Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ദാമ്പത്യത്തിന്റെ ആണിക്കല്ല് ഈ ചാണക്യതന്ത്രം, ഭാര്യാഭര്ത്താക്കന്മാര് അറിയേണ്ട 6 കാര്യം
മനുഷ്യനന്മയ്ക്കായി ആചാര്യ ചാണക്യന് പറഞ്ഞ വിലയേറിയ വാക്കുകള്‍ വളരെ പ്രസിദ്ധമാണ്. പുരാതന കാലത്ത് ചാണക്യന് പറഞ്ഞ പല കാര്യങ്ങളും ഇന്നത്തെ കാലത്തും പ്രസക്തമായി തുടരുന്നുണ്ട്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ചാണക്യനീതിയില്‍ പ്രതിപാദിക്കുന്നുണ്ട്. വിവാഹ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും പൊതുജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളും ചാണക്യനീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇവ സ്വീകരിച്ചാല്‍ നിങ്ങളുടെ ജീവിതം സന്തോഷകരമാക്കാന്‍ കഴിയും.
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ആചാര്യ ചാണക്യന് തന്റെ ചാണക്യനീതിയില്‍ വിശദമായി വിശദീകരിച്ചിട്ടുണ്ട്. സന്തുഷ്ട ദാമ്പത്യത്തിനായി ചാണക്യന് ചില കാര്യങ്ങള്‍ പറയുന്നുണ്ട്. ഭാര്യയായാലും ഭര്‍ത്താവായാലും ഈ കാര്യങ്ങള്‍ ശീലിച്ചാല്‍ നിങ്ങള്‍ക്ക് ദാമ്പത്യജീവിതത്തില്‍ തിരിച്ചടി നേരിടേണ്ടിവരില്ല. സന്തുഷ്ടകരമായ ദാമ്പത്യ ജീവിതം ഉറപ്പുനല്‍കുന്ന ചില ചാണക്യതന്ത്രങ്ങള്‍ ഇതാ.

മര്യാദ പാലിക്കുക
ചാണക്യനീതി പ്രകാരം, സന്തുഷ്ടകരമായ ദാമ്പത്യബന്ധത്തിന് പ്രധാനമാണ് മര്യാദ. നിങ്ങളുടെ സംസാരത്തില്‍ എപ്പോഴും മാധുര്യവും പെരുമാറ്റത്തില്‍ വിനയവും കാത്തുസൂക്ഷിക്കുക. അത്തരം വ്യക്തികള്‍ എല്ലാവരുടെയും ഹൃദയം കീഴടക്കുന്നവരാണ്. അതിനാല്‍ നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും എല്ലായ്പ്പോഴും മര്യാദ പുലര്‍ത്തുക.
അഹന്ത ഒഴിവാക്കുക
പല പ്രശ്നങ്ങളെയും വിളിച്ചുവരുത്തുന്ന ഒരു വിപത്താണ് അഹന്ത. ശക്തമായ ഒരു ബന്ധത്തില്‍ പോലും വിള്ളല്‍ വീഴാന്‍ കെല്പുള്ള സ്വഭാവമാണിത്. പങ്കാളിയില്‍ ആര്‍ക്കെങ്കിലും അഹന്ത വന്നാല്‍ ആം ബന്ധം വഷളാകാന്‍ തുടങ്ങുന്നു. ചാണക്യ നിതിയുടെ അഭിപ്രായത്തില്‍, നിങ്ങളുടെ ബന്ധങ്ങളില്‍ ഒരിക്കലും ഈഗോ പാടില്ല. അഹന്ത ഒഴിവാക്കി നിര്‍ത്തിയാല്‍ നിങ്ങള്‍ക്ക് സന്തുഷ്ടകരമായ ദാമ്പത്യജീവിതം എക്കാലവും നയിക്കാനാകും.
പരസ്പര ബഹുമാനം
ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ എപ്പോഴും പരസ്പരം ബഹുമാനം കാത്തുസൂക്ഷിക്കണം. എങ്കില്‍ മാത്രമേ ദാമ്പത്യബന്ധത്തില്‍ മഹത്വം ഉണ്ടാകൂ. എല്ലാ ബന്ധങ്ങളിലും മാന്യത കാത്തുസൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. കോപത്താല്‍ മറ്റൊരാളെ അപമാനിക്കാന്‍ ശ്രമിക്കരുത്. നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ ബഹുമാനിക്കുന്നില്ലെങ്കില്‍, ആ ബന്ധം അധികകാലം നിലനില്‍ക്കില്ല. മറ്റുള്ളവരെ ബഹുമാനിക്കുന്ന വ്യക്തികള്‍ക്ക് എല്ലാവരുടെയും സഹകരണം ലഭിക്കുന്നു.
വിശ്വാസം
ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം വിശ്വാസമാണെന്ന് ചാണക്യന് പറയുന്നു. ഒരു ബന്ധം വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം വളരെ ലോലമാണ്. ഭര്‍ത്താവും ഭാര്യയുമാണെങ്കിലും കാമുകീകാമുകന്മാരാണെങ്കിലും പരസ്പര ബന്ധം ശക്തിപ്പെടുത്താന്‍ വിശ്വാസം പ്രധാനമാണ്. പങ്കാളികള്‍ തമ്മില്‍ അചഞ്ചലമായ വിശ്വാസമുണ്ടെങ്കില്‍, ജീവിതത്തിലെ ഏത് പ്രതിസന്ധികളെയും എളുപ്പത്തില്‍ നേരിടാന്‍ അവര്‍ക്ക് കഴിയും. നേരെമറിച്ച്, ബന്ധത്തില്‍ വിശ്വാസക്കുറവുണ്ടാകാന്‍ തുടങ്ങിയാല്‍ ആ ബന്ധം തല്‍ക്ഷണം തകരും.
കോപം പാടില്ല
കോപം ഒരു വ്യക്തിയെ ദോഷകരമായി ബാധിക്കും. കോപം എന്ന വികാരം, ഒരു വ്യക്തിയുടെ എല്ലാ ബന്ധങ്ങളും നശിക്കുന്നതിന് കാരണമായി കണക്കാക്കപ്പെടുന്നു. ഭാര്യാഭര്ത്താക്കന്മാരില് ആര്‍ക്കെങ്കിലും ദേഷ്യം ഉണ്ടെങ്കില്‍ ദാമ്പത്യജീവിതത്തില്‍ ഒരിക്കലും സമാധാനം ഉണ്ടാകില്ല. അത്തരമൊരു സാഹചര്യത്തില്‍, സംഘര്‍ഷ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ദാമ്പത്യ ജീവിതം ദുര്‍ബലമാവുകയും ചെയ്യുന്നു.
മൂന്നാമതൊരാളെ ഇടപെടുത്താതിരിക്കുക
നിങ്ങളുടെ ദാമ്പത്യ ജീവിതം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ രഹസ്യങ്ങള്‍ നിങ്ങള്‍ക്കൊപ്പം തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ബന്ധത്തില്‍ മൂന്നാമതൊരാളെ ഉള്‍പ്പെടുത്തിയാല്‍, നിങ്ങള്‍ തമ്മിലുള്ള പ്രശ്നം വഷളാകും. അതിനാല്‍ ഭാര്യാഭര്‍തൃ ബന്ധത്തിനിടയില്‍ മൂന്നാമതൊരു വ്യക്തിയെ ഒരിക്കലും കടന്നുവരാന്‍ വിടാതിരിക്കുക.



Click it and Unblock the Notifications
