Latest Updates
-
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ
ശത്രു ശക്തനായിരിക്കാം, ഭയക്കരുത്, എത്ര വലിയ ശത്രുവിനെയും പരാജയപ്പെടുത്തും ചാണക്യതന്ത്രം
പലതരം ആളുകളാലാല് ചുറ്റപ്പെട്ടാണ് നമ്മുടെ ജീവിതം. അതില്‍ പല സ്വഭാവക്കാരുണ്ടാകും. നമ്മുടെ നന്മ ആഗ്രഹിക്കുന്നവരും തിന്മ ആഗ്രഹിക്കുന്നവരുമുണ്ടാകും. നമ്മുടെ പരാജയമോ തകര്‍ച്ചയോ ആഗ്രഹിക്കുന്ന ശത്രുക്കള്‍ പലപ്പോഴും നമ്മുടെ ഇടയിലുണ്ടാകും. അതില്‍ ചിലര്‍ നേരെ നില്ക്കുന്ന എതിരാളികള്‍ ആയിരിക്കും. ചിലര്‍ നമ്മുടെ കൂടെ നിന്നുകൊണ്ട് ചതിക്കുന്നവരായിരിക്കും. അത്തരക്കാര്‍ വളരെ അപകടകാരികളാണ്.

ജീവിതത്തില്‍ ശത്രുക്കളെ തിരിച്ചറിയേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഭാരതം കണ്ട മികച്ച ദാര്‍ശനികരില്‍ ഒരാളായ ചാണക്യന് ഓര്‍മ്മിപ്പിക്കുന്നു. ശക്തനായ എതിരാളിയെ എതിരിടുന്നതിനും അവര്‍ക്ക് മേല്‍ വിജയം നേടുന്നതിനുമുള്ള തന്ത്രങ്ങളും ചാണക്യന് പറയുന്നുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
ശത്രുവിനെ മനസ്സിലാക്കുക
ഒരു വ്യക്തി ശത്രുപക്ഷത്താണെന്ന് മനസ്സിലായാല്‍ അവരെ വിശദമായി മനസ്സിലാക്കുക എന്നതാണ് അവര്‍ക്ക് മേല്‍ വിജയം നേടുന്നതിനുള്ള ആദ്യപടി. അവരുടെ കഴിവുകളും ശക്തികളും ദൗര്‍ബല്യങ്ങളും പദ്ധതികളും ലക്ഷ്യങ്ങളും മനസ്സിലാക്കുക. അവരെ കുറിച്ച് കഴിയാവുന്നത്ര വിവരങ്ങള്‍ ശേഖരിക്കുക.
തയ്യാറെടുക്കുക
ശത്രുവിനെ നേരിടുന്നതിന് മുമ്പ് നമ്മള് തയ്യാറെടുക്കണം. നമ്മുടെ ഏറ്റവും മികച്ച പതിപ്പായിരിക്കണം ശത്രുവിനെ എതിരിടേണ്ടത്. അതിനായി നമ്മുടെ കഴിവുകള്‍ തിരിച്ചറിയുക. അവ രാകിമിനുക്കിയെടുക്കുക. എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
സമയം വരും, കാത്തിരിക്കുക
തയ്യാറെടുപ്പുകള്‍ എല്ലാം നടത്തിയാല്‍ അപ്പോള്‍ തന്നെ ശത്രുവിനെ നേരിടുകയല്ല. ഏറ്റവും നല്ല അവസരത്തിനായി കാത്തിരിക്കുക. ക്ഷമയിലൂടെ ഏറ്റവും നല്ല ഫലങ്ങള്‍ തേടിയെത്തുമെന്ന് ഓര്‍ക്കുക. ആ സമയം തിരിച്ചറിഞ്ഞ് ഏറ്റവും മികവോടെ പ്രവര്‍ത്തിക്കുക.
വിഘടിപ്പിക്കുക, എതിരിടുക
ഒന്നിലധികം പേര് ശത്രുപക്ഷത്ത് ഉണ്ടെങ്കില്‍ അവരെ ഒന്നിച്ച് എതിരാടാമെന്ന് കരുതരുത്. പകരം അവരെ വിഘടിപ്പിക്കാന്‍ ശ്രമിക്കുക. അവരുടെ ഐക്യം തകര്‍ക്കാന്‍ കഴിഞ്ഞാല്‍ വിജയം എളുപ്പമാകും.
തന്ത്രങ്ങള്‍
ശത്രുക്കളെ എതിരിടുമ്പോള്‍ തന്ത്രങ്ങളാണ് പ്രധാനം. ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കുക. അവരിലേക്ക് തെറ്റായ വിവരങ്ങള്‍ എത്തുന്നത് നേട്ടമാകും. വിജയം എളുപ്പമാകും.
ദൗര്‍ബല്യം മനസ്സിലാക്കുക
ശത്രുക്കളുടെ ദൗര്‍ബല്യം മനസ്സിലാക്കുക എന്നതാണ് മറ്റൊരു പ്രധാന തന്ത്രം. ശത്രുക്കളുടെ ദൗര്‍ബല്യത്തെ നേട്ടമാക്കുക. അവ വിജയത്തിലേക്കുള്ള ചവിട്ടുപടിയാകും.
കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുക
നമ്മളെ പിന്തുണയ്ക്കുന്ന ആളുകളുമായി ചേര്‍ന്ന് കൂട്ടുകെട്ട് ഉണ്ടാക്കുക. ഇത്തരം തന്ത്രപ്രധാന കൂട്ടുകെട്ടുകള്‍ ശത്രുക്കള്‍ക്ക് മേല്‍ വിജയം നേടാന്‍ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications