Latest Updates
-
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും?
ചാണക്യനീതി: ഈ 5 കാര്യങ്ങളുള്ളവര്‍ ദൈവാനുഗ്രഹത്തോടെ ജീവിക്കുന്നവര്‍, ഭാഗ്യത്താല്‍ സമ്പന്നര്‍
പൗരാണിക ഭാരതത്തില്‍ ജീവിച്ചിരുന്ന ഒരു മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനും നയതന്ത്രജ്ഞനുമായിരുന്നു ചാണക്യന്. അദ്ദേഹത്തിന്റെ നയങ്ങളുടെ ബലത്തിലാണ് ഒരു സാധാരണക്കാരനായിരുന്ന ചന്ദ്രഗുപ്ത മൗര്യന് ചക്രവര്‍ത്തി പദത്തിലേക്ക് വരെ എത്തിയത്. ചാണക്യന്റെ നയങ്ങള്‍ ഇന്നത്തെക്കാലത്തും പ്രസക്തമാണ്. ഇന്നും ആളുകള്‍ ചാണക്യന്റെ നയങ്ങള്‍ പിന്തുടരുന്നു. ഈ നയങ്ങള്‍ പാലിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് തന്റെ ജീവിതം വിജയകരമാക്കാന്‍ സാധിക്കുന്നു.
കര്‍മ്മം ആരാധനയാണ് എന്നത് വെറും വാക്കല്ല, ഒരു വസ്തുതയാണ്. ഒരു മനുഷ്യന് വലിയവനാകുന്നത് സ്വഭാവം കൊണ്ടല്ല, അവന്റെ പ്രവൃത്തി കൊണ്ടാണെന്ന് ചാണക്യന് പറയുന്നു. ഒരു മനുഷ്യന്റെ പ്രവൃത്തികളെയാണ് അവന്റെ ജീവിതാവസ്ഥയും ദിശയും നിശ്ചയിക്കുന്നത്. നല്ലതും ചീത്തയുമായ കര്‍മ്മങ്ങളുടെ ഫലം വര്‍ത്തമാന കാലത്തില്‍ മാത്രമല്ല, അടുത്ത ജന്മത്തിലും ഒരു വ്യക്തിക്ക് ലഭിക്കും. ജീവിതത്തില്‍ ചില കാര്യങ്ങള്‍ നേടിയവരെ ഭാഗ്യവാന്മാര് എന്ന് വിളിക്കുമെന്ന് ചാണക്യന് പറഞ്ഞിട്ടുണ്ട്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

നല്ല ജീവിത പങ്കാളിയുള്ളവര്‍
സുബോധവും സദ്ഗുണവുമുള്ള ഒരു ജീവിതപങ്കാളിയെ എല്ലാവര്ക്കും ജീവിതത്തില്‍ ലഭിക്കണമെന്നില്ല. ഒരു വ്യക്തിയുടെ മുന്‍ ജന്മത്തിലെ സത്കര്മങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഈ സന്തോഷം കൈവരിക്കുകയുള്ളൂ. സദ്ഗുണമുള്ള ജീവിതപങ്കാളി ഉള്ളവരെ ഭാഗ്യവാന്മാര് എന്ന് വിളിക്കുന്നുവെന്ന് ചാണക്യന് പറയുന്നു. അത്തരമൊരു സ്ത്രീക്ക് മുഴുവന്‍ കുടുംബത്തെയും പരിരക്ഷിക്കാന്‍ കഴിയും.
മറുവശത്ത്, വഴക്കാളിയായ ഒരു ഭാര്യയാണ് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ രാവും പകലും വീട്ടില്‍ കുഴപ്പങ്ങളായിരിക്കും. സ്ത്രീകളെ ബഹുമാനിക്കുന്നവര്‍ക്ക്, അവരുടെ എല്ലാ സുഖത്തിലും ദുഃഖത്തിലും കൂടെയുള്ളവര്‍ക്ക് എല്ലാ ജന്മത്തിലും പുണ്യ ഫലങ്ങള്‍ ലഭിക്കുമെന്ന് ചാണക്യന് പറയുന്നു.

