Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
പുരുഷനെ സമ്പന്നനാക്കും ഭാര്യയുടെ സ്വഭാവം , ജീവിതം സ്വര്‍ഗ്ഗതുല്യമാകും, ചാണക്യന് പറയുന്നത് ഇങ്ങനെ
ചിലയാളുകള്‍ ജീവിതത്തിലേക്ക് കയറിവന്നാല്‍ ജീവിതം അടിമുടി മാറും. അത് ചിലപ്പോള്‍ പോസിറ്റീവ് ആയിട്ടാകാം, നെഗറ്റീവ് ആയിട്ടാകാം. പഴഞ്ചൊല്ല് പോലെ ചന്ദനം ചാരിയാല്‍ ചന്ദനവും ചാണകം ചാരിയാല്‍ ചാണകവും മണക്കും. പ്രത്യേകിച്ച് ജീവിതത്തില്‍ ഏറെ സ്വാധീനമുള്ള, നമ്മളോട് ചേര്‍ന്ന് നില്ക്കുന്ന വ്യക്തികളുടെ സ്വഭാവ സവിശേഷതകള്‍ നമ്മുടെ ജീവിതത്തെ കാര്യമായി സ്വാധീനിക്കുമെന്നതില്‍ ഒരു സംശയവും ഇല്ല. അത് ഭാര്യയോ ഭര്‍ത്താവോ ആണെങ്കില്‍ പ്രത്യേകിച്ചും.

ഭാരതം കണ്ട ഏറ്റവും പ്രാഗത്ഭ്യമുള്ള തത്വചിന്തകനും ഭരണതന്ത്രജ്ഞനും ആചാര്യനും ജീവിതത്തിന്റെ സമസ്ത മേഖലകളെയും കുറിച്ച് ആഴത്തിലുള്ള ഗ്രാഹ്യം ഉണ്ടായിരുന്ന വ്യക്തിയുമായ ചാണക്യന്റെ ഉപദേശങ്ങളും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. ജീവിതപങ്കാളിയുടെ സ്വഭാവം ഒരു വ്യക്തിയുടെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുമെന്നും ജീവിത വിജയവും പരാജയവും വരെ അവരിലൂടെ വന്നെത്തുമെന്നും അദ്ദേഹം സൂചനകള്‍ നല്കുന്നു. തന്റെ പുസ്തകമായ ചാണക്യനീതിയില്‍ ഒരു ഭാര്യയ്ക്ക് ഏറ്റവും ഉണ്ടായിരിക്കേണ്ട അഞ്ച് സ്വഭാവഗുണങ്ങളെ കുറിച്ച് ചാണക്യന് വിശദീകരിക്കുന്നുണ്ട്. ആ സ്വഭാവ ഗുണങ്ങള്‍ എല്ലാം ഉള്ള ആളെ ഭാര്യയായി ലഭിക്കുന്ന പുരുഷന് ഭാഗ്യവാനാണ്. ഏതാണ് ആ ഗുണങ്ങളെന്ന് നോക്കാം.
ബുദ്ധിസാമര്‍ത്ഥ്യം
ബുദ്ധിസാമര്‍ത്ഥ്യമുള്ള ഒരു ഭാര്യയുണ്ടായാല്‍ പുരുഷന്റെ പകുതി ജീവിതഭാരം കുറയും. ബുദ്ധിപരമായും വിവേകത്തോടെയും തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന ഭാര്യ ഭര്‍ത്താവിന്റെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരും. സ്വര്‍ഗ്ഗതുല്യമായ ജീവിതമാണ് അവര്‍ ഭര്ത്താക്കന്മാര്ക്കായി ഒരുക്കിക്കൊടുക്കുന്നത്.
കഴിവുകളും വൈദഗ്ധ്യവും
വലിയ പഠിപ്പും ജോലിയും മാത്രമല്ല, ജീവിതത്തിലെയും ദാമ്പത്യത്തിലെയും കാര്യങ്ങള്‍ നിപുണതയോടെ കൈകാര്യം ചെയ്യാനുള്ള കഴിവ്, സാമ്പത്തിക കാര്യങ്ങളിലെ വൈദഗ്ധ്യം, തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് എന്നീ ഗുണങ്ങള്‍ ഉള്ള ഭാര്യമാര്‍ ഭര്‍ത്താവിന് മാത്രമല്ല, കുടുംബത്തിനും സമൂഹത്തിനും നന്മയും സന്തോഷവും കൊണ്ടുവരും.
ഹൃദ്യമായ സംസാരം
ഭാര്യയുടെ നല്ല വാക്കുകളിലാണ് ഒരു ഭര്‍ത്താവിന്റെ സന്തോഷവും സമാധാനവും കുടികൊള്ളുന്നത്. എത്ര വലിയ പ്രതിസന്ധികളിലും ഭാര്യയുടെ അലിവുള്ള വാക്കുകള്‍ ഭര്‍ത്താവിന് സാന്ത്വമാകും. അവരുടെ വാക്കുകള്‍ ആത്മവിശ്വാസവും ധൈര്യവും നല്‍കും. വലിയ പ്രശ്നങ്ങള്‍ക്ക് മുമ്പിലും തളരാരിതിരിക്കാനുള്ള ഊര്‍ജ്ജമാകും ഭാര്യയുടെ നല്ല വാക്കുകള്‍.
വിശ്വസ്തത
വിശ്വസ്തയായ ഒരു സ്ത്രീയെ ഭാര്യയായി ലഭിക്കുന്നത് ഭാഗ്യമാണ്. പുരുഷന്റെ കാര്യത്തിലും ഇത് സത്യമാണ്. എങ്കിലും ഭാര്യ കളങ്കമില്ലാത്ത മനസ്സ് ഉള്ളവളാണെങ്കില്‍ അവളുടെ ഭര്‍ത്താവ് വിജയകിരീടം ചൂടും. ഭര്‍ത്താവിനോട് വിശ്വസ്തതയും കൂറും ഉള്ള സാന്മാര്ഗിക ജീവിതം പിന്തുടരുന്ന ഭാര്യമാര്‍ ഒരു പുരുഷന്റെ ഏറ്റവും വലിയ സ്വത്തുക്കളില്‍ ഒന്നാണ്. അവര്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകാന്‍ പുരുഷന്മാര് തയ്യാറാകും.
സദാചാരം പാലിക്കുന്നവള്‍
ചാണക്യന് പറയുന്നു, ഒരു നല്ല ഭാര്യ എപ്പോഴും ഭര്‍ത്താവിനോട് സത്യസന്ധത പുലര്‍ത്തുന്നവള്‍ ആയിരിക്കും. അവള് ജീവിതമൂല്യങ്ങള്‍ അടിയറവ് പറയുന്നവള്‍ ആയിരിക്കില്ല. വാക്കിലും പ്രവര്‍ത്തിയിലും നീതിയും നന്മയും സദാചാരവും പുലര്‍ത്തുന്നവരായിരിക്കും ഇവര്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications