Latest Updates
-
വീടിനുള്ളിൽ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും വായു ശുദ്ധീകരണവും അറിയാം -
ശരദ് പൗർണമി 2026: ചന്ദ്രോദയ സമയം അറിയാം; പായസം വെക്കാനും പൂജയ്ക്കും തയ്യാറെടുക്കൂ -
അതിതീവ്ര മഴയിൽ കേരളവും തമിഴ്നാടും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത വേണം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
ധൈര്യമായി ഒസെംപിക് കഴിച്ചോളൂ; തടി കുറയ്ക്കാൻ റാം കപൂർ പറയുന്ന ആ രഹസ്യം ഇതാണ് -
ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടി20: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; സഞ്ജു സാംസണിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ -
പഞ്ചക് കാലം അവസാനിക്കുന്നു: ഒക്ടോബർ 25-ന് ശേഷം ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ശുക്രാസ്തമയം അവസാനിക്കുന്നു; ഒക്ടോബർ 29-ന് ശേഷം വിവാഹങ്ങൾക്കും ശുഭകാര്യങ്ങൾക്കും തുടക്കമിടാമോ? -
ശനി പ്രദോഷം ഇന്ന്: ശിവപൂജയ്ക്ക് ഉത്തമ സമയം, രാഹുകാലവും ഹർഷണ യോഗവും അറിയാം -
കർവാ ചൗത്ത് 2026: വ്രതമെടുക്കുന്നവർ അറിയേണ്ടതെല്ലാം, ചന്ദ്രോദയ സമയം മുതൽ സർഗി വരെ
ചാണക്യനീതി: വിദ്യാര്‍ത്ഥികള്‍ക്ക് വിജയമന്ത്രം ചാണക്യന്റെ ഈ വാക്കുകള്‍
പൗരാണിക ഭാരതത്തില്‍ ജീവിച്ചിരുന്ന മഹാപണ്ഡിതനായിരുന്ന ചാണക്യന്. അദ്ദേഹം തന്റെ നയങ്ങളിലൂടെ ജീവിതത്തിന്റെ എല്ലാ മേഖലകളെക്കുറിച്ചും വിശദമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ചാണക്യ നീതിയില്‍ പല കാര്യങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്. അത് പിന്തുടരുന്നതിലൂടെ നിങ്ങള്‍ക്ക് ഏത് പ്രശ്നത്തില്‍ നിന്നും കരകയറാന്‍ സാധിക്കും. ഇതുകൂടാതെ ചാണക്യന് വിദ്യാര്‍ത്ഥികളുടെ ജീവിതത്തെക്കുറിച്ചും ചാണക്യനീതിയില്‍ വിശദമായി പറഞ്ഞിട്ടുണ്ട്. ചാണക്യനീതിയുടെ അഭിപ്രായത്തില്‍, വിദ്യാര്‍ത്ഥികളുടെ ജീവിതം വിലപ്പെട്ടതാണ്. അതിനാല്‍ അവര്‍ പഠനത്തിന്റെ പ്രാധാന്യം മനസ്സിലാക്കണം.
വിദ്യാര്‍ത്ഥികള്‍ അവരുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഗൗരവമുള്ളവരായിരിക്കണം. അശ്രദ്ധ, ചീത്ത കൂട്ടുകെട്ട്, അലസത എന്നിവയാണ് വിദ്യാര്‍ത്ഥി ജീവിതത്തെ ഏറ്റവും കൂടുതല്‍ നശിപ്പിക്കുന്നത് എന്ന് ചാണക്യന് പറയുന്നു. ഈ കാലഘട്ടത്തില്‍ വരുത്തുന്ന തെറ്റ് നിങ്ങളുടെ ജീവിതത്തെ മുഴുവന്‍ ബാധിക്കും. ചാണക്യനീതിയില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ ലക്ഷ്യങ്ങള്‍ എളുപ്പത്തില്‍ നേടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍, വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചാണക്യന്റെ വാക്കുകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

കൃത്യസമയത്ത് എല്ലാ ജോലികളും പൂര്‍ത്തിയാക്കുക
ചാണക്യ നീതി പ്രകാരം ഏത് ജോലിയും പൂര്‍ത്തിയാക്കാന്‍ ഒരു നിശ്ചിത സമയമുണ്ട്. അതിനാല്‍, വിദ്യാര്‍ത്ഥികള്‍ അവരുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് യഥാസമയം വിജയം കൈവരിക്കാന്‍ സാധിക്കൂ. അലസത വെടിഞ്ഞ് പഠനത്തില്‍ ശ്രദ്ധിക്കുക. വിജയത്തിന്റെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറുക.
