു വ്യക്തി പ്രായോഗിക ചിന്തയോടെ പെരുമാറും എന്ന് പറയുന്നത്.
ആത്മനിയന്ത്രണം
ബുദ്ധിമാനായ ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഗുണങ്ങളില്‍ ഒന്നാണ് ഇവര്‍ എപ്പോഴും ആത്മനിയന്ത്രണത്തോടെ പെരുമാറും എന്നത്. യുക്തിസഹമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. കൂടാതെ ഭാവിയെക്കുറിച്ച് കൃത്യമായി ആസൂത്രണം ചെയ്യുന്നതിനും അതോടൊപ്പം തന്നെ അനന്തരഫലങ്ങളെ കൃത്യമായി മുന്‍കൂട്ടി കണ്ട് കാര്യങ്ങള്‍ തീരുമാനിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ഇവര്‍ എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ യുക്തിസഹമായിരിക്കും.
ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു
ഇവര്‍ എപ്പോഴും ശക്തമായി തന്റെ ലക്ഷ്യങ്ങളില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അത് മാത്രമല്ല അവയില്‍ നിന്ന് പെട്ടെന്ന് വ്യതിചലിക്കാതെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. ലക്ഷ്യങ്ങള്‍ക്കായി എപ്പോഴും സ്ഥിരമായി പ്രവര്‍ത്തിക്കുകയും ചെയ്യും. അതോടൊപ്പം മാറുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നതിനും ഇവര്‍ക്ക് സാധിക്കും. സാഹചര്യത്തിനനുസരിച്ച് അവരുടെ രീതികള്‍ ക്രമീകരിക്കാന്‍ ശ്രദ്ധിച്ച് കൊണ്ടേ ഇരിക്കും.
ഫലപ്രദമായ ആശയവിനിമയം
ഏത് കാര്യത്തിനും കൃത്യമായ ആശയവിനിമയവും മറുപടിയും ഇവര്‍ക്കുണ്ടാവുന്നു. അത് തന്നെയാണ് ബുദ്ധിയുള്ള ഒരു വ്യക്തിയുടെ പ്രധാന കഴിവ്. ബുദ്ധിയുള്ള ആളുകള്‍ക്ക് ഫലപ്രദമായി ആശയവിനിമയം നടത്താനും മറ്റുള്ളവരെ മനസ്സിലാക്കുന്നതിനും സാധിക്കും. അവരുടെ കാഴ്ചപ്പാടിനെക്കുറിച്ച് കൃത്യമായ ധാരണ ഇവര്‍ക്കുണ്ടാവും. ബുദ്ധിമാനായ മനുഷ്യന് തന്റെ വികാരങ്ങളും മറ്റുള്ളവരുടെ വികാരങ്ങളും എളുപ്പത്തില്‍ മനസ്സിലാക്കുന്നത് വഴി അത് ബന്ധങ്ങള്‍ കൂടുതല്‍ ശക്തിയേറിയതാക്കും.



Click it and Unblock the Notifications
