Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
Chanakya Niti: വായിലെ നാവിന്റെ ശക്തി ഇവരോട് കാണിക്കരുത്: പിന്നെ ജീവിതം രക്ഷനേടില്ല
ചാണക്യനും ചാണക്യ നീതിയും ലോകമുള്ളിടത്തോളം കാലം നിലനില്‍ക്കുന്ന ഒരു കാര്യമാണ്. പ്രാചീന കാലത്ത് ചാണക്യന് തന്റെ തത്വ ശാസ്ത്രത്തില്‍ ഒരു മനുഷ്യന്റെ ജീവിതത്തില്‍ നടക്കാനിടയുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തിലെ ഏത് മേഖലയെടുത്താലും അവിടെയെല്ലാം ചാണക്യന് തന്റെ അഭിപ്രായവും നിഗമനവും രേഖപ്പെടുത്തിയിട്ടുണ്ട്. അധ്യാപകന്, തത്വചിന്തകന്‍, സാമ്പത്തിക ഉപദേഷ്ടാവ് എന്നീ നിലകളിലെല്ലാം തന്നെ ചാണക്യന് പ്രശസ്തനാണ്. .
ചാണക്യന്റെ അഭിപ്രായത്തില്‍ നാം ശ്രദ്ധിക്കേണ്ടതും ഒരിക്കലും ബഹുമാനമില്ലാതെ പെരുമാറാന്‍ പാടില്ലാത്തതുമായ രണ്ട് പേരാണ് ഉള്ളത്. അവര്‍ ആരൊക്കെയെന്നും എന്താണ് അവരോട് അപ്രകാരം പെരുമാറരുത് എന്ന് പറയുന്നതെന്ന് നോക്കാവുന്നതാണ്. മനുഷ്യന്റെ ഇടപെടല്‍ എപ്പോഴും പരസ്പര ബഹുമാനത്തോടെ വേണം എന്നാണ് ചാണക്യന് പറയുന്നത്. അത്തരത്തില്‍ അല്ലാതെ വന്നാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ കര്‍മ്മഫലം മോശമായി നല്‍കും എന്നും ചാണക്യന് സൂചിപ്പിക്കുന്നു. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ആദ്യസ്ഥാനം മാതാവിന്
ചാണക്യന് പറയുന്നത് അനുസരിച്ച് നിങ്ങള്‍ ഒരിക്കലും എതിര്‍ത്ത് സംസാരിക്കരുതാത്തത് മാതാവിനോടാണ്. എന്താണ് സംസാരിക്കുന്നത് എന്താണ് സംസാരിക്കാത്തത് എന്ന കാര്യം തിരിച്ചറിഞ്ഞ് ബഹുമാനത്തോടെ വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. കാരണം നമ്മളെ സംസാരിക്കാന്‍ പഠിപ്പിക്കുന്നത് നമ്മുടെ അമ്മയാണ്. അതുകൊണ്ട് തന്നെ അതേ നാവുകൊണ്ട് അവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള സംസാരങ്ങള്‍ പാടില്ല എന്നാണ് ചാണക്യന് പറയുന്നത്. അത് മാത്രമല്ല നാവില്‍ നിന്ന് പുറത്തേക്ക് വരുന്ന വാക്കുകള്‍ പറഞ്ഞ് കഴിഞ്ഞാല്‍ ഒരിക്കലും പിന്‍വലിക്കാനും സാധിക്കുകയില്ല. അറിഞ്ഞ് കൊണ്ട് പാപം ചെയ്യുന്നതിന് തുല്യമാണ് ഇത്തരത്തില്‍ സംസാരിക്കുന്നത് എന്നാണ് ചാണക്യന് പറയുന്നത്.
പിതാവിനോട്
മാതാവിനോട് എന്ന പോലെ തന്നെ ഒരു കാരണവശാലും പിതാവിനോടും മോശമായി സംസാരിക്കരുത്. ഇത്തരത്തില്‍ സംസാരിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്. അത് മാത്രമല്ല അവരുടെ ഹൃദയത്തിലുണ്ടാക്കുന്ന വേദന നിങ്ങള്‍ക്ക് തന്നെ ഒരു വലിയ തിരിച്ചടിയായി മാറും എന്നും ചാണക്യന് പറയുന്നു. അതുകൊണ്ട് തന്നെ ഒരിക്കലും ഇവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള വാക്കുകള്‍ സംസാരിക്കരുത്. അത് കൂടുതല്‍ ശാപം നിങ്ങളിലേക്ക് വലിച്ചിടുന്നതിന് തുല്യമാണ് എന്നും ചാണക്യന് വ്യക്തമാക്കുന്നു.
അധ്യാപകന്
മാതാവിനും പിതാവിനും തുല്യം തന്നെയാണ് അധ്യാപകന്റെ സ്ഥാനവും. അതുകൊണ്ട് തന്നെ ഇവരെ നിന്ദിക്കുന്ന തരത്തിലോ അല്ലെങ്കില്‍ വേദനിപ്പിക്കുന്ന തരത്തിലോ ഒരിക്കലും സംസാരിക്കരുത് എന്നാണ് ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നത്. സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ മുന്നോട്ട് പോവുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ വാവിട്ട വാക്ക് പ്രയോഗിക്കുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ജീവിതം കൂടുതല്‍ ശാപഗ്രസ്ഥമായി മാറും എന്നും ചാണക്യന് നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.
മുതിര്‍ന്ന വ്യക്തികള്‍
മുതിര്‍ന്ന വ്യക്തികളോടും ബഹുമാനമില്ലാതെ പെരുമാറുന്നത് അല്പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. കാരണം ഇത് നിങ്ങളുടെ ജീവിത്തതില്‍ അവരുടെ ശാപം വലിച്ച് കെട്ടുന്നതിന് കാരണനാകുന്നു. പലപ്പോഴും ഒരു വ്യക്തിയുടെ സ്വഭാവവും ജീവിതവും രൂപപ്പെടുത്തുന്നതില്‍ വിദ്യാഭ്യാസത്തിനും അച്ഛനമ്മമാര്‍ക്കും ഉള്ള പങ്ക് ഒട്ടും ചെറുതല്ല എന്നും ഈ സന്ദര്‍ഭത്തില്‍ ചാണക്യന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ വ്യക്തിപരവും തൊഴില്‍പരവുമായ വളര്‍ച്ചക്ക് മാതാവും പിതാവും ഗുരുവും നല്കിയ സംഭാവനകള്‍ വിസ്മരിക്കാനാവുന്നതല്ല.അതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് നല്ല രീതിയില്‍ മുതിര്‍ന്നവരോടും പെരുമാറേണ്ടത്.



Click it and Unblock the Notifications