അച്ചടക്കം
വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ അച്ചടക്കം വളരെ പ്രധാനമാണെന്ന് നിങ്ങള്‍ നന്നായി മനസ്സിലാക്കണം. ഇത് സ്വീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏത് കാര്യത്തിലും വിജയം നേടാന്‍ അധികം ബുദ്ധിമുട്ടേണ്ടി വരില്ല. അത്തരം വിദ്യാര്‍ത്ഥികള്‍ അവരുടെ ലക്ഷ്യങ്ങള്‍ എളുപ്പത്തില്‍ നേടുന്നു. ജീവിതത്തില്‍ നിങ്ങള്‍ ഉന്നത സ്ഥാനത്ത് എത്തിച്ചേരുന്നു.
ചീത്ത കൂട്ടുകെട്ട് ഒഴിവാക്കുക
ചാണക്യനീതിയുടെ അഭിപ്രായത്തില്‍ വിദ്യാര്‍ത്ഥികള്‍ എല്ലായ്പ്പോഴും തെറ്റായ കൂട്ടുകെട്ടുകളില്‍ നിന്ന് അകന്നു നില്‍ക്കണം, കാരണം തെറ്റായ കൂട്ടുകെട്ട് നിങ്ങളെ നശിപ്പിക്കും. ഈ പ്രായത്തില്‍ സുഹൃത്തുക്കളുടെ കൂട്ടായ്മ വലിയ സ്വാധീനം ചെലുത്തുന്നു. അത്തരമൊരു സാഹചര്യത്തില്‍, വിദ്യാര്‍ത്ഥികള്‍ നല്ല സുഹൃത്തുക്കളെ ഉണ്ടാക്കണം. നല്ല സുഹൃത്തുക്കള്‍ എപ്പോഴും നിങ്ങള്‍ക്ക് ഒരു വഴികാട്ടിയായി കൂടി പ്രവര്‍ത്തിക്കും.
മോശമായ കാര്യങ്ങള്‍ക്ക് അടിമപ്പെടരുത്
ചാണക്യന്റെ അഭിപ്രായത്തില്‍ വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്ന്, ലഹരി മുതലായവയില്‍ നിന്ന് വിട്ടുനില്‍ക്കണം. മോശം ശീലങ്ങള്‍ വിജയത്തിന് തടസ്സമാകും. ലഹരിക്ക് അടിമപ്പെട്ടാല്‍ അത് നിങ്ങളുടെ ശരീരവും മനസ്സും സമ്പത്തും നശിപ്പിക്കുന്നു. ഇതുകൂടാതെ സമൂഹത്തിലും കുടുംബത്തിലും നിങ്ങളുടെ ബഹുമാനവും കുറയുന്നു. അതിനാല്‍ നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. വിദ്യാര്‍ത്ഥികള്‍ ഒരിക്കലും മോശമായ കാര്യങ്ങള്‍ക്ക് അടിമപ്പെടാതിരിക്കുക.
അലസത ഉപേക്ഷിക്കുക
അലസതയാണ് വിദ്യാര്‍ത്ഥികളുടെ ഏറ്റവും വലിയ ശത്രുവെന്ന് ചാണക്യന് തന്റെ ചാണക്യനീതിയില്‍ പറയുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ അലസതയില്‍ നിന്ന് വിട്ടുനില്‍ക്കണം. ലക്ഷ്യം നിര്‍ണ്ണയിച്ചുകഴിഞ്ഞാല്‍, അത് നേടുന്നതിനായി നിങ്ങള്‍ പ്രവര്‍ത്തിക്കണം. അലസത നിങ്ങളെ എങ്ങമെത്തിക്കില്ല. വിജയമാണ് ലക്ഷ്യമെങ്കില്‍ നിങ്ങള്‍ അതിനായി കഠിനാധ്വാനം ചെയ്യണം.



Click it and Unblock the Notifications
