Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ജീവിത വിജയം മാത്രമല്ല ആഗ്രഹിക്കുന്നത് പോലെ ജീവിക്കാന്‍ ചാണക്യന് പറയുന്നത്
ചാണക്യന്റെ നീതി ശാസ്ത്രം എപ്പോഴും ജീവിതത്തിലെ ഏറ്റക്കുറച്ചിലുകളയും സുഖദു:ഖങ്ങളേയും മാറ്റങ്ങളേയും എല്ലാം സൂചിപ്പിക്കുന്നതാണ്. പലപ്പോഴും ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ ഇതിനെക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ചാണക്യന്റെ നീതി ശാസ്ത്രത്തില്‍ ജീവിത വിജയത്തോടൊപ്പം തന്നെ ആഗ്രഹിക്കുന്നത് പോലെ ജീവിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ചെയ്യേണ്ടതിനെപ്പറ്റിയും പറയുന്നു.
അച്ചടക്കമുള്ള ജീവിതമാണെങ്കില്‍ വിജയം നിങ്ങളെ തേടി എത്തും എന്നതില്‍ സംശയം വേണ്ട. എന്നാല്‍ തുടക്കത്തില്‍ നമ്മള് നടത്തുന്ന തിരഞ്ഞെടുപ്പുകള്‍ തന്നെയാണ് ജീവിതത്തില്‍ വിജയവും സന്തോഷവും നല്‍കുന്നതും. നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ വരുത്തുന്നതിനും വിജയം കൈപ്പിടിയില്‍ ഒതുക്കുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ചാണക്യന് പറയുന്നത് അനുസരിച്ച് നമുക്ക് നോക്കാം.

രഹസ്യങ്ങള്‍ എല്ലാവരുമായും പങ്കിടരുത്
ജീവിതത്തില്‍ ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള രഹസ്യങ്ങളുണ്ടാവും. ഇതൊന്നും ഒരിക്കലും ആരുമായും പങ്കിടരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഒരു ദിവസം അത് പരസ്യമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല പലപ്പോഴും വിശ്വാസവഞ്ചനയും പ്രശ്നങ്ങളും ഇതിനെത്തുടര്‍ന്ന് സംഭവിക്കുന്നതിന് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ രഹസ്യങ്ങള്‍ പങ്കിടുമ്പോള്‍ ശ്രദ്ധിക്കണം.
തെറ്റുകളില്‍ നിന്ന് പഠിക്കുക
മറ്റൊരാളെ ഉപദേശിക്കുന്നതിന് പകരം എപ്പോഴും അവനവന്റെ തെറ്റുകള്‍ മനസ്സിലാക്കുകയും അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പഠിക്കുകയും ചെയ്യുക. ഇത് പരാജയങ്ങള്‍ ഒഴിവാക്കുന്നതിനും ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിനും സഹായിക്കുന്നു. പലപ്പോഴും തെറ്റുകളെ നിരീക്ഷിക്കുന്നതിനും ചാണക്യന് ഉപദേശിക്കുന്നു. നിങ്ങളുടെ തെറ്റുകള്‍ മറ്റൊരാള്‍ ചൂണ്ടിക്കാണിക്കുകയാണെങ്കില്‍ അതിനെ തിരിച്ചറിഞ്ഞ് തിരുത്തുന്നതിനും ശ്രദ്ധിക്കുക.
സൗഹൃദം തിരഞ്ഞെചുക്കുമ്പോള്
എപ്പോഴും സൗഹൃദം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങളുടെ സൗഹൃദത്തില്‍ വ്യാജന്മാരെ തിരിച്ചറിഞ്ഞ് മുന്നോട്ട് പോവുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ആളുകളെ ഒരു കാരണവശാലും ആരാണെങ്കിലും അന്ധമായി വിശ്വസിക്കരുത്. ഇത് പ്രശ്നങ്ങള്‍ ഉ്ണ്ടാക്കുകയും വിജയത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ്ശ്രദ്ധിക്കണം.
അച്ചടക്കം പാലിക്കുക
ഏത് കാര്യത്തിനും ആത്മനിയന്ത്രണവും അച്ചടക്കവും അനിവാര്യമാണ് എന്നത് മനസ്സിലാക്കേണ്ടതാണ്. ആഗ്രഹങ്ങളെ നിയന്ത്രിക്കുകയും ആരോഗ്യത്തോടെയുള്ള മാനസികാവസ്ഥക്കും വേണ്ടി ശ്രദ്ധിക്കുക. എപ്പോഴും ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സത്യത്തെ മുറുകെ പിടിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. എന്നാല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും തോല്‍ക്കേണ്ടി വരുകയോ ആരുടെ മുന്നിലും മുട്ടുമടക്കുകയോ വേണ്ടി വരില്ല എന്നാണ് ചാണക്യന് പറയുന്നത്.

വിദ്യാഭ്യാസമാണ് ഏറ്റവും വലിയ സമ്പത്ത്
ചാണക്യന്റെ അഭിപ്രായത്തില്‍, നിങ്ങള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്. അത് നിങ്ങളില്‍ നിന്ന് മറ്റൊരാള്‍ക്ക് ഒരിക്കലും മോഷ്ടിക്കാന്‍ സാധിക്കുകയില്ല. മാത്രമല്ല എന്നന്നേക്കും അത് നിങ്ങളുടെ കൂടെയുണ്ട് എന്നതാണ് സത്യം. അത് തന്നെയാണ് ജീവിതത്തില്‍ വിജയം കൊണ്ട് വരുന്നതും. ഇത്തരം സാഹചര്യങ്ങള്‍ ജീവിതത്തെ ഉയരത്തിലെത്തിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
നെഗറ്റീവ് ആളുകളുടെ കൂട്ടുകെട്ട് ഒഴിവാക്കുക
അഗ്നി നാശത്തിന് കാരണമാകുന്നത് പോലെയാണ് തെറ്റായ കൂട്ടുകെട്ട് ജീവിതത്തില്‍ നിങ്ങളെ നശിപ്പിക്കുന്നത്. ്നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രകാശത്തേയും ഇത് ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് നിങ്ങളുടെ വിജയത്തില്‍ നിന്ന് താഴേക്ക് വലിക്കുകയും ചെയ്യുന്നു. എപ്പോഴും ധൈര്യത്തോടെ ഇരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. എന്തിനേയും ധൈര്യപൂര്‍വ്വം നേരിടുകയാണ് പ്രധാന കാര്യം. കൂടാതെ എന്ത് കാര്യം ചെയ്യുന്നതിന് മുന്‍പും നല്ലതുപോലെ ആലോചിക്കുക എന്നും ചാണക്യന് വ്യക്തമാക്കുന്നു.



Click it and Unblock the Notifications