Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ചാണക്യനീതി: എങ്ങനെയുള്ള വിവാഹമാണ് ഏറ്റവും പവിത്രം, വിവാഹമോചനം വേണ്ടത് എപ്പോള്‍
ഇന്ത്യയിലെ പൗരാണിക തത്വചിന്തകനു ആത്മീയഗുരുവും സാമ്പത്തിക തന്ത്രജഞനും എഴുത്തുകാരനും ചന്ദ്രഗുപ്ത മൗര്യന്റെ ഉപദേശകനുമായിരുന്നു ചാണക്യന്. കൗടില്യന് എന്നും വിഷ്ണുഗുപ്തനെന്നും അദ്ദേഹത്തിന് പേരുകള്‍ ഉണ്ട്. ഭരണതന്ത്രങ്ങളെ കുറിച്ചുള്ള പ്രശസ്തമായ അര്‍ത്ഥശാസ്ത്രം രചിച്ചത് ചാണക്യനാണ്. വളരെ സംഘടിതമായ ഭരണം കാഴ്ച വെക്കുന്നതിന് മൗര്യ സാമ്രാജ്യത്തിനുള്ള ഉപദേശങ്ങളും തന്ത്രങ്ങളുമായിരുന്നു അര്‍ത്ഥശാസ്ത്രം.

എന്നാല്‍ രാഷ്ട്രീയത്തിനും രാജതന്ത്രങ്ങള്ക്കും അപ്പുറം സ്ത്രീയുടെയും പുരുഷന്റെയും വൈവാഹിക ജീവിതം സംബന്ധിച്ച ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങളും ചില വിവാഹനിയമങ്ങളും ചാണക്യന്റേതായിട്ടുണ്ട്. അവയില്‍ ചിലത് പരിശോധിക്കാം.
എട്ടുതരം വിവാഹങ്ങള്‍
ചാണക്യന്റെ കാലത്ത് എട്ടുതരത്തിലാണ് വിവാഹങ്ങള്‍ നടന്നിരുന്നത്. ഇവയ്ക്ക് പ്രത്യേകങ്ങളായ നിയമങ്ങള്‍ ബാധകമായിരുന്നു. അതില്‍ ഒന്നാമത്തേത് ബ്രഹ്മവിവാഹമാണ്. ഇവിടെ പെണ്‍കുട്ടിയെ പിതാവ് അദ്ദേഹത്തിന്റെ പൂര്ണ്ണസമ്മതതത്തോടെ വിവാഹം ചെയ്തുകൊടുക്കുന്നു. ഭാര്യയുടെ പിതാവിന്റെ മുന്‍ സമ്മതം ഇല്ലാതെ തന്നെ ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് തങ്ങളുടെ പവിത്രമായ കടമകള്‍ നിര്‍വ്വഹിക്കുന്നതിനെ പ്രജാപത്യ വിവാഹമെന്നാണ് വിളിക്കുന്നത്. പെണ്‍കുട്ടിക്ക് പകരമായി വരന് ഭാര്യാപിതാവിന് രണ്ട് പശുക്കളെ സമ്മാനമായി നല്‍കുകയും വരന് മുന്‍കൈ എടുത്ത് വിവാഹം നടത്തുകയും ചെയ്യുന്നതിനെ ആര്‍ഷ വിവാഹം എന്നാണ് വിളിക്കുന്നത്. ഒരു പുരോഹിതന് പിതാവ് തന്റെ മകളെ ദാനം ചെയ്യുന്നതിനെ ദൈവവിവാഹമെന്ന് വിളിക്കുന്നു.
സ്ത്രീയും പുരുഷനും ആരുടെയും സമ്മതമോ അറിവോ കൂടാതെ രഹസ്യമായി വിവാഹം ചെയ്യുന്നതിനെ ഗാന്ധര്‍വ്വ വിവാഹം എന്നാണ് വിളിക്കുന്നത്. പണത്തിന് പകരമായി മകളെ വിവാഹം ചെയ്തുകൊടുക്കുന്നത് അസുരവിവാഹമാണ്. പെണ്‍കുട്ടിയെ സമ്മതമില്ലാതെ തട്ടിക്കൊണ്ടുപോകുകയും വിവാഹം ചെയ്യുകയും ചെയ്യുന്നത് രാക്ഷസ വിവാഹമാണ്. പെണ്‍കുട്ടിക്ക് വിഷം നല്‍കിയോ മയക്കിയോ ഉറക്കത്തിലോ ആയതിന് ശേഷം വിവാഹം ചെയ്യുന്നതിനെ പൈശാച വിവാഹമെന്നും പറയുന്നു.
ഇതില്‍ ആദ്യത്തെ നാല് വിവാഹങ്ങളെയാണ് അക്കാലത്ത് നിയാമനുസൃതമായുള്ള വിവാഹമായി കണക്കാക്കിയിരുന്നത്. അവസാനത്തെ നാല് വിവാഹങ്ങള്‍ നിയമവിരുദ്ധമായും കണക്കാക്കിയിരുന്നു.
വിവാഹമോചനം
ആദ്യത്തെ നാല് വിഭാഗം വിവാഹങ്ങളില്‍ വിവാഹമോചനത്തിന് അവകാശമുണ്ടായിരുന്നില്ല. എന്നാല്‍ അവസാനത്തെ നാല് വിവാഹരീതികളില്‍ ഭാര്യാഭര്ത്താക്കന്മാര്ക്ക് പരസ്പരം വിദ്വേഷമുണ്ടായാല്‍ വിവാഹമോചനം ആവശ്യപ്പെടാം. എന്നാല്‍ ഏകപക്ഷീയമായ വിദ്വേഷത്തിന്റെ പേരില്‍ അല്ലെങ്കില്‍ പങ്കാളികളില്‍ ഒരാളുടെ മാത്രം താല്‍പ്പര്യം മുന്‍നിര്‍ത്തി വിവാഹമോചനം ആവശ്യപ്പെടാന്‍ കഴിയില്ല. അതുകൊണ്ട് പങ്കാളികളില്‍ ഒരാള്‍ക്ക് വിവാഹം അവസാനിപ്പിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ വിവാഹമോചനം നടപ്പാവില്ല.
ഭാര്യയുടെ പെരുമാറ്റദൂഷ്യത്തിന്റെ പേരില്‍ ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ടാല്‍, ഭാര്യയില്‍ നിന്ന് ലഭിച്ചതെല്ലാം ഭര്‍ത്താവ് തിരിച്ചുകൊടുക്കണം. എന്നാല്‍ ഭര്‍ത്താവിന്റെ പെരുമാറ്റദൂഷ്യം കൊണ്ട് ഭാര്യയാണ് വിവാഹമോചനം ആവശ്യപ്പെട്ടതെങ്കില്‍ ഭാര്യയ്ക്ക് ഒന്നും നല്‍കേണ്ടതില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
