Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ചാണക്യനീതി: കൂടെ നിന്ന് ചതിക്കും, ഈ ആളുകളുമായുള്ള ചങ്ങാത്തം മണ്ടത്തരം
ലോകത്തിലെ തന്നെ ഏറ്റവും മികച്ച പണ്ഡിതന്മാരില്‍ ഒരാളായി ചാണക്യനെ കണക്കാക്കപ്പെടുന്നു. സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രീയം, നയതന്ത്രം എന്നിവയില്‍ അഗാധമായ അറിവുള്ള മനുഷ്യനായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. പ്രാചീനകാലത്ത് ചാണക്യന്‍ പറഞ്ഞ നയങ്ങള്‍ അന്നത്തെക്കാലത്ത് എന്നപോലെതന്നെ ഇന്നത്തെക്കാലത്തും സമൂഹത്തിന് ഉപകാരപ്രദമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ആളുകളെ ജീവിതത്തില്‍ വിജയത്തിനായി പോരാടാന്‍ പ്രേരിപ്പിക്കുന്നവയാണ്.
ചാണക്യന്റെ നീതിശാസ്ത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പല കാര്യങ്ങളും കഠിനമായി തോന്നിയേക്കാം. പക്ഷേ അവ മനുഷ്യനെ ജീവിതസത്യത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നു. ഒരു വ്യക്തി ചാണക്യനീതിയിലെ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചാല്‍, അവന് ജീവിതത്തില്‍ അനാവശ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. മാത്രമല്ല, വിജയകരവും സംതൃപ്തവുമായ ജീവിതം നയിക്കാനും കഴിയുന്നതായിരിക്കും. ചാണക്യന്‍ തന്റെ നീതിശാസ്ത്രത്തില്‍ ചിലതരം ആളുകളില്‍ നിന്ന് അകന്നു നില്‍ക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരക്കാരുമായുള്ള ചങ്ങാത്തം നിങ്ങളെ അപകടത്തിലേക്ക് തള്ളിവിടുമെന്നും ചാണക്യന്‍ പറയുന്നു.

പാപം ചെയ്യുന്നവരുമായി സൗഹൃദം പാടില്ല
ചാണക്യന്‍ തന്റെ നീതി ശാസ്ത്രത്തില്‍ വിശദീകരിക്കുന്നത് എന്തെന്നാല്‍ പാപം ചെയ്യുന്നവരുമായി സൗഹൃദം പാടില്ല എന്നാണ്. അത്തരമൊരു വ്യക്തിയുമായുള്ള സൗഹൃദം നിങ്ങളെ എപ്പോള്‍ വേണമെങ്കിലും കുഴപ്പത്തിലാക്കിയേക്കാം. പാപം ചെയ്യുന്ന ഒരു വ്യക്തി ഒരിക്കലും നിങ്ങളുടെ കുടുംബത്തിനും സന്തോഷം നല്‍കില്ല. ഇതുമൂലം നിങ്ങളുടെ പ്രശ്‌നങ്ങള്‍ എപ്പോള്‍ വേണമെങ്കിലും വര്‍ദ്ധിച്ചേക്കാം.
ദുശ്ശീലങ്ങള്‍ ഉള്ളവരില്‍ നിന്ന് അകന്നുനില്‍ക്കുക
ചാണക്യന്റെ അഭിപ്രായത്തില്‍ ഒരാള്‍ എപ്പോഴും ദുഷ്ടന്മാരില്‍ നിന്ന് അകന്നു നില്‍ക്കണം. ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, മോശം ശീലങ്ങളാല്‍ ചുറ്റപ്പെട്ട ഒരു വ്യക്തിയുമായുള്ള സൗഹൃദം നിങ്ങള്‍ക്ക് ഒരിക്കലും പ്രയോജനകരമല്ല. അത്തരക്കാരുടെ ദുശ്ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെയും ബാധിച്ചേക്കാം. ഒരു ദുഷ്ടന് എപ്പോള്‍ വേണമെങ്കിലും നിങ്ങളോട് മോശമായ കാര്യങ്ങള്‍ ചെയ്യാനും നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കുഴപ്പം വരുത്താനും കഴിയും.
മോശം സ്ഥലത്ത് താമസിക്കുന്നവരുമായി സൗഹൃദം സ്ഥാപിക്കരുത്
ചാണക്യന്‍ തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നത് മോശമായ, അതായത് തെറ്റായ സ്ഥലത്ത് ജീവിക്കുന്ന ഒരു വ്യക്തിയുമായി ചങ്ങാത്തം കൂടരുത് എന്നാണ്. മോശമായ സ്ഥലത്ത് താമസിക്കുന്ന ഒരാള്‍ക്ക് ആ സ്ഥലത്തെ ദോഷങ്ങളില്‍ നിന്ന് വളരെക്കാലം അകന്നുനില്‍ക്കാന്‍ കഴിയില്ല. അത്തരമൊരു വ്യക്തിയുമായുള്ള സൗഹൃദം നിങ്ങളുടെ ജീവിതത്തെ മോശമായി ബാധിക്കും. അതിനാല്‍, നല്ല ആളുകള്‍ക്കിടയില്‍ നല്ല സ്ഥലത്ത് ജീവിക്കുന്ന വ്യക്തികളുമായി മാത്രം സൗഹൃദം സ്ഥാപിക്കുക.
മുതിര്‍ന്നവരോട് മോശമായി പെരുമാറുന്നവരുമായി സൗഹൃദം പാടില്ല
ചാണക്യന്‍ തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നു, ഒരു വ്യക്തി ഒരിക്കലും മോശമായ ഒരു സുഹൃത്തിനെ ഉണ്ടാക്കരുത്. മാതാപിതാക്കളെയും ഭാര്യയെയും കുട്ടികളെയും ബഹുമാനിക്കാത്ത, മുതിര്‍ന്നവരോട് നല്ല രീതിയില്‍ പെരുമാറാത്ത ഒരാളുമായി ഒരിക്കലും സൗഹൃദം സ്ഥാപിക്കരുതെന്ന് ചാണക്യന്‍ നീതി ശാസ്ത്രത്തില്‍ പറയുന്നു. ജന്മം നല്‍കിയ മാതാപിതാക്കളെ പോലും ബഹുമാനിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് മറ്റൊരാളുമായി എങ്ങനെ സൗഹൃദം നിലനിര്‍ത്താന്‍ കഴിയുമെന്ന് ചാണക്യന്‍ ചാണക്യനീതിയിലൂടെ ചോദിക്കുന്നു.

