Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചാണക്യനീതി: മറ്റുള്ളവര്‍ക്ക് അളവറിഞ്ഞ് ദാനം ചെയ്യണം, ഇല്ലെങ്കിലുള്ള ദോഷഫലം ഇത്
ഏറ്റവും പുണ്യ നല്കുന്ന പ്രവൃത്തികളിലൊന്നായി ദാനത്തെ കണക്കാക്കുന്നു. നമ്മള് ചെയ്യുന്ന ദാനധര്‍മ്മത്തിന് ഇരട്ടി ഫലം നമ്മുടെ ജീവിതത്തില്‍ തിരികെ ലഭിക്കുമെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ഇക്കാരണത്താല്‍ തന്നെ നിങ്ങള്‍ ക്ഷേത്രങ്ങളില്‍ പോകുമ്പോഴോ മറ്റോ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുന്നു. പണം, ഭക്ഷണം, വസ്ത്രം തുടങ്ങിയ എന്തും നിങ്ങള്‍ക്ക് ദാനം ചെയ്യാം.
പാവപ്പെട്ടവര്‍ക്കായി നല്കുന്ന ദാനകര്‍മ്മം നിങ്ങള്‍ക്ക് പുണ്യഫലം നല്‍കും. എന്നിരുന്നാലും, ചാണക്യന് തന്റെ ചാണക്യനീതിയില്‍ ദാനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അളവറിഞ്ഞ് ദാനം ചെയ്തില്ലെങ്കില്‍ നിങ്ങളുടെ ജീവിതം തന്നെയാണ് കഷ്ടത്തിലാകുന്നത് എന്ന് ചാണക്യന് പറയുന്നു. ദാനത്തെക്കുറിച്ച് ചാണക്യനീതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ചാരിറ്റിയെക്കുറിച്ച് ചാണക്യന് പറയുന്നത്
തന്റെ കഴിവിനനുസരിച്ച് ദാനം ചെയ്യുന്ന വ്യക്തിക്ക് എപ്പോഴും സന്തോഷകരമായ ജീവിതം നയിക്കാനാകും. അങ്ങനെയുള്ള ഒരാള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും പണത്തിന്റെ പ്രശ്നം ഉണ്ടാകില്ല. ഒരു മനുഷ്യന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല പ്രവൃത്തികളില്‍ ഒന്നായാണ് ദാനധര്‍മ്മത്തെ ചാണക്യന് വിശേഷിപ്പിച്ചത്. എന്നാല്‍, ഒരു വ്യക്തി അളവില്‍ക്കൂടുതല്‍ ദാനം ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം പറയുന്നു. ഒരാള്‍ അയാളുടെ ധനസ്ഥിതി അറിയാതെ ദാനം ചെയ്താല്‍ ആ വ്യക്തി ജീവിതത്തില്‍ ഒരിക്കലെങ്കിലും വലിയ പ്രശ്നത്തില്‍ അകപ്പെടുമെന്നു ചാണക്യന് പറയുന്നു.
ഈ തെറ്റ് ചെയ്യരുത്
ചാണക്യന്റെ അഭിപ്രായത്തില്‍, ശരിയായി ചിന്തിക്കാതെ ആര്‍ക്കും ഒന്നും ദാനം ചെയ്യരുത്. മുന്‍വിധികളില്ലാത്ത ദാനധര്‍മ്മം നടത്തുന്നവര്‍ എല്ലാം മറ്റുള്ളവര്‍ക്ക് ദാനമായി നല്കുന്നു. ഇതുകാരണം ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്താല്‍ അവര്‍ അവരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നു. ഈ തെറ്റ് ചെയ്യുന്ന ഒരാള്‍ പിന്നീടുള്ള ജീവിതത്തില്‍ കടക്കെണിയിലായേക്കാം. ഇത്തരം ആളുകള്‍ക്ക് തന്റെ ദൈനംദിന ചെലവുകള്‍ക്കായി മറ്റുള്ളവരില്‍ നിന്ന് കടം വാങ്ങേണ്ടതായി പോലും വന്നേക്കാമെന്ന് ചാണക്യന് പറയുന്നു.
