Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
Chanakya Niti: അന്യന്റെ മുതലാഗ്രഹിക്കുന്നവര് ഗതി പിടിക്കില്ല, സര്‍വ്വനാശം തുടങ്ങും: ചാണക്യന്
സമ്പത്തും ധനവും സ്ഥിതിയും എല്ലാം എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ എല്ലാവരുടേയും സാമ്പത്തിക സ്ഥിതി ഒന്ന് പോലെയായിരിക്കില്ല. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാക്കിയെടുക്കുക എന്നതായിരിക്കും പലരുടേയും ആത്യന്തിക ലക്ഷ്യം. അതിനായി കുറുക്ക് വഴികള്‍ തേടുന്നവരും ധാരാളമുണ്ട്. ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ സ്വത്തിനേയും സമ്പത്തിനേയും ധനത്തേയും കുറിച്ച് പ്രതിപാദിക്കുന്നു.
ചാണക്യന്റെ ലോകം കണ്ട തത്വചിന്തകരില്‍ ഒരാളാണ്. ഒരു മനുഷ്യ ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുമോ അതെല്ലാം മുന്‍കൂട്ടി തന്റെ നീതി ശാസ്ത്രത്തില്‍ എഴുതി തയ്യാറാക്കിയിട്ടുണ്ട് ഇദ്ദേഹം. സ്വത്ത് സമ്പാദനത്തെക്കുറിച്ചും അന്യന്റെ മുതലിനോടുള്ള മനുഷ്യന്റെ ആഗ്രഹത്തെക്കുറിച്ചും ചാണക്യന് വ്യക്തമാക്കുന്നു. അത് നിങ്ങളെ നാശത്തിലേക്ക് എത്തിക്കും എന്നാണ് ചാണക്യന് പറയുന്നത്. എപ്രകാരം എന്ന് നോക്കാം.

നഷ്ടവും ബുദ്ധിമുട്ടുകളും:
നിങ്ങള്‍ മറ്റൊരാളുടെ സമ്പത്തിനെ ആഗ്രഹിക്കുമ്പോള്‍ അതിനെ അത്യാഗ്രഹം എന്നാണ് പറയുന്നത്. അത്തരത്തിലുള്ള സ്വഭാവമുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ തുടക്കം മുതല്‍ തന്നെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും കൊണ്ട് നിറയുന്നു എന്നും ചാണക്യന് പറയുന്നു. ഈ അത്യാഗ്രഹം നിങ്ങളെ സാമ്പത്തിക നഷ്ടങ്ങളിലേക്കും പ്രതിസന്ധികളിലേക്കും എത്തിക്കും. കൂടാതെ നിരവധി വെല്ലുവിളികള്‍ ജീവിതത്തിലുണ്ടാവുന്നു. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുന്നതിന് അനാവശ്യമായി മറ്റുള്ളവരുടെ സൗകര്യങ്ങളും സ്വത്തുക്കളും കണ്ട് ആഗ്രഹിക്കാതിരിക്കുക എന്നതാണ്. എപ്പോഴും വിവേകത്തോടും നല്ല മനസ്സോടും പ്രവര്‍ത്തിക്കുക. ഇത് വഴി ജീവിതം മികച്ചതാവുന്നു.
ഉള്ളത് കൊണ്ട് സംതൃപ്തി നേടുക
എപ്പോഴും ഉള്ളത് കൊണ്ട് സംതൃപ്തി നേടുകയും ആവശ്യമുള്ളത് കഠിനാധ്വാനത്തിലൂടെ സമ്പാദിക്കുകയും ചെയ്യുക എന്നാണ് ചാണക്യന് പറയുന്നത്. അതിന് പകരം മറ്റുള്ളവരുടെ സ്വത്തില്‍ കണ്ണ് വെക്കുന്നത് വഴി നിങ്ങളുടെ ജീവിതത്തില്‍ ഒരു കാലത്തും പുരോഗതിയുണ്ടാവുകയില്ല. അത് മാത്രമല്ല ജീവിതം തന്നെ വലിയ വെല്ലുവിളിയിലേക്ക് നീങ്ങുകയും ചെയ്യുന്നു. കഠിനമായ പരിശ്രമത്തിലൂടെ നമുക്ക് നേടാനുള്ളത് നേടിയെടുക്കുക എന്നതാണ് ആദ്യത്തെ കാര്യം. അല്ലാത്ത പക്ഷം എന്ത് കുറുക്കു വഴിയിലൂടെ സമ്പാദിച്ചാലും അതൊന്നും ശാശ്വതമല്ല.
ജീവന് തന്നെ അപകടം
മറ്റൊരാളുടെ സമ്പത്തിനെ ആഗ്രഹിക്കുന്നവര്‍ പലപ്പോഴും അപകടകരമായ പല സാഹചര്യങ്ങളിലേക്കും എടുത്ത് ചാടാം. പലപ്പോഴും അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നതിനും അധാര്‍മ്മികമായി അതിന് ശ്രമിക്കുകയും എല്ലാം ചെയ്യാം. ചിലര്‍ ക്രിമിനല്‍ പശ്ചാത്തലത്തിലേക്ക് വരെ എത്തും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഒരിക്കലും നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ട് കൊണ്ട് സ്വന്തം ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അന്യന്റെ മുതല്‍ ആഗ്രഹിക്കാതിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
അശങ്കകളും പ്രതിസന്ധികളും
പലപ്പോഴും അത്യാഗ്രഹം നിങ്ങളുടെ സമാധാനം തകര്‍ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.അത്യാഗ്രഹമുള്ള വ്യക്തികള്‍ പലപ്പോഴും ഉത്കണ്ഠയിലേക്കും ആശങ്കയിലേക്കും മനസ്സിനെ കൊണ്ട് ചെന്നെത്തിക്കുന്നു. എങ്ങനെയെങ്കിലും അവരെപ്പോലെയാവണം എന്ന ചിന്തയും ആശങ്കയും വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തേയും തകര്‍ക്കുന്നു. ഇത്തരം കാര്യങ്ങളില്‍ നിന്ന് മോചനം നേടുന്നതിന് നേരായ മാര്‍ഗ്ഗത്തിലൂടെ കഠിനാധ്വാനം ചെയ്ത് മുന്നോട്ട് പോവുക എന്നതാണ്. ഒരാളുടെ ഭാവി സുരക്ഷിതമാക്കുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ അതിനൊരിക്കലും കുറുക്ക് വഴികള്‍ തേടരുത്.
മനസ്സിന് സംതൃപ്തി
എപ്പോഴും സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്നതിന്റെ ഫലം മാത്രം അനുഭവിക്കുക. കുറുക്ക് വഴികളിലൂടെ തേടുന്ന ഒരു കാര്യവും നിങ്ങള്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങള്‍ നല്‍കുന്നില്ല. അത് മാത്രല്ല ചാണക്യന്റെ ഈ കാര്യങ്ങള്‍ പിന്തുടരുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും മാറ്റം വരുന്നു. കൂടാതെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയുകയും ചെയ്യും എന്നാണ് ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നത്.



Click it and Unblock the Notifications