അത്യാഗ്രഹിയായവര്‍
ചാണക്യനീതി പ്രകാരം, സ്വാര്‍ത്ഥരും അത്യാഗ്രഹികളുമായ ആളുകളില്‍ നിന്ന് എപ്പോഴും അകലം പാലിക്കണം. അവര്‍ സ്വന്തം നന്മയെക്കുറിച്ചാണ് എപ്പോഴും ചിന്തിക്കുന്നത്. സ്വാര്‍ത്ഥനായ ഒരാള്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി എന്തും ചെയ്യാന്‍ തയ്യാറാകും. അത്തരം ആളുകള്‍ കൂടുതല്‍ അപകടകാരികളാണ്. അവരുടെ നേട്ടത്തിനായി ആരെയും വഞ്ചിക്കാന്‍ അവര്‍ മുതിരും. അതുകൊണ്ട് അത്യാഗ്രഹിയും സ്വാര്‍ത്ഥരുമായ സുഹൃത്തുക്കളില്‍ നിന്ന് നിങ്ങള്‍ അകലം പാലിക്കണമെന്ന് ചാണക്യന്‍ പറയുന്നു.
സ്വാര്‍ത്ഥരായ ആളുകളുമായി സൗഹൃദം പാടില്ല
ചാണക്യന്റെ അഭിപ്രായത്തില്‍, ശത്രുവിനെയും മിത്രത്തെയും വേര്‍തിരിക്കാന്‍ കഴിയാത്തവന്‍ പിന്നീട് കഠിനമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതില്‍ വളരെയധികം ശ്രദ്ധിക്കണമെന്ന് ചാണക്യന്‍ പറയുന്നു. മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കുമ്പോള്‍ ഒരാള്‍ വളരെയേറെ ജാഗ്രത പാലിക്കണം. സ്വാര്‍ത്ഥരായ ആളുകളില്‍ നിന്ന് അകലം പാലിക്കുക. സ്വാര്‍ത്ഥരായ സുഹൃത്തുക്കള്‍ നിങ്ങളെ അവരുടെ ആവശ്യത്തിനായി ഉപയോഗിക്കുകയും ആവശ്യം കഴിയുമ്പോള്‍ തള്ളിപ്പറയുകയും ചെയ്യും.
പിന്നില്‍ നിന്ന് കുത്തുന്നവരുമായി സൗഹൃദം പാടില്ല
മുന്നില്‍ നില്‍ക്കുമ്പോള്‍ മധുരമായി സംസാരിക്കുകയും, പിന്നില്‍ നിന്ന് നിങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ ഒരിക്കലും സുഹൃത്തുക്കളാക്കരുത്. അങ്ങനെയുള്ള കൂട്ടുകാരന്‍ വിഷം കലര്‍ന്ന കുടം പോലെയാണ്. പുറത്ത് മധുരവും ഉള്ളില്‍ തിന്മയും ഉള്ള ഒരു വ്യക്തിയെ സുഹൃത്ത് എന്ന് വിളിക്കാനാവില്ല. അത്തരമൊരു സുഹൃത്ത് നിങ്ങളുടെ വ്യക്തിപരവും സാമൂഹികവുമായ പ്രശസ്തി കളങ്കപ്പെടുത്തും. അത്തരക്കാരെ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് അകറ്റിനിര്‍ത്തണം.



Click it and Unblock the Notifications











