Latest Updates
-
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
എതിരാളികള്‍ പോലും ബഹുമാനിക്കും, ജീവിതം എന്നും വിജയിച്ച് നില്ക്കാന് ചാണക്യന് പറയുന്ന തന്ത്രം
Chanakya Niti: മഹാ പണ്ഡിതനും തന്ത്രജ്ഞനുമായിരുന്നു ആചാര്യ ചാണക്യന്. അദ്ദേഹത്തിന്റെ നയങ്ങള്‍ ഇന്നും ജനങ്ങളെ നയിക്കുന്നു. ചാണക്യനീതിയില്‍ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ചാണക്യന് പരാമര്‍ശിച്ചിട്ടുണ്ട്. സന്തോഷകരമായ ജീവിതത്തിന്റെ പല രഹസ്യങ്ങളും ഇതില്‍ പറഞ്ഞിട്ടുണ്ട്. ഈ നയങ്ങളിലൂടെ ഒരു വ്യക്തിക്ക് തന്റെ ജീവിതം മെച്ചപ്പെടുത്താന്‍ കഴിയും. ധര്‍മ്മ-അധര്‍മ്മം, കര്‍മ്മം, പാപം-പുണ്യങ്ങള്‍ എന്നിവ കൂടാതെ, ചാണക്യന് തന്റെ നയത്തില്‍ ഒരു വ്യക്തിയുടെ വിജയത്തിനായുള്ള നിരവധി മന്ത്രങ്ങളും നല്‍കിയിട്ടുണ്ട്. നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കണമെങ്കില്‍, ആചാര്യ ചാണക്യന്റെ ഈ വാക്കുകള്‍ തീര്‍ച്ചയായും പിന്തുടരുക. ചാണക്യന്റെ തത്വങ്ങളും ആശയങ്ങളും സ്വീകരിക്കുന്നതിലൂടെ, നിങ്ങള്‍ക്ക് വളരെ വേഗം ജീവിതത്തില്‍ വിജയം നേടാനാകും.
ജയവും തോല്‍വിയും ജീവിതത്തില്‍ സ്ഥിരമായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ശരിയായ പാതയില്‍ തുടര്‍ച്ചയായി നടക്കുന്നവര്‍ക്കേ പുരോഗതി കൈവരിക്കാനാകൂ. ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ ചില കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ആ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നിങ്ങള്‍ ജീവിക്കുകയാണെങ്കില്‍ നിങ്ങളെ വിജയിക്കുന്നതില്‍ നിന്ന് തടയാന്‍ ആര്‍ക്കും കഴിയില്ല.

ആദ്യത്തെ കാര്യം
ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, ജീവിതത്തില്‍ വിജയം കൊണ്ടുവരുന്ന ആദ്യ കാര്യം എന്തെന്നാല്‍ നിങ്ങളുടെ ലക്ഷ്യം നേടണമെങ്കില്‍ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് പൂര്‍ണ്ണമായ ബോധം നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം എന്നതാണ്. ജോലി സാഹചര്യം, സ്ഥലം, നിങ്ങളുടെ സഹപ്രവര്‍ത്തകര്‍, സഹപ്രവര്‍ത്തകരുടെ മനോഭാവം, അവസരങ്ങള്‍ തുടങ്ങിയവ കാര്യങ്ങളെല്ലാം നിങ്ങള്‍ മുന്‍കൂട്ടി കാണണം. അല്ലാത്തപക്ഷം, സാഹചര്യങ്ങളെക്കുറിച്ച് അറിയാത്ത ഒരു വ്യക്തി അവരുടെ ജോലികളില്‍ തെറ്റ് വരുത്തുകയും പരാജയം നേരിടേണ്ടിവരികയും ചെയ്യുന്നു.
രണ്ടാമത്തെ കാര്യം
കാലത്തിന്റെ ആവശ്യങ്ങള്‍ എന്താണെന്ന് എപ്പോഴും അറിഞ്ഞിരിക്കണം. അതനുസരിച്ച് നിങ്ങളുടെ പ്രവൃത്തി നടത്തണം. നിങ്ങളുടെ സന്തോഷവും സങ്കടവും മനസ്സില്‍ വെച്ചുകൊണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യുക. സന്തോഷകരമായ സമയങ്ങളില്‍ നിങ്ങള്‍ നന്നായി പ്രവര്‍ത്തിക്കണമെന്നും സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കിലും ക്ഷമയോടെ നിങ്ങളുടെ ജോലി തുടരണമെന്നും ആചാര്യ ചാണക്യന് പറയുന്നു. നിങ്ങള്‍ക്ക് ക്ഷമ നഷ്ടപ്പെട്ടാല്‍, നിങ്ങളുടെ ജോലിയും പാഴാകും.
മൂന്നാമത്തെ കാര്യം
ജീവിതത്തില്‍ പുരോഗതിയുണ്ടാകണമെങ്കില്‍, ചാണക്യനീതിയുടെ മൂന്നാമത്തെ തത്വം അനുസരിച്ച്, ആളുകള്‍ അവരുടെ കഴിവുകള്‍ മനസ്സില്‍ വച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണം. അല്ലാത്തപക്ഷം വിജയം നേടാനുള്ള സാധ്യത കുറവായിരിക്കും. അത് നിങ്ങളുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുന്നു. ഓരോരുത്തര്‍ക്കും സ്വന്തം കഴിവില്‍ ഒരു വിശ്വാസമുണ്ടായിരിക്കണം. ഒരു ജോലിക്ക് ഇറങ്ങുമ്പോള്‍ അത് തങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുമോ എന്ന് സ്വയം ചോദിക്കുക. എങ്കില്‍ മാത്രമേ ഏറ്റെടുക്കുന്ന ജോലി വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും.
നാലാമത്തെ കാര്യം
മിത്രത്തെയും ശത്രുവിനെയും വേര്‍തിരിച്ചറിയാന്‍ കഴിവുള്ള ഒരു വ്യക്തിക്ക് മാത്രമേ ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ കഴിയൂ എന്ന് ചാണക്യന് പറയുന്നു. കാരണം, യഥാര്‍ത്ഥ സുഹൃത്തുക്കളുടെ സഹായത്തോടെ നിങ്ങള്‍ക്ക് നിങ്ങളുടെ ജോലി മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയും. ശത്രുക്കളുടെ വേഷം ധരിച്ച് നിങ്ങളെ സഹായിക്കാനെത്തുന്ന സുഹൃത്തുക്കള്‍ നിങ്ങളെ പരാജയപ്പെടുത്താനുള്ള എല്ലാ ശ്രമവും നടത്തും. അവര്‍ നിങ്ങളുടെ എല്ലാ കഠിനാധ്വാനത്തെയും നശിപ്പിക്കും. അതിനാല്‍, ശരിയായ വ്യക്തികളെ തിരിച്ചറിയാന്‍ പഠിക്കുക.



Click it and Unblock the Notifications