കഴിവിനപ്പുറം ദാനം ചെയ്യുന്നതിന്റെ ദോഷഫലം
ഒരുവന് കടക്കെണിയിലാകുന്നത് സ്വന്തം കഴിവിനപ്പുറം ദാനം ചെയ്യുന്നതുകൊണ്ടാണ്. അത്തരം ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും ധാരാളം കാണാന്‍ കഴിയും. പണമുള്ളപ്പോള്‍ തങ്ങളാല്‍ കഴിയുന്നത്ര സംഭാവന ചെയ്യുന്ന ഉദാഹരണങ്ങള്‍ നമുക്കുചുറ്റുമുണ്ട്. ഒരു വ്യക്തി ദാനം ചെയ്യുമ്പോള്‍ അവന്റെ സമ്പത്തില്‍ ശ്രദ്ധ ചെലുത്തണം. തന്റെ സമ്പത്തിന് അനുസരിച്ച് മാത്രം ദാനം ചെയ്യണം എന്ന് ചാണക്യന് പറയുന്നു. ഒരിക്കലും വരവില്‍ കവിഞ്ഞ് പണം ചെലവാക്കരുത്.

പണത്തെക്കുറിച്ച് ചാണക്യന് പറയുന്നത്
ചാണക്യന് പറയുന്നത് പണം എപ്പോഴും ആവശ്യമുള്ള സമയങ്ങളില്‍ മാത്രം ചെലവഴിക്കണമെന്നാണ്. ബാക്കി പണം നിങ്ങള്‍ ലാഭിക്കണം. പണം ഒരിക്കലും വിവേചനരഹിതമായി ചെലവഴിക്കരുത്. ഇത് ചെയ്താല്‍, ഇന്നല്ലെങ്കില്‍ മറ്റൊരിക്കല്‍ നിങ്ങള്‍ കുഴപ്പത്തിലാകുമെന്ന് ഉറപ്പാണ്.
ദാനം ചെയ്യുന്നതില്‍ നിന്ന് ഒരിക്കലും പിന്മാറരുത്
കഴിയുന്നിടത്തോളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് ചാണക്യന് പറയുന്നു. ദാനശീലം നമ്മുടെ ജീവിതവും മറ്റുള്ളവരുടെ ജീവിതവും സന്തോഷകരമാക്കാന്‍ കഴിയുന്ന ഒരു യോഗ്യമായ പ്രവൃത്തിയാണ്. ദാനം ചെറിയതോ വലിയതോ ആയാലും അത് ശരിയായ സ്ഥലത്ത് മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ദൈവം നിങ്ങളില്‍ പ്രസാദിക്കും.
പുണ്യസ്ഥലങ്ങളില്‍ ദാനം ചെയ്യുക
ചാണക്യനീതിയുടെ അഭിപ്രായത്തില്‍, പുണ്യ സ്ഥലങ്ങളില്‍ സംഭാവന നല്കുന്നതില് നിന്ന് ഒരിക്കലും പിന്തിരിയരുത്. ഒരു പുണ്യസ്ഥലത്ത് ദാനം ചെയ്യുന്നതിലൂടെ നമുക്ക് ധാരാളം പുണ്യം ലഭിക്കും. അത്തരം സംഭാവനകള്‍ നല്‍കുന്നതിലൂടെ, അവിടെ വരുന്ന ഭക്തര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സഹായിക്കുക മാത്രമല്ല, വിശക്കുന്ന നൂറുകണക്കിന് ആളുകള്‍ക്ക് ഭക്ഷണം നല്‍കാനും കഴിയും. അതിനാല്‍, സാമൂഹികവും മതപരവുമായ ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നത് വളരെ ശുഭകരമാണ്.



Click it and Unblock the Notifications