പണമുള്ളവര്‍
ഇന്നത്തെക്കാലത്ത് പണമില്ലാതെ ജീവിതം ബുദ്ധിമുട്ടാകുന്നു, അതിനാല്‍ എല്ലാവര്ക്കും പണം ഉണ്ടായിരിക്കണം. ചിലര്‍ക്ക് പണം കുറവും ചിലര്‍ക്ക് കൂടുതലുമുണ്ടാകുന്നു. എന്നാല്‍ എല്ലാ മനുഷ്യര്‍ക്കും പണം ശരിയായി ഉപയോഗിക്കാനുള്ള കഴിവ് ഇല്ല. ലക്ഷ്മി ദേവിയെ ഒരിക്കലും അനാദരിക്കാത്ത, അതിന്റെ വില മനസ്സിലാക്കുന്നവര്‍ക്ക് മാത്രമേ പണം ശരിയായി ഉപയോഗിക്കാനുള്ള ഗുണം ലഭിക്കൂവെന്ന് ചാണക്യന് പറയുന്നു.
പണത്തിന്റെ ശരിയായ വിനിയോഗത്തെക്കുറിച്ച് അറിവില്ലെങ്കില്‍, ജീവിതകാലം മുഴുവന്‍ പണം ലഭിക്കാന്‍ നമ്മള് പാടുപെടേണ്ടിവരും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ പണത്താല്‍ സമ്പന്നനാണെങ്കില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ ധാരാളം സന്തോഷം ലഭിക്കും. അത്തരം ആളുകള്‍ ഭാഗ്യമുള്ളവരാണെന്ന് ചാണക്യന് വിശ്വസിച്ചിരുന്നു.

ദാനശീലര്‍
യഥാര്‍ത്ഥ മനസ്സോടെ ചെയ്യുന്ന ദാനം ദരിദ്രനെപ്പോലും സമ്പന്നനാക്കുന്നു. ജീവകാരുണ്യ മനോഭാവമുള്ളവര്‍ ജീവിതത്തില്‍ എപ്പോഴും പുരോഗതി കൈവരിക്കുമെന്ന് ചാണക്യന് പറഞ്ഞിട്ടുണ്ട്. ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും അവര്‍ക്ക് ഭാഗ്യം ലഭിക്കുന്നു. ദാനം ചെയ്യാനുള്ള മനസ്ഥിതി ലോകത്ത് എല്ലാവര്ക്കും ലഭിക്കില്ല.
മറ്റുള്ളവര്‍ക്കായി എന്തെങ്കിലും ദാനം ചെയ്യാനുള്ള ആഗ്രഹം നിങ്ങളില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ്. ദാനം നല്കുന്ന വ്യക്തി മറ്റുള്ളവരുടെ ജീവിതത്തെ മനോഹരമാക്കുക മാത്രമല്ല, പുണ്യം നേടുന്നതിലൂടെ സ്വന്തം കുടുംബത്തെയും ജീവിതത്തെയും സമ്പന്നമാക്കുന്നുവെന്ന് ചാണക്യന് പറയുന്നു.

രണ്ട് നേരം ഭക്ഷണം കഴിക്കുന്നവര്‍
രണ്ട് നേരം ഭക്ഷണം കഴിക്കാന്‍ ലഭിക്കുന്ന ഒരു വ്യക്തി സ്വയം ഭാഗ്യവാനാണെന്ന് ചാണക്യന് വിശ്വസിച്ചു. കാരണം, നിങ്ങള്‍ക്ക് ചുറ്റും അനേകലക്ഷം പേര് പട്ടിണികിടക്കുന്നവരാണ്. ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാത്ത നിരവധി പേര് ലോകത്തുണ്ട്. ആ അവസ്ഥ വച്ച് നോക്കിയാല്‍, സ്ഥിരമായി രണ്ടുനേരം ഭക്ഷണം ലഭിക്കുന്ന ഒരു വ്യക്തി സ്വയം ഭാഗ്യവാനാണെന്ന് വിശ്വസിക്കണമെന്ന് ചാണക്യന് നിര്‍ദേശിക്കുന്നു.
അതുപോലെ, ഭക്ഷണം ദഹിക്കാനുള്ള ശക്തി ലഭിച്ചവരെ മഹാഭാഗ്യവാന്മാര് എന്ന് വിളിക്കാമെന്നും ചാണക്യന് പറയുന്നു. എത്ര നല്ല ഭക്ഷണം കഴിച്ചാലും ദഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ശരീരം പാഴാകാന്‍ തുടങ്ങും, രോഗങ്ങള്‍ നിങ്ങളെ വലയം ചെയ്യും.

തൊഴിലില്‍ വൈദഗ്ധ്യമുള്ളവര്‍
നല്ല തൊഴില്‍ നൈപുണ്യം ഉള്ള ഒരു വ്യക്തി വളരെ ഭാഗ്യവാന്മാരാണെന്ന് ചാണക്യന് പറയുന്നു. അവര്‍ക്ക് ലോകത്തിന്റെ ഏതു കോണില്‍ എത്തിയാലും ജീവിക്കാന്‍ സാധിക്കും. എന്നാല്‍ ഒരാള്‍ ഒരിക്കലും തന്റെ കഴിവുകളില്‍ അഹങ്കരിക്കരുത്. കാരണം എപ്പോള്‍ വേണമെങ്കിലും നമ്മുടെ വിധി മാറിയേക്കാമെന്നും ചാണക്യന് പറയുന്നു.



Click it and Unblock the Notifications